കണ്ണൂര്‍ ജില്ലയില്‍ (ജനുവരി 03 വെള്ളി) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
ഇഎച്ച്ടി പ്രവൃത്തി ഉള്ളതിനാൽ പുളുക്കോപ്പാലം, ഹംസ പള്ളി, സ്പ്രിംഗ് ഫീൽഡ് വില്ല, ചീപ് റോഡ് എന്നിവിടങ്ങളിൽ ജനുവരി മൂന്ന് വെള്ളിയാഴ്ച രാവിലെ 8.30 മുതൽ വൈകീട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.
എൽടി ലൈനിന് സമീപത്തെ മരച്ചില്ലകൾ വെട്ടി മാറ്റുന്ന പ്രവൃത്തി ഉള്ളതിനാൽ ഐഎംടി ട്രാൻസ്ഫോർമർ പരിധിയിൽ ഡിസംബർ മൂന്ന് വെള്ളിയാഴ്ച രാവിലെ എട്ട് മണി മുതൽ 10.30 വരെയും ജനശക്തി ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 10 മുതൽ 1.30 വരെയും പെരിങ്ങളായി ട്രാൻസ്ഫോർമർ പരിധിയിൽ ഉച്ച ഒരു മണി മുതൽ മൂന്ന് മണി വരെയും വൈദ്യുതി മുടങ്ങും.