പി പി ദിവ്യവെട്ടിൽ; കണ്ണൂര്‍ എസിപി കമ്മീഷണറുമായി കൂടിക്കാഴ്ച്ച നടത്തി

0

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അധ്യക്ഷയായിരുന്ന പി പി ദിവ്യവെട്ടിൽ. കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയതോടെ ദിവ്യയുടെ അറസ്റ്റ് ഉടന്‍ ഉണ്ടാവുമെന്നാണ് വിവരം. ഇത് സംബന്ധിച്ച് കണ്ണൂര്‍ എസിപി കമ്മീഷണറുമായി കൂടിക്കാഴ്ച്ച നടത്തി മടങ്ങിയതായി വിവരം.

പത്ത് മിനിറ്റിലധികം കൂടിക്കാഴ്ച്ച നീണ്ടുനിന്നു. എസിപി രത്‌നകുമാറാണ് കമ്മീഷണര്‍ ഓഫീസിലേക്ക് എത്തി തിരക്കിട്ട ചര്‍ച്ചകള്‍ നടത്തിയത്. അതിനിടെ പി പി ദിവ്യ കോടതിക്ക് മുന്നില്‍ കീഴടങ്ങാനും സാധ്യതയുണ്ട്. പി പി ദിവ്യ കണ്ണൂര്‍ വിട്ടുപോയിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം.

About The Author

Leave a Reply

Your email address will not be published. Required fields are marked *