ജമ്മു കശ്മീരില്‍ സൈനിക ട്രക്ക് മറിഞ്ഞ് അപകടം; മൂന്ന് സൈനികര്‍ മരിച്ചു

0

ജമ്മു കശ്മീരിൽ സൈനിക വാഹനം അപകടത്തിൽപ്പെട്ടു. മൂന്ന് ജവാന്മാർക്ക് വീരമൃത്യു. ജമ്മു കശ്മീരിലെ ബന്ദിപൂർ ജില്ലയിലാണ് അപകടം ഉണ്ടായത്. സൈനിക വാഹനം റോഡിൽ നിന്ന് തെന്നിമാറി കൊക്കയിലേക്ക് പതിക്കുകയായിരുന്നു. വാഹനം പൂർണമായും തകർന്നു. അപകടകാരണം മോശം കാലാവസ്ഥ മൂലമെന്ന് സേന. മൂന്ന് ജവാന്മാർക്ക് ഗുരുതര പരിക്കുപറ്റിയതായി വിവരം.

പരുക്കേറ്റവരെ പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ മൂന്ന് പേരുടെ നില തൃപ്തികരമാണെന്നും തുടർ ചികിത്സയിലാണെന്നാണ് ലഭിക്കുന്ന വിവരം. അപകട സ്ഥലത്ത് സുരക്ഷാ സേനയും പോലീസും എത്തി. “മൂന്നുപേരെയും വൈദ്യചികിത്സയ്ക്കായി ശ്രീനഗറിലേക്ക് റഫർ ചെയ്തിട്ടുണ്ട്. അപകടവിവരം ലഭിച്ചയുടൻ ഞങ്ങൾ ആംബുലൻസ് അയച്ചു..” എഎൻഐയോട് സംസാരിക്കവെ മെഡിക്കൽ സൂപ്രണ്ട് പറഞ്ഞു.

About The Author

Leave a Reply

Your email address will not be published. Required fields are marked *