വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

0
അധ്യാപക ഒഴിവ്
തോട്ടട ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ മാത്തമാറ്റിക്സ് വിഷയത്തിൽ നോൺ വൊക്കേഷൻ ടീച്ചറുടെ താൽക്കാലിക ഒഴിവുണ്ട്. യോഗ്യത: 60% മാർക്കോടെ എം എസ് സി മാത്തമാറ്റിക്സ്, ബി എഡ്, സെറ്റ്. അസ്സൽ സർട്ടിഫിക്കറ്റുകളുമായി ജനുവരി ഏഴിന് രാവിലെ 11 മണിക്ക് സ്കൂൾ ഓഫീസിൽ അഭിമുഖത്തിന് എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 9447647340
തലശ്ശേരിയിൽ ഹെറിറ്റേജ് റൺ സീസൺ-4 ഞായറാഴ്ച

തലശ്ശേരിയിലെ പൈതൃക ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് ഡി.ടി.പി.സിക്ക് കീഴിലെ തലശ്ശേരി ഡെസ്റ്റിനേഷൻ മാനേജ്മന്റ് കൗൺസിൽ ഒരുക്കുന്ന ഹെറിറ്റേജ് റൺ സീസൺ-4 ഡിസംബർ അഞ്ച് ഞായറാഴ്ച നടക്കും. തലശ്ശേരി മുനിസിപ്പൽ സ്റ്റേഡിയത്തിൽ നിന്ന് രാവിലെ ആറിന് ആരംഭിക്കുന്ന ഹെറിറ്റേജ് റൺ രാവിലെ 9.30ന് സമാപിക്കും. 21 കിലോമീറ്റർ മിനി മാരത്തോൺ ആയാണ് മത്സരം. വിദേശ കായിക താരങ്ങൾ ഉൾപെടെ 1500 ലധികം അത്ലറ്റുകൾ പങ്കെടുക്കും. ആദ്യം ഫിനിഷ് ചെയ്യുന്ന സ്ത്രീ, പുരുഷ മത്സരാർത്ഥികൾക്ക് ഒരു ലക്ഷം രൂപ വീതവും രണ്ടാമത് ഫിനിഷ് ചെയ്യുന്ന സ്ത്രീ, പുരുഷ മത്സരാർത്ഥികൾക്ക് 50,000 രൂപ വീതവും മൂന്നാമത് ഫിനിഷ് ചെയ്യുന്ന സ്ത്രീ, പുരുഷ മത്സരാർത്ഥികൾക്ക് 25,000 രൂപ വീതവുമാണ് സമ്മാന തുക. ഇതര വിഭാഗങ്ങളിൽ റൺ പൂർത്തീകരിക്കുന്നവർക്ക് രൂപ 5000, 3000, 2000 രൂപ വീതവും ക്യാഷ് പ്രൈസ് നൽകും. ഹെറിറ്റേജ് റൺ പൂർത്തിയാവുന്ന എല്ലാവർക്കും മെഡലുകൾ സമ്മാനിക്കും. നിശ്ചയിക്കപ്പെട്ട എല്ലാ സ്ഥലങ്ങളിലൂടെയും റണ്ണേഴ്‌സ് കടന്ന് പോയിട്ടുണ്ടോ എന്ന് തിരിച്ചറിയാൻ ആർ എഫ് ഐ ഡി സംവിധാനം ക്രമീകരിച്ചിട്ടുണ്ട്. വഴി നീളെ വളണ്ടിയർമാർ, ദിശാ ബോർഡുകൾ, കുടിവെള്ളം, മറ്റു സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. ആരോഗ്യ പ്രവർത്തകർ ഉൾപ്പെടുന്ന ആംബുലൻസ്, പ്രഥമ ശുശ്രൂഷ സംവിധാനം എന്നിവയും സജ്ജമാക്കിയിട്ടുണ്ട്.
ഉദ്ഘാടന-സമാപന പരിപാടികളിൽ നിയമസഭാ സ്പീക്കർ അഡ്വ.എ.എൻ. ഷംസീർ, മന്ത്രിമാരായ വി. അബ്ദുറഹിമാൻ, രാമചന്ദ്രൻ കടന്നപ്പള്ളി, അത്ലറ്റ് ടിന്റു ലൂക്ക തുടങ്ങിയവർ പങ്കെടുക്കും.

പഴശ്ശി ജലസേചന പദ്ധതി: കനാൽ ഷട്ടർ റഗുലേറ്റർ തിങ്കളാഴ്ച തുറക്കും

പഴശ്ശി ജലസേചന പദ്ധതി 2025ലെ ജലസേചനത്തിനായുള്ള കനാൽ ഷട്ടർ റെഗുലേറ്റർ ജനുവരി ആറ് തിങ്കളാഴ്ച രാവിലെ ഒമ്പതിന് തുറക്കും. മെയിൻ കനാൽ പറശ്ശിനി അക്വഡക്ട് വരെയും മാഹി ബ്രാഞ്ച് കനാൽ ടെയിൽ എൻഡ് എലാങ്കോട് വരെയും വിവിധ കൈക്കനാലുകളിലൂടെയും ജലം ഒഴുക്കുന്നതിനാൽ കനാൽ പ്രാന്ത പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് പഴശ്ശി ജലസേചന പദ്ധതി എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. ഫോൺ: 0497 2700487

അനധികൃത വയറിങ്: കർശന നടപടിയുമായി ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് വകുപ്പ്

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിങ് ബോർഡിൽ നിന്നും ലഭിച്ച നിയമാനുസൃത ലൈസൻസ് ഇല്ലാത്തവർ വൈദ്യുതീകരണ ജോലികൾ ഏറ്റെടുത്ത് ചെയ്യുന്നതിനെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് കണ്ണൂർ ജില്ലാ ഇലക്ട്രിക്കൽ ഇൻസ്പെക്ടർ പി.എം ഷീജ അറിയിച്ചു. വൈദ്യുതീകരണ ജോലികൾ അംഗീകൃത ലൈസൻസ് ഉള്ളവരെയാണ് ഏൽപ്പിക്കുന്നതെന്ന് ഉടമസ്ഥർ ഉറപ്പാക്കണം. ലൈസൻസില്ലാത്തവർ വഴിയാണ് വയറിങ് നടത്തിയതെന്ന് കണ്ടെത്തിയാൽ അത്തരം കെട്ടിടങ്ങളിൽ വൈദ്യുതി കണക്ഷൻ നൽകുന്നത് വിലക്കാനും അതിന് കൂട്ടുനിൽക്കുന്ന കോൺട്രാക്ടർമാരുടെ പേരിൽ കർശന നടപടികൾ സ്വീകരിക്കുന്നതിനുമുള്ള ശുപാർശയോടെ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിങ് ബോർഡ് സെക്രട്ടറിയെ അറിയിക്കും. നിയമാനുസൃത ലൈസൻസ് ഇല്ലാത്തവർ വ്യാപകമായി വൈദ്യുതീകരണ ജോലികൾ ഏറ്റെടുത്ത് ചെയ്യുന്നതായി ലഭിച്ചു കൊണ്ടിരിക്കുന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് വകുപ്പ് നടപടികൾ കർശനമാക്കിയത്.

ഫാർമസിസ്റ്റ് ഒഴിവ്

കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് കീഴിൽ ഫാർമസിസ്റ്റ് തസ്തികയിൽ ഒഴിവ്. ഫാർമസിയിൽ ഡിഗ്രി (ബി.ഫാം) അല്ലെങ്കിൽ ഡിപ്ലോമ (ഡി.ഫാം) കഴിഞ്ഞ് കേരളാ സ്റ്റേറ്റ് ഫാർമസി കൗൺസിൽ രജിസ്‌ട്രേഷൻ നേടിയിരിക്കണം. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളുമായി ജനുവരി ഒൻപതിന് രാവിലെ 11 ന് സൂപ്രണ്ട് ഓഫീസിൽ വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം. വിവരങ്ങൾ https://gmckannur.edu.in/ ൽ ലഭ്യമാണ്. ഫോൺ-04972808111

ഓട്ടോ പാർക്കിംഗ് നമ്പർ പരിശോധന ഏഴിന്

കണ്ണൂർ കോർപ്പറേഷൻ പരിധിയിൽ പാർക്ക് ചെയ്ത് സർവീസ് നടത്തുന്ന, ഇതുവരെയായും പാർക്കിംഗ് നമ്പർ പരിശോധന നടത്താത്ത ഓട്ടോറിക്ഷകൾ ജനുവരി ഏഴിന് തോട്ടട ടെസ്റ്റിങ് ഗ്രൗണ്ടിൽ നടത്തുന്ന പരിശോധനയിൽ വാഹനവും എല്ലാ അസ്സൽ രേഖകളും സഹിതം ഹാജരാക്കണമെന്ന് കണ്ണൂർ ആർടിഒ അറിയിച്ചു. ഈ പരിശോധനയ്്ക്ക് ശേഷം കോർപ്പറേഷനിൽ നിന്ന് എൻഒസിയോ നിർദേശങ്ങളോ ലഭിക്കാതെ കെ.സി നമ്പറുമായി ബന്ധപ്പെട്ട് വാഹനം പരിശോധിക്കുന്നതല്ല. പരിശോധനക്ക് ശേഷം കെ.സി നമ്പറുമായി ബന്ധപ്പെട്ട രേഖകൾ കോർപ്പറേഷന് കൈമാറണം. ഫോൺ: 0497 2700566

അപേക്ഷ ക്ഷണിച്ചു

കണ്ണൂർ ഗവ. വനിതാ ഐടിഐയിൽ ഐഎംസി നടത്തുന്ന ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷിക്കാം. സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ടാലി (രണ്ട് മാസം), ഡിപ്ലോമ ഇൻ ഇന്ത്യൻ ആൻഡ് ഫോറിൻ അക്കൗണ്ടിംഗ് (ആറ് മാസം), സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ജി.എസ്.ടി റിട്ടേൺ ഫയലിംഗ്, ഡിപ്ലോമ ഇൻ മൊബൈൽ ഫോൺ ടെക്നോളജി (നാല് മാസം), സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ സിസിടിവി (രണ്ട് മാസം), എം.എസ് എക്സൽ (ഒരു മാസം), എം.എസ് ഓഫീസ് (മൂന്ന് മാസം) കോഴ്സുകളിലേക്കാണ് അഡ്മിഷൻ ആരംഭിച്ചത്. ഫോൺ: 9745479354, 0497 2835987

അക്കൗണ്ട് വിവരം ലഭ്യമാക്കണം

വ്യാവസായിക പരിശീലന വകുപ്പിന്റെ പന്ന്യന്നൂർ ഗവ ഐ ടി ഐ യിൽ നിന്നും 2021, 2022, 2023, 2024 വർഷങ്ങളിൽ പരിശീലനം പൂർത്തിയാക്കിയ ട്രെയിനികൾക്ക് കോഷൻ മണി, സെക്യൂരിറ്റി ഡെപ്പോസിറ്റ് എന്നിവ വിതരണം നടത്തുന്നതിന് ട്രെയിനികളുടെ ബാങ്ക് അക്കൗണ്ട് വിവരം ജനുവരി 31 നകം ഓഫീസിൽ ഹാജരാക്കണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. അക്കൗണ്ട് വിവരം ലഭ്യമാക്കാത്തവരുടെ തുക സർക്കാരിലേക്ക് തിരിച്ചടയ്ക്കും. ഫോൺ: 0490 2318650

കുടിശ്ശിക: കാലാവധി നീട്ടി

കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗത്വമെടുത്ത തൊഴിലാളികൾക്ക് നിബന്ധനകൾക്ക് വിധേയമായി ഒമ്പത് ശതമാനം പലിശ സഹിതം അവസാന  മൂന്ന് വർഷ കാലയളവ് വരെയുള്ള (കോവിഡ് കാലയളവ് ഒഴികെ) കുടിശ്ശിക ഒടുക്കുന്നതിനുള്ള കാലാവധി മാർച്ച് 31 വരെ നീട്ടിയതായി ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. ഫോൺ: 04972705197, ഇ-മെയിൽ : kmtknr@gmail.com

എൻറോൾഡ് ഏജന്റ് കോഴ്സിന് അപേക്ഷിക്കാം

കണ്ണൂർ സർവകലാശാല ആസ്ഥാനത്ത് അസാപിന്റെ സെന്റർ ഫോർ സ്‌കിൽ ഡവലപ്മെന്റ് കോഴ്സ് ആൻഡ് കരിയർ പ്ലാനിങ് കേന്ദ്രത്തിൽ എൻറോൾഡ് ഏജന്റ് കോഴ്‌സ് പഠിക്കാൻ അവസരം. ബികോം, എംകോം, ബിബിഎ, എംബിഎ- ഫിനാൻസ് ബിരുദധാരികൾക്ക് ചേരാം. ശനി, ഞായർ ദിവസങ്ങളിലാണ് ക്ലാസ്. ഉദ്യോഗാർഥികൾ https://forms.gle/2grrmAoqbFG8AYHM8 ലിങ്ക് വഴി അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക്: https://asapkerala.gov.in/course/enrolled-agent-offline/
ഫോൺ: 8593892913, 7907828369,

അപേക്ഷാ തീയതി നീട്ടി

എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് ജനുവരി സെഷനിൽ സംഘടിപ്പിക്കുന്ന വിവിധ സർട്ടിഫിക്കറ്റ്-ഡിപ്ലോമ- അഡ്വാൻസ്ഡ് ഡിപ്ലോമ പ്രോഗ്രാമുകൾക്ക് ഓൺലൈനായി അപേക്ഷിക്കാനുള്ള തീയതി ജനുവരി 31 വരെ നീട്ടി. 18 വയസ്സിനുമേൽ പ്രായമുള്ള നിശ്ചിത യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായ പരിധി ഇല്ല. ആപ്ലിക്കേഷൻ ഓൺലൈനായി https://app.srccc.in/register ലിങ്കിലൂടെ ജനുവരി 31 വരെ സമർപ്പിക്കാം. പ്രോഗ്രാമുകളുടെ പ്രോസ്പെക്ടസ് www.srccc.in ൽ ലഭ്യമാണ്. വിവരങ്ങൾ തിരുവനന്തപുരം നന്ദാവനം എസ്.ആർ.സി ഓഫീസിൽ നിന്നും നേരിട്ടും ലഭ്യമാണ്. ഫോൺ: 0471-2325101, 8281114464

ഏകദിന ശിൽപശാല

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റ് (കെ.ഐ.ഇ.ഡി) എം.എസ്.എം.ഇ മേഖലയിലെ വിവിധ റജിസ്ട്രേഷൻ നടപടിക്രമങ്ങൾ സബന്ധിച്ച് ജനുവരി ഒൻപതിന് കളമശ്ശേരിയിൽ ശിൽപശാല സംഘടിപ്പിക്കുന്നു. എം.എസ്.എം.ഇ മേഖലയിൽ സംരംഭകരാകാൻ ആഗ്രഹിക്കുന്നവർ  http://kied.info/training-calendar/ വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. ഫോൺ-0484 2532890, 0484 2550322, 9188922800, 9188922785.

ടെണ്ടർ ക്ഷണിച്ചു

കണ്ണൂർ പുനരധിവാസ മേഖലയിലെ ലോവർചീക്കാട്, അപ്പർ ചീക്കാട് മേഖലയിൽ സോളാർ ഫെൻസിംഗ് നിർമ്മാണവുമായി ബന്ധപ്പെട്ട് തടസ്സമായി നിൽക്കുന്ന വിവിധയിനത്തിൽപ്പെട്ട 35 മരങ്ങൾ മുറിച്ച് മാറ്റുന്നതിന് താൽപര്യമുള്ള വ്യക്തികൾ/അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ടെണ്ടർ ക്ഷണിച്ചു. ജനുവരി 21ന് ഉച്ചക്ക് 12നകം ടെണ്ടർ സമർപ്പിക്കണം. ഫോൺ: 04972 700357, 8075850176

About The Author

Leave a Reply

Your email address will not be published. Required fields are marked *