വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍
റീബിൽഡ് കേരള ഇനിഷ്യേറ്റീവിന്റെ ഭാഗമായി നടപ്പാക്കുന്ന മൊബൈൽ ടെലി വെറ്ററിനറി യൂനിറ്റിലേക്ക് കരാറടിസ്ഥാനത്തിൽ താൽക്കാലികമായി വെറ്ററിനറി ഡോക്ടറെ നിയമിക്കുന്നു. താൽപര്യമുള്ള യോഗ്യരായ ബിവിഎസ്‌സി ആൻഡ് എ എച്ച് ബിരുദധാരികൾ ഒറിജിനൽ ബിരുദ സർട്ടിഫിക്കറ്റും കെ.വി.സി രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റും പകർപ്പും സഹിതം ജനുവരി നാലിന് രാവിലെ 11.15ന് കൂടികാഴ്ച്ചയ്ക്കായി കണ്ണൂർ ജില്ലാ മൃഗസംരക്ഷണ ഹാജരാകേണ്ടതാണ്. ഫോൺ: 04972 700267
ആകാശവാണിയിൽ ഒഴിവുകൾ
ആകാശവാണി കോഴിക്കോട് പ്രാദേശിക വാർത്താ വിഭാഗത്തിൽ കാഷ്വൽ ന്യൂസ് എഡിറ്റർ, കാഷ്വൽ ന്യൂസ് റീഡർ കം ട്രാൻസ്ലേറ്റർ പാനലുകളിൽ ഉൾപ്പെടുത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. കോഴിക്കോടും സമീപപ്രദേശങ്ങളിലും താമസിക്കുന്നവർ ആയിരിക്കണം അപേക്ഷകർ. പ്രായം 21 നും 50 നും മധ്യേ.
കോഴിക്കോട് നടക്കുന്ന എഴുത്തു പരീക്ഷയുടെയും, ഇൻറർവ്യൂവിന്റെയും, അടിസ്ഥാനത്തിലായിരിക്കും ഇരു പാനലുകളിലേക്കുമുള്ള തെരഞ്ഞെടുപ്പ്. ന്യൂസ് റീഡർ കം ട്രാൻസലേറ്റർ പാനലിലേക്ക് ഓഡിഷൻ ടെസ്റ്റും ഉണ്ടാകും.
യോഗ്യത, അപേക്ഷ ഫീസ്, അപേക്ഷിക്കേണ്ട രീതി എന്നിവ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ, ആകാശവാണി ന്യൂസ് സർവീസസ് ഡിവിഷൻ വെബ്‌സൈറ്റ് www.newsonair.gov.in ൽ vacancies വിഭാഗത്തിൽ ലഭ്യമാണ്.
പൂരിപ്പിച്ച അപേക്ഷകൾ ഹെഡ് ഓഫ് ഓഫീസ്, ആകാശവാണി, ബീച്ച് റോഡ്, കോഴിക്കോട്, 673032 എന്ന വിലാസത്തിൽ ജനുവരി 15ന് വൈകീട്ട് ആറു മണിക്കകം ലഭിക്കണം. ഫോൺ: 0495 2366265 (10 മണി മുതൽ രണ്ട് മണി വരെ)
ഇ.എം.എസ് മെമ്മോറിയൽ പ്രസംഗമത്സരം
യുവജന കമ്മീഷൻ ചെയർമാൻ എം. ഷാജർ ഉദ്ഘാടനം ചെയ്യും. കമ്മീഷൻ അംഗം പി. സി ഷൈജു അധ്യക്ഷത വഹിക്കും. നിലവിൽ രജിസ്റ്റർ ചെയ്ത മത്സരാർഥികൾ രാവിലെ 9.30 ന് എത്തിച്ചേരേണ്ടതാണ്.
വിജയികൾക്ക് ഒന്നാം സ്ഥാനത്തിന് 15,000 രൂപയും രണ്ടാം സ്ഥാനത്തിന് 10,000 രൂപയും മൂന്നാം സ്ഥാനത്തിന് 5000 രൂപയും ഇ.എം.എസ് സ്മാരക ട്രോഫിയും യുവജന ദിനാഘോഷത്തോടനുബന്ധിച്ച് നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യും.