ദേശീയ സീനിയർ ഫെൻസിങ് ചാമ്പ്യൻഷിപ്പിന് ഇന്ന് സമാപനം

0

കണ്ണൂരിലെ മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന 35ാമത് ദേശീയ സീനിയർ ഫെൻസിങ് ചാമ്പ്യൻഷിപ്പിന് ഇന്ന് സമാപനമാവും. സമാപന സമ്മേളനം വൈകീട്ട് നാല് മണിക്ക് നിയമസഭാ സ്പീക്കർ അഡ്വ. എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്യും.

വ്യാഴാഴ്ച ഗ്രൂപ്പ് മത്സരങ്ങൾക്ക് തുടക്കമായി. സീനിയർ പുരുഷ വിഭാഗം സാബെർ, ഫോയിൽ മത്സരങ്ങളിൽ കേരള പുരുഷ ടീം പ്രീക്വാർട്ടറിൽ പുറത്തായി. എപ്പി ഇനത്തിൽ കേരള വനിതാ ടീം ക്വാർട്ടർ ഫൈനലിൽ ഹരിയാനയോട് തോറ്റു പുറത്തായി. ഇന്ന് വനിതകളുടെ ഫോയിൽ, സേബർ, പുരുഷൻമാരുടെ എപ്പി ഗ്രൂപ്പ് മത്സരങ്ങൾ നടക്കും. ഇന്ന് കേരള വനിതകൾ ഫോയിൽ, സാബെർ ഇനങ്ങളിലും കേരള പുരുഷന്മാർ എപ്പി ഇനത്തിലും മത്സരിക്കും.

സർവീസസ് ഉൾപ്പെടെ ആകെ 28 സംസ്ഥാന, കേന്ദ്രഭരണ പ്രദേശ ടീമുകളുടെ 168 ഗ്രൂപ്പുകളാണ് മത്സര രംഗത്തുള്ളത്. കേരളത്തിൽ നിന്ന് നാലുപേർ വീതമുള്ള ആറ് ഗ്രൂപ്പുകളാണുള്ളത്. വ്യക്തിഗത മത്സരങ്ങളിൽ ഉയർന്ന റാങ്കുള്ള മത്സരാർഥികളെയാണ് ഗ്രൂപ്പ് തലങ്ങളിലേക്ക് തിരഞ്ഞെടുത്തത്. രാവിലെ ഒമ്പത് മണി മുതൽ ഏഴ് മണി വരെയാണ് മത്സര സമയം.

About The Author

Leave a Reply

Your email address will not be published. Required fields are marked *