എം.ടി യെ അനുസ്മരിച്ചു
കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിൽ ജില്ലാ സെൻട്രൽ ലൈബ്രറിയിൽ സംഘടിപ്പിച്ച എംടി വാസുദേവൻ നായർ അനുസ്മരണംഎം മുകുന്ദൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് മുകുന്ദൻ മഠത്തിൽ അദ്ധ്യക്ഷതവഹിച്ചു ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി കെ വിജയൻ, ജോ. സെക്രട്ടറി വി കെ പ്രകാശിനി, എം കെ മനോഹരൻ, ടി പി വേണുഗോപാലൻ, എം കെ രമേശ്കുമാർ എന്നിവർ സംസാരിച്ചു.