ഇരിക്കൂറിൽ ഇൻവെസ്റ്റഴ്‌സ് റിവ്യൂ മീറ്റ്

0

ഇരിക്കൂർ മണ്ഡലത്തിലെ പാലക്കയം തട്ടിൽ നടന്ന ഇൻവെസ്റ്റേഴ്‌സ് റിവ്യൂ മീറ്റ് കെ. സുധാകരൻ എം.പി ഉദ്ഘാടനം ചെയ്തു. ടൂറിസം മേഖലയിലെ നിക്ഷേപങ്ങൾ വരും തലമുറയെയും പ്രകൃതിയെയും ഉൾക്കൊണ്ട് കൊണ്ട് മുന്നോട്ട് പോയെങ്കിൽ മാത്രമേ നിലനിൽക്കുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. ഹിൽടോപ് റിസോർട്ടിൽ സജീവ് ജോസഫ് എം.എൽ.എ യുടെ നേതൃത്വത്തിൽ ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ സഹകരണത്തോടെയാണ് മീറ്റ് സംഘടിപ്പിച്ചത്.


സജീവ് ജോസഫ് എം.എൽ.എ അധ്യക്ഷത വഹിച്ചു. അസി.കളക്ടർ ഗ്രന്ഥേ സായി കൃഷ്ണ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ അജിമോൻ കെ.എസ്, ശ്രീകണ്ഠാപുരം നഗരസഭാ ചെയർപേഴ്‌സൺ കെ.വി ഫിലോമിന, ഏരുവേശ്ശി പഞ്ചായത്ത് പ്രസിഡന്റ്  മിനി ഷൈബി, ഇരിക്കൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.പി ഫാത്തിമ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ തോമസ് വക്കത്താനം, ടി.സി പ്രിയ, ജില്ലാ ഫോറസ്റ്റ് ഓഫീസർ വൈശാഖ്, തളിപ്പറമ്പ് വ്യവസായ വികസന ഓഫീസർ സുനിൽ എം., പ്രിൻസിപ്പൽ കൃഷി ഓഫീസർ എം.എൻ പ്രദീപൻ, ഡി.ടി.പി.സി സെക്രട്ടി ജെ കെ ജിജേഷ് കുമാർ, മനോജ്, സൂരജ് പി.കെ, ഫോറസ്റ്റ് റേഞ്ച് ഓഫീസർ രതീശൻ, ലീഡ് ബാങ്ക് മാനേജർ രഞ്ജിത്ത് കെ.എസ് എന്നിവർ സംസാരിച്ചു. ചടങ്ങിൽ ടൂറിസം, കൃഷി, വനം, വ്യവസായം, വിവിധ ബാങ്കുകൾ ഉൾപ്പടെ ഇരുപതോളം വകുപ്പ് പ്രതിനിധികൾ പങ്കെടുത്തു.

പ്രഖ്യാപിക്കപ്പെട്ട പദ്ധതികളുടെ അവലോകനം, പുതിയ പദ്ധതികൾ സബന്ധിച്ച അവതരണം, വിവിധ വകുപ്പ് മേധാവികളുമായും തദ്ദേശ സ്വയം ഭരണ അധ്യക്ഷൻ മാരുമായുള്ള ചർച്ചകൾ എന്നിവയും നടന്നു. ഭാവി കർമ്മ പദ്ധതികൾക്കും രൂപം നൽകി.

About The Author

Leave a Reply

Your email address will not be published. Required fields are marked *