ട്രെയിനിനടിയിൽ തൂങ്ങിക്കിടന്ന് യുവാവ് യാത്ര ചെയ്തത് 250 കിലോമീറ്ററോളം

0

ട്രെയിനിനടിയിൽ തൂങ്ങിക്കിടന്ന് യുവാവ് യാത്ര ചെയ്തത് 250 കിലോമീറ്ററോളം. മധ്യപ്രദേശിലെ ജബൽപൂരിൽ ഡിസംബർ 24 നാണ് സംഭവം നടന്നത്. പൂനെ-ധനാപൂർ എക്‌സ്‌പ്രസിൽ ഇറ്റാർസിയിൽ നിന്ന് ജബൽപൂരിലേക്കാണ് ഇയാൾ യാത്ര ചെയ്തത്. സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ കാരേജ് ആൻഡ് വാഗൺ ഡിപ്പാർട്ട്‌മെൻ്റ് ജീവനക്കാർ ഇയാളെ പിടികൂടി പൊലീസ് ഉദ്യോഗസ്ഥർക്ക് കൈമാറി.


പതിവ് പരിശോധനയ്ക്കിടെ എസ്-4 കോച്ചിന് താഴെ ഒരു യുവാവ് കിടക്കുന്നത് റെയിൽവേ ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടു. ഇയാളുടെ സുരക്ഷയെ കരുതി റെയിൽവേ ജീവനക്കാർ ഉടൻ തന്നെ വയർലെസ് കമ്മ്യൂണിക്കേഷൻ വഴി ലോക്കോ പൈലറ്റിനെ അറിയിക്കുകയും ട്രെയിൻ നിർത്തുകയും ചെയ്തു. തുടർന്ന് യുവാവിനോട് പുറത്തുവരാൻ ജീവനക്കാർ ആവശ്യപ്പെട്ടു. റെയിൽവേ ജീവനക്കാർ ചോദ്യം ചെയ്തപ്പോൾ ടിക്കറ്റിന് പണമില്ലാത്തതിനാലാണ് ഈ രീതിയിൽ യാത്ര ചെയ്തതെന്നാണ് യുവാവ് വിശദീകരിച്ചത്. ഇയാൾ മാനസിക പ്രശ്നമുള്ള ആളാണെന്നും വിവരമുണ്ട്. സംഭവത്തിൻറെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.

About The Author

Leave a Reply

Your email address will not be published. Required fields are marked *