കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

0

അസിസ്റ്റൻറ്  പ്രൊഫസർ – നിയമനം

കണ്ണൂർ സർവകലാശാലയുടെ മാങ്ങാട്ടുപറമ്പ് ക്യാമ്പസിലെ സ്കൂൾ ഓഫ് ഹേവിയറൽ സയൻസസ് ഡിപ്പാർട്ട്മെൻറിൽ അസിസ്റ്റൻറ്  പ്രൊഫസർ തസ്തികയിൽ ഉള്ള ഒരു ഒഴിവിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദവും  നെറ്റ്/ പി.എച്.ഡി യും  ആണ് യോഗ്യത. താല്പര്യമുള്ളവർ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സഹിതം ജനുവരി 7 ചൊവ്വാഴ്ച്ച രാവിലെ 10.30ന്  ബിഹേവിയറൽ സയൻസ് ഡിപ്പാർട്മെന്റിൽ കൂടിക്കാഴ്ചയ്ക്കായി എത്തേണ്ടതാണ്. ഫോൺ: 0497-2782441.

പരീക്ഷാ വിജ്ഞാപനം

മഞ്ചേശ്വരം, സെന്റർ ഫോർ ലീഗൽ സ്റ്റഡീസിലെ 10.02.2025 ന് ആരംഭിക്കുന്ന, ഒന്നാം സെമസ്റ്റർ എൽ എൽ ബി (റെഗുലർ/സപ്ലിമെന്ററി) നവംബർ 2024 പരീക്ഷകൾക്ക് 07.01.2025 മുതൽ 10.01.2025 വരെ പിഴയില്ലാതെയും 13.01.2025 വരെ പിഴയോടു കൂടിയും അപേക്ഷിക്കാം.

പയ്യന്നൂർ കോളേജിലെ 29.01.2025 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ എം.എസ്‌. സി പ്ലാന്റ് സയൻസ് വിത്ത് ബയോ ഇൻഫർമാറ്റിക്‌സ് (റെഗുലർ – 2024 അഡ്മിഷൻ ) ഒക്ടോബർ 2024 പരീക്ഷകൾക്ക് 08.01.2025 മുതൽ 10.01.2025 വരെ പിഴയില്ലാതെയും 13.01.2025 വരെ പിഴയോടു കൂടിയും അപേക്ഷിക്കാം. പരീക്ഷാ വിജ്ഞാപനങ്ങൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

ടൈം ടേബിൾ

05 .02 .2025 ന് ആരംഭിക്കുന്ന രണ്ടാം വർഷ ബിരുദാനന്തര ബിരുദം (വിദൂര വിദ്യാഭ്യാസം – 2011 മുതൽ 2019 അഡ്മിഷൻ വരെ – മേഴ്‌സി ചാൻസ് ) ജൂൺ 2024 പരീക്ഷകളുടെ ടൈം ടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.

പ്രായോഗിക/ പ്രോജക്ട്/ വൈവ പരീക്ഷകൾ

നാലാം സെമസ്റ്റർ എം.എ. അറബിക് (പ്രൈവറ്റ് രെജിസ്ട്രേഷൻ – റെഗുലർ /സപ്ലിമെന്ററി) ഏപ്രിൽ 2024 പ്രായോഗിക/ പ്രോജക്ട്/ വൈവ പരീക്ഷകൾ 06.01.2025, 07.01.2025 തീയതികളിലായി തളിപ്പറമ്പ് സർ സയ്യദ് കോളേജിൽ വച്ച് നടത്തുന്നതാണ്.

നാലാം സെമസ്റ്റർ എം.എ. ഹിസ്റ്ററി (പ്രൈവറ്റ് രെജിസ്ട്രേഷൻ – റെഗുലർ/സപ്ലിമെന്ററി) ഏപ്രിൽ 2024 പ്രോജക്ട്/ വൈവ പരീക്ഷകൾ 20.01.2025 ന് താവക്കര ക്യാമ്പസിലെ മാളവ്യ മിഷൻ ടീച്ചർ ട്രെയിനിംഗ് സെന്ററിൽ (UGC-HRDC) വച്ച് നടത്തുന്നതാണ്. ടൈം ടേബിൾ സർവകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്.

ഹാൾടിക്കറ്റ്

08.01.2025 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ ബി എ, ബി ബി എ, ബി കോം ബിരുദം (പ്രൈവറ്റ് റജിസ്‌ട്രേഷൻ- റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ്) ഏപ്രിൽ 2024 പരീക്ഷകളുടെ ഹാൾ ടിക്കറ്റുകൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. ഹാൾടിക്കറ്റ്പ്രിന്റ് എടുത്ത ശേഷം ഫോട്ടോ പതിച്ച്‌ അറ്റസ്റ്റ് ചെയ്ത്, ഹാൾടിക്കറ്റിൽ കൊടുത്തിരിക്കുന്ന പരീക്ഷാ കേന്ദ്രത്തിൽ ഉച്ചയ്ക്കുശേഷം 1.30 മണിക്ക് (വെള്ളി 2.00 മണി) തുടങ്ങുന്ന പരീക്ഷകൾക്ക് ഹാജരാകേണ്ടതാണ്. ഹാൾടിക്കറ്റ് സ്വയം സാക്ഷ്യപ്പെടുത്തുന്ന വിദ്യാർഥികൾ ഫോട്ടോ പതിച്ച ഏതെങ്കിലും ഗവൺമെന്റ് അംഗീകൃത അസ്സൽ തിരിച്ചറിയൽ കാർഡ്കൊണ്ടുവരണം.

പുനർ മൂല്യ നിർണ്ണയം ഫലം

പഠന വകുപ്പുകളിലെ വിവിധ പ്രോഗ്രാമുകളിലെ രണ്ടാം സെമെസ്റ്റർ എം.എ. / എം.എസ്.സി /എം.ബി.എ , മെയ് 2024  പരീക്ഷയുടെ പുനർ മൂല്യ നിർണ്ണയം ഫലം പ്രസിദ്ധീകരിച്ചു

സംരഭക ശില്പശാല

കണ്ണൂർ സർവകലാശാല ഇന്നോവേഷൻ & ഇൻകുബെഷൻ ഫൌണ്ടേഷൻ (KUIIF ) സ്റ്റാർട്പ്പ് രംഗത്തെ വിദഗ്ദരെ പങ്കെടുപ്പിച്ചുകൊണ്ട്  സംരഭക ശില്പശാല സoഘടിപ്പിച്ചു. ആധുനിക സാങ്കേതിക വിദ്യകളായ ആർട്ടിഫിഷ്യൽ ഇന്റലിജിൻസ്, മെഷീൻ ലേണിംഗ്, പുതു തലമുറ ബാങ്കിംഗ് രീതികൾ എന്നിവ വിവിധ സേഷനുകളിലായി ചർച്ച ചെയ്തു. KUIIF വെബ്സൈറ്റ് പ്രകാശനവും ചടങ്ങിന്റെ ഭാഗമായി സoഘടിപ്പിച്ചു. വൈസ് ചാൻസിലർ ഡോ. കെ കെ സാജു ഉദ്ഘാടനം നിർവഹിച്ചു. റെഡിഫ് മെയിൽ ചെയർമാൻ എമറിറ്റസ് അജിത് ബാലകൃഷ്ണൻ, HSBC സീനിയർ വൈസ് പ്രസിഡന്റ്‌ ഷിഹാസ് മൊയ്‌ദു എന്നിവർ മുഖ്യതിഥികൾ ആയിരുന്നു. സർവകലാശാല പൂർവ വിദ്യാർത്ഥികളുടെ സ്റ്റാർട്ടപ്പുകളുമായുള്ള ചർച്ച, അനുമോദനം എന്നിവയും ചടങ്ങിന്റെ ഭാഗമായി നടന്നു. ഡോ. യു. ഫൈസൽ, ടി കെ അനീഷ്‌ കുമാർ. ഡോ. ടി. കെ മുനീർ, ഡോ. സിബിലപി , റീഷ്‌ന രത്നാകരൻ, ജിയാദ് സി. പി, സുജയ്ദ ജിയാദ്, റോബിൻ തോമസ് എന്നിവർ സംസാരിച്ചു.

About The Author

Leave a Reply

Your email address will not be published. Required fields are marked *