വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍
കേരള വനിതാ കമ്മീഷന്‍ സംഘടിപ്പിക്കുന്ന കണ്ണൂര്‍ ജില്ലാതല അദാലത്ത് ഡിസംബര്‍ 27 ന് നടക്കും. കണ്ണൂര്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 10 ന് ആരംഭിക്കുന്ന അദാലത്തില്‍ പുതിയ പരാതികളും സ്വീകരിക്കും.
ഡിപ്ലോമ കോഴ്സിലേക്ക് അഡ്മിഷന്‍
എല്‍.ബി.എസ് സെന്റര്‍ കണ്ണൂര്‍ മേഖല കേന്ദ്രത്തില്‍ സ്‌കില്‍ അപെക്സ് നടത്തുന്ന ആറുമാസം ദൈര്‍ഘ്യമുള്ള ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍ ആന്‍ഡ് ഹെല്‍ത്ത് കെയര്‍ മാനേജ്മെന്റ് കോഴ്സിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. എസ് എസ് എല്‍ സിയോ അതിന് മുകളിലോ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 8606907093
ജിവിഎച്ച്എസ്എസ് കതിരൂരിലെ വിഎച്ച്എസ്ഇ വിഭാഗം എന്‍എസ്എസ് സപ്തദിന സഹവാസ ക്യാമ്പിന്റെ ഭാഗമായി ജലം ജീവിതം പ്രോജക്ട് സംഘടിപ്പിച്ചു. അമൃത മിഷന്റെ ജലസംരക്ഷണം, ജല ചൂഷണം എന്നിവയുടെ ബോധവത്കരണ പരിപാടിയായ പ്രോജക്ടിന്റെ ഭാഗമായി തെരുവുനാടകവും പദയാത്രയും നടത്തി. തുടര്‍ന്ന് ‘സൗഖ്യംസദാ’ എന്ന മരുന്നുകളുടെ ദുരുപയോഗത്തിനെതിരെയുള്ള ബോധവല്‍ക്കരണവും നടത്തി. പ്രിന്‍സിപ്പല്‍ കെ. പ്രിയ, അധ്യാപകന്‍ പി. പ്രമോദന്‍, പി. വിജേഷ്, കെ.പി വികാസ് എന്നിവര്‍ സംസാരിച്ചു.
ഫിറ്റ്‌നസ് ട്രെയിനര്‍ കോഴ്‌സ്
അസാപ് കേരളയുടെ കണ്ണൂര്‍ പാലയാട് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഫിറ്റ്‌നസ് ട്രെയിനര്‍ കോഴ്‌സിലേക്ക് പ്രവേശനം ആരംഭിച്ചു. പ്ലസ് ടു വിജയിച്ചവര്‍ക്ക് https://forms.gle/
ടെണ്ടര്‍ ക്ഷണിച്ചു
കണ്ണൂര്‍ ടി ബി സെന്ററിലേക്ക് ഔദ്യോഗികാവശ്യത്തിനായി കരാറടിസ്ഥാനത്തില്‍ ഡ്രൈവര്‍ സഹിതം ആറോ, ഏഴോ സീറ്റുകളുള്ള വാഹനം ആവശ്യമുണ്ട്. മഹീന്ദ്ര സ്‌കോര്‍പ്പിയോ, മാരുതി എര്‍ട്ടിഗ, മഹീന്ദ്ര സൈലോ, മാരുതി എക്സ്എല്‍ 6, ഹോണ്ട ബിആര്‍വി, മഹീന്ദ്ര മരാസ്സോ, ബൊലേറോ, തത്തുല്യ വാഹനങ്ങള്‍ 2020 ജനുവരി ഒന്ന് മുതല്‍ രജിസ്റ്റര്‍ ചെയ്ത വാഹനം 2025 ജനുവരി ഒന്നു മുതല്‍ ഒരു വര്‍ഷത്തേക്ക് നല്‍കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ജനുവരി ഒന്ന് വൈകുന്നേരം മൂന്ന് വരെ ടെണ്ടര്‍ സ്വീകരിക്കും. ഫോണ്‍ 04972763497,2733491
അപേക്ഷ ക്ഷണിച്ചു
എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിയുടെ കണ്ണൂര്‍ മേഖലാ കേന്ദ്രത്തില്‍ ഡാറ്റ എന്‍ട്രി ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍ കോഴ്സില്‍ ഒഴിവുള്ള സീറ്റിലേക്ക് എസ്.എസ്.എല്‍.സി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് കണ്ണൂര്‍ ഗവ.ടൗണ്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ക്യാമ്പസിന് സമീപമുള്ള എല്‍ബിഎസ് ഓഫീസില്‍ നേരിട്ടോ, 04972702812 നമ്പറിലോ, ww.lbscentre.kerala.gov.in വെബ്സൈറ്റിലോ ബന്ധപ്പെടാം.
സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ്
കണ്ണൂര്‍ യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ബ്യൂറോ & മോഡല്‍ കരിയര്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ വിവിധ സ്വകാര്യ സ്ഥാപങ്ങളിലെ ജോലി ഒഴിവുകളിലേക്ക് സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് ”പ്രയുക്തി” സംഘടിപ്പിക്കുന്നു. പ്ലസ് ടു/ ബിരുദം /ബി കോം/ എം കോം/ഐ ടി ഐ/ ഡിപ്ലോമ/ബി ടെക്/ എംടെക്/ ബി സി എ/എം സി എ/ബി എസ് സി കമ്പ്യൂട്ടര്‍ സയന്‍സ്/എം ബി എ യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. ഉദ്യോഗാര്‍ഥികള്‍ ഡിസംബര്‍ 28 ന് രാവിലെ 9.30 ന് യൂണിവേഴ്സിറ്റിയുടെ താവക്കര ആസ്ഥാനത്ത് സെന്‍ട്രല്‍ ലൈബ്രറി മന്ദിരത്തില്‍ പ്രവര്‍ത്തിക്കുന്ന യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇന്‍ഫര്‍മേഷന്‍ & ഗൈഡന്‍സ് ബ്യൂറോയില്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും മൂന്ന് സെറ്റ് ബയോഡാറ്റയും സഹിതം എത്തണം. ഫോണ്‍- 04972703130
യുവജന കമ്മീഷന്‍ സംസ്ഥാനതല ചെസ്സ് മത്സരം ജനുവരി നാലിന്
ദേശീയ യുവജന ദിനാഘോഷത്തോടനുബന്ധിച്ച് സംസ്ഥാന യുവജന കമ്മീഷന്‍ സംഘടിപ്പിക്കുന്ന ചെസ്സ് മത്സരം ജനുവരി നാലിന് കണ്ണൂര്‍, പള്ളിക്കുന്ന് കൃഷ്ണമേനോന്‍ മെമ്മോറിയല്‍ ഗവ വിമന്‍സ് കോളേജില്‍ നടക്കും. മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന 18 നും 40 നും ഇടയില്‍ പ്രായമുള്ള യുവജനങ്ങള്‍ ഫോട്ടോയും ഫിഡെ റേറ്റിംഗും ഉള്‍പ്പെടെ വിശദമായ ബയോഡേറ്റ official.ksyc@gmail.com എന്ന മെയില്‍ ഐ.ഡിയിലോ വികാസ് ഭവനിലുള്ള കമ്മീഷന്‍ ഓഫീസില്‍ തപാല്‍ മുഖേനയോ (കേരള സംസ്ഥാന യുവജന കമ്മീഷന്‍, വികാസ് ഭവന്‍, പി.എം. ജി, തിരുവനന്തപുരം -33), നേരിട്ടോ നല്‍കണം. അവസാന തീയതി ഡിസംബര്‍ 31. വിജയികള്‍ക്ക് യഥാക്രമം 15,000, 10,000, 5000 രൂപ വീതവും ട്രോഫിയും ലഭിക്കും. ഫോണ്‍ 0471-2308630
മിനി ജോബ് ഫെയര്‍
കണ്ണൂര്‍ ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 30 ന് രാവിലെ 10 മുതല്‍ ഉച്ചക്ക് ഒന്ന് വരെ അഭിമുഖം നടത്തുന്നു. സര്‍വീസ് എഞ്ചിനീയര്‍, മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ്, മാനേജര്‍, മാനേജര്‍ ട്രെയിനീ, ടീം ലീഡര്‍, പ്രൊമോട്ടര്‍, ടെലി – കോളര്‍, എച്ച് ആര്‍ റിക്രൂട്ടര്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ഒഴിവുകളിലേക്കാണ് അഭിമുഖം. പ്ലസ്ടു, ഡിഗ്രി, ഐടിഐ, ഡിപ്ലോമ, എംബിഎയുള്ള ഉദ്യോഗാര്‍ത്ഥികള്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും 250 രൂപയും, ഒരു പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത് ഇന്റര്‍വ്യൂവിനു പങ്കെടുക്കണം. നിലവില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്കും രജിസ്‌ട്രേഷന്‍ സ്ലിപ് കൊണ്ടുവന്ന് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. ഫോണ്‍ 0497 2707610, 6282942066
എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്‌ട്രേഷന്‍ പുതുക്കാം
തളിപ്പറമ്പ ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്ത് വിവിധ കാരണങ്ങളാല്‍ രജിസ്‌ട്രേഷന്‍ റദ്ദായിട്ടുള്ള 50 വയസ്സ് പൂര്‍ത്തിയാകാത്ത (2024 ഡിസംബര്‍ 31 നകം) ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ഥികള്‍ക്ക് അവരുടെ സീനിയോറിറ്റിയോടുകൂടി രജിസ്‌ട്രേഷന്‍ പുതുക്കാം. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേനയോ അല്ലാതെയോ ജോലി ലഭിച്ച് നിയമാനുസൃതം വിടുതല്‍ സര്‍ട്ടിഫിക്കറ്റ്/നോണ്‍ ജോയിനിംഗ് ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റ് എന്നിവ നിശ്ചിത സമയ പരിധിക്കുള്ളില്‍ ഹാജരാവാന്‍ സാധിക്കാത്ത ഭിന്നശേഷി ഉദ്യോഗാര്‍ഥികള്‍ക്കും മെഡിക്കല്‍ ഗ്രൗണ്ടിലും ഉപരിപഠനാര്‍ത്ഥവും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന ജോലി പൂര്‍ത്തിയാക്കാനാവാതെ ജോലിയില്‍ നിന്ന് വിടുതല്‍ ചെയ്ത ഭിന്നശേഷി ഉദ്യോഗാര്‍ഥികള്‍ക്കും രജിസ്‌ട്രേഷന്‍ പുതുക്കി സീനിയോറിറ്റി പുന:സ്ഥാപിക്കുന്നതിനുള്ള അപേക്ഷകള്‍ മാര്‍ച്ച് 18 വരെ പുതുക്കാം. എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ കാര്‍ഡ്, അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം നേരിട്ടോ, ദൂതന്‍ മുഖേനയോ ഹാജരാകണമെന്ന് എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ 0460 2209400
സ്‌കോളര്‍ഷിപ്പ്: ജനുവരി മൂന്ന് വരെ അപേക്ഷ നല്‍കാം
വിമുക്തഭടന്മാരുടെ പ്രൊഫഷണല്‍ കോഴ്‌സിന് പഠിക്കുന്ന കുട്ടികള്‍ക്ക് കേന്ദ്രീയ സൈനിക ബോര്‍ഡ് മുഖാന്തിരം നല്‍കുന്ന പ്രധാനമന്ത്രിയുടെ സ്‌കോളര്‍ഷിപ്പ് പദ്ധതിയുടെ (പിഎംഎസ്എസ്) 2024-25 വര്‍ഷത്തേയ്ക്കുള്ള അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കാനുള്ള അവസരം ഡിസംബര്‍ 31 മുതല്‍ ജനുവരി മൂന്ന് വരെ പുന:സ്ഥാപിച്ച് നല്‍കിയിട്ടുണ്ടെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. വിവരങ്ങള്‍ online.ksb.gov.in വെബ്‌സൈറ്റില്‍ ലഭിക്കും. ഫോണ്‍ : 0497 2700069