വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍
പത്താമുദയം പരീക്ഷ പൂര്‍ത്തിയായി
കണ്ണൂര്‍ ജില്ലാ പഞ്ചായത്തും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ചേര്‍ന്ന് നടപ്പിലാക്കുന്ന സമ്പൂര്‍ണ്ണ പത്താംതരം തുല്യതാ പദ്ധതിയായ പത്താമുദയത്തിന്റെ ആദ്യഘട്ട പരീക്ഷ പൂര്‍ത്തിയായി. ജില്ലയില്‍ 1629 പേര്‍ പരീക്ഷ എഴുതി. പരീക്ഷകള്‍ നന്നായി എഴുതാന്‍ സാധിച്ചതായി പഠിതാക്കള്‍ അഭിപ്രായപ്പെട്ടു.
പത്താംതരം വിജയിക്കുന്ന പഠിതാക്കള്‍ക്ക് ഹയര്‍സെക്കന്‍ഡറി തുല്യതാ കോഴ്‌സില്‍ ചേരുവാന്‍ അവസരം ലഭിക്കും.
കെല്‍ട്രോണിന്റെ തളിപ്പറമ്പ് നോളജ് സെന്ററില്‍ പി ജി ഡി സി എ-യോഗ്യത ബിരുദം, അനിമേഷന്‍-യോഗ്യത എസ് എസ് എൽ സി, പ്രോഗ്രാമിംഗ്-യോഗ്യത പ്ലസ് ടു കോഴ്‌സുകളില്‍ ഒഴിവുകളുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ ആരംഭിച്ചു. യോഗ്യതയുള്ളവര്‍ തളിപ്പറമ്പ് മുനിസിപ്പാലിറ്റി ബസ്സ് സ്റ്റാന്റ് കോംപ്ലക്‌സിലുള്ള കെല്‍ട്രോണ്‍ നോളജ് സെന്ററുമായി ബന്ധപ്പെടണം. ഫോണ്‍ : 04602205474, 0460 2954252
ഹിന്ദി ഡിപ്ലോമ സീറ്റൊഴിവ്
രണ്ട് വര്‍ഷത്തെ റഗുലര്‍ ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ കോഴ്‌സില്‍ ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. 50 ശതമാനം മാര്‍ക്കോടെ രണ്ടാം ഭാഷ ഹിന്ദിയിലുള്ള പ്ലസ് ടു, ഹിന്ദി പ്രചാരസഭകളുടെ അംഗീകൃത ഹിന്ദി കോഴ്‌സ്, ഡിഗ്രി, എം എ വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 17 നും 35 നുമിടയില്‍. ഉദ്യോഗാര്‍ഥികള്‍ നവംബര്‍ 15 ന് വൈകുന്നേരം അഞ്ചിനകം പ്രിന്‍സിപ്പല്‍, ഭാരത് ഹിന്ദി പ്രചാര കേന്ദ്രം, അടൂര്‍, പത്തനംതിട്ട എന്ന വിലാസത്തില്‍ അപേക്ഷിക്കണം. ഫോണ്‍ : 8547126028, 049734 296496.
സൗജന്യ ചികിത്സ
കണ്ണൂര്‍, പരിയാരം ആയുര്‍വേദ കോളേജ് ആശുപത്രി ശാലാക്യതന്ത്ര വകുപ്പില്‍ 10 നും 35 നും ഇടയിൽ പ്രായമുള്ളവര്‍ക്ക് അലര്‍ജി മൂലമുള്ള ചെങ്കണ്ണ് രോഗത്തിനും, 18 നും 45 നും മധ്യേ പ്രായമുള്ളവര്‍ക്ക് തലയില്‍ വട്ടത്തില്‍ മുടി കൊഴിയുന്നതിനും സൗജന്യ ചികിത്സ ലഭിക്കും. തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ എട്ട് മുതല്‍ ഉച്ചക്ക് ഒന്ന് വരെ ഒ പി നമ്പര്‍ എട്ടിലാണ് ചികിത്സക്ക് എത്തേണ്ടത്. ഫോണ്‍: 8086722386
വെറ്ററിനറി സര്‍ജന്‍ നിയമനം
മൃഗ സംരക്ഷണ വകുപ്പിന്റെ പയ്യന്നൂര്‍ മൊബൈല്‍ വെറ്ററിനറി യൂണിറ്റിലേക്ക് വെറ്ററിനറി സര്‍ജന്റെ താല്‍ക്കാലിക നിയമനം നടത്തുന്നു. കരാറടിസ്ഥാനത്തില്‍ 90 ദിവസത്തേക്കാണ് നിയമനം. വെറ്ററിനറി (ബിവിഎസ്സി ആന്റ് എഎച്ച് ) ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. യോഗ്യരായവര്‍ എസ് എസ് എല്‍ സി സര്‍ട്ടിഫിക്കറ്റും പകര്‍പ്പും സഹിതം നവംബര്‍ ഒന്നിന് രാവിലെ 11 ന് കണ്ണൂര്‍ ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ കൂടിക്കാഴ്ചക്ക് എത്തണം. ഫോണ്‍ : 0497 2700267
ലേലം
കാസര്‍കോട് ചീഫ് മജിസ്‌ട്രേറ്റ് കോടതിയുടെ വാറണ്ട് പ്രകാരമുള്ള തുകയും കാസർകോട് കുടുംബ കോടതിയുടെ തുകയും വസൂലാക്കുന്നതിന് ഏരുവേശ്ശി വില്ലേജില്‍ ഏരുവേശി ദേശത്ത് റി സ നമ്പര്‍ 8/336 ല്‍പെട്ട 0.4047 ഹെക്ടര്‍ വസ്തു ഡിസംബര്‍ മൂന്നിന് 11.30 ന് ഏരുവേശ്ശി വില്ലേജ് ഓഫീസില്‍ ലേലം ചെയ്ത് വില്‍ക്കും.
യുവജന ക്ഷേമ ബോര്‍ഡ് സംഘടിപ്പിക്കുന്ന ഉത്തര മേഖല യുവ സാഹിത്യ ക്യാമ്പ് ‘വിത്ത്’ നവംബര്‍ ഒന്ന് മുതല്‍ നാലു വരെ കണ്ണൂര്‍ പയ്യാമ്പലം ഇ കെ നായനാർ അക്കാദമിയിൽ നടക്കും. കാസര്‍കോട് മുതല്‍ തൃശ്ശൂര്‍ വരെയുള്ള ഏഴ് ജില്ലകളില്‍ നിന്നായി 50 ഓളം യുവ എഴുത്തുകാര്‍ പങ്കെടുക്കും. രണ്ടിന് രാവിലെ 9.30ന് ടി പത്മനാഭന്‍ യുവ സാഹിത്യ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ എസ് സതീഷ് അധ്യക്ഷത വഹിക്കും. വി കെ സനോജ്, ഡോ. രാവുണ്ണി എന്നിവർ സംസാരിക്കും.
ഒന്നിന് പുതിയകാലം പുതിയ എഴുത്ത് സെഷൻ പവിത്രൻ തീക്കുനി ഉദ്ഘാടനം ചെയ്യും. രണ്ടിന്
വായന, കാലം, സമൂഹം സെഷനിൽ എം സ്വരാജ്, കവിതയിലെ പ്രചോദനങ്ങള്‍ സെഷനിൽ ഷീജ വക്കം, കഥയിലെ ജീവിതം സെഷനിൽ എൻ രാജൻ, കവിതയും ജീവിതവും സെഷനിൽ മണമ്പൂർ രാജൻ ബാബു, ജിനേഷ് കുമാർ എരമം എന്നിവർ പ്രഭാഷണം നടത്തും. മൂന്നിന് കഥയിലെ നടത്തങ്ങള്‍ സെഷനിൽ ഇ പി രാജഗോപാലൻ, കഥയുടെ വഴികള്‍ സെഷനിൽ ടിപി വേണുഗോപാലൻ, കെ കെ രമേഷ്, ജീവിതത്തിന്റെ എഴുത്തുകള്‍ സെഷനിൽ സുകുമാരൻ ചാലിഗദ്ദ, ചരിത്രം ദേശം എഴുത്ത് സെഷനിൽ അശോകൻ ചരുവിൽ, കവിതയുടെ അകവും പുറവും സെഷനിൽ മാധവൻ പുറച്ചേരി, ചരിത്രവും സാഹിത്യവും സെഷനിൽ ഡോ. ശ്രീകല മുല്ലശ്ശേരി, ഡിജിറ്റല്‍ കാലത്തെ എഴുത്ത് സെഷനിൽ ഒ പി സുരേഷ്, പെണ്ണിടങ്ങള്‍ ഇന്ദു മേനോൻ എന്നിവർ പ്രഭാഷണം നടത്തും. നവംബര്‍ നാലിന് നടക്കുന്ന സമാപന സമ്മേളനം ഡോ. കെ.പി മോഹനന്‍ ഉദ്ഘാടനം ചെയ്യും. യുവജന കമ്മീഷൻ ചെയർമാൻ എം ഷാജർ മുഖ്യാതിഥിയാവും. നാരായണൻ കാവുമ്പായി, ഡോ. ആർ രാജശ്രീ തുടങ്ങിയവർ പ്രഭാഷണം നടത്തും. ക്യാമ്പില്‍ മുപ്പതോളം എഴുത്തുകാര്‍ പങ്കെടുക്കും.
ഐ.എച്ച്.ആര്‍.ഡി. കോഴ്സുകളുടെ സെമസ്റ്റര്‍ പരീക്ഷ
ഐ.എച്ച്.ആര്‍.ഡിയുടെ പി ജി ഡി സി എ, ഡിപ്ലോമ ഇന്‍ ഡാറ്റാ എന്‍ട്രി ടെക്നിക്സ് ആന്റ് ഓഫീസ് ഓട്ടോമേഷന്‍ കോഴ്‌സുകളുടെ ഒന്നും രണ്ടും സെമസ്റ്റര്‍ പരീക്ഷ, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് എന്നീ കോഴ്സുകളുടെ റഗുലര്‍ / സപ്ലിമെന്ററി പരീക്ഷകള്‍ (2018, 2020/2024 സ്‌കീം) ഫെബ്രുവരി മാസത്തില്‍ നടത്തും. വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കുന്ന/ പഠിച്ചിരുന്ന സെന്ററുകളില്‍ നവംബര്‍ 15 വരെ ഫൈന്‍ ഇല്ലാതെയും നവംബര്‍ 22 വരെ 100 രൂപ ഫൈനോടുകൂടിയും പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യാം. പരീക്ഷാ ടൈംടേബിള്‍ ഡിസംബര്‍ മൂന്നാംവാരം പ്രസിദ്ധീകരിക്കും. രജിസ്ട്രേഷനുള്ള അപേക്ഷാ ഫോറം സെന്ററില്‍ ലഭ്യമാണ്. വിശദവിവരങ്ങള്‍ www.ihrd.ac.in ല്‍ ലഭ്യമാണ്.
വ്യാവസായിക പരിശീലന വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പിണറായി ഐ ടി ഐ യിലെ ഇലക്ട്രീഷ്യന്‍ ട്രേഡിലേക്ക് ട്രെയിനിംഗിന് വേണ്ട സാധനങ്ങള്‍ വിതരണം ചെയ്യുവാന്‍ താല്‍പര്യമുള്ളവരില്‍ നിന്നും ദര്‍ഘാസുകള്‍ ക്ഷണിച്ചു. ദര്‍ഘാസുകള്‍ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 25. ഫോണ്‍: 0490 2384160
ബിസില്‍ ട്രെയിനിങ് ഡിവിഷന്‍ നവംബറില്‍ ആരംഭിക്കുന്ന രണ്ടു വര്‍ഷം, ഒരു വര്‍ഷം, ആറു മാസം ദൈര്‍ഘ്യമുള്ള മോണ്ടിസ്സോറി, പ്രീ – പ്രൈമറി, നഴ്സറി ടീച്ചര്‍ ട്രെയിനിങ് കോഴ്‌സുകള്‍ക്ക് ഡിഗ്രി, പ്ലസ് ടു, എസ് എസ് എല്‍ സി യോഗ്യതയുള്ള വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 7994449314
കുടുംബശ്രീ ഉജ്ജീവനം പദ്ധതി
കേളകം ഗ്രാമ പഞ്ചായത്ത് ശാന്തിഗിരി വാര്‍ഡില്‍ ഉജ്ജീവനം പദ്ധതിയുടെ ഭാഗമായി കൂണ്‍ കൃഷി തുടങ്ങി. കൂണ്‍ കൃഷി ഉദ്ഘാടനവും ഓട്ടോറിക്ഷാവിതരണവും പഞ്ചായത്ത് ക്ഷേമ കാര്യ കമ്മിറ്റി ചെയര്‍പേഴ്സണ്‍ പ്രീത ഗംഗാധരൻ നിർവഹിച്ചു. കുടുംബശ്രീ കണ്ണൂര്‍ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ എം.വി ജയന്‍ ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിടുന്ന ബോബിക്ക് ഓട്ടോറിക്ഷയുടെ താക്കോല്‍ കൈമാറി. ശാന്തിഗിരി പ്രദേശത്തെ ദേവസ്യയാണ് കൂണ്‍ കൃഷി സംരംഭം തുടങ്ങിയത്. കുടുംബശ്രീ സി ഡി എസ് ചെയര്‍പേഴ്സണ്‍ മോളി തങ്കച്ചന്‍, വൈസ് ചെയര്‍പേഴ്സണ്‍ അച്ചാമ്മ, പുഷ്പ, സജീവന്‍, ടോമി എന്നിവര്‍ പങ്കെടുത്തു.
പശു വളര്‍ത്തല്‍ പരിശീലന ക്ലാസ്
കണ്ണൂര്‍ കക്കാട് റോഡില്‍ ജില്ലാ ഹോമിയോ ആശുപത്രിക്കു സമീപം പ്രവര്‍ത്തിക്കുന്ന മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ നവംബര്‍ അഞ്ച്, ആറ് തീയതികളില്‍ വ്യാവസായികാടിസ്ഥാനത്തിലുള്ള പശു വളര്‍ത്തല്‍ എന്ന വിഷയത്തില്‍ പരിശീലന ക്ലാസ് നടത്തും. രാവിലെ 10.15 മുതല്‍ വൈകുന്നേരം 5.15 വരെ നടക്കുന്ന ക്ലാസില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ നവംബര്‍ നാലിന് വൈകുന്നേരം നാലിനകം പരിശീലന കേന്ദ്രത്തില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ : 0497 2763473
കരിയര്‍ ഗൈഡന്‍സ് പരിശീലനം
സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ നിര്‍ദ്ദേശ പ്രകാരം കണ്ണൂര്‍ ജില്ലയിലെ ന്യൂനപക്ഷ മത വിഭാഗത്തില്‍പ്പെടുന്ന എസ് എസ് എല്‍ സി, ഹയര്‍സെക്കന്ററി, ബിരുദ തലത്തിലുള്ള വിദ്യാര്‍ഥികള്‍ക്ക് ഏകദിന കരിയര്‍ ഗൈഡന്‍സ് പരിശീലനം നൽകുന്നു. അതാത് സ്ഥാപനങ്ങളില്‍ പരിശീലനം നടത്തുന്നതിന് താല്‍പര്യമുള്ള ന്യൂനപക്ഷ പ്രാതിനിധ്യമുള്ള സ്‌കൂള്‍/ കോളേജ് അധികാരികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകള്‍ നവംബര്‍ നാലിനകം കളക്ടറേറ്റിലുള്ള ജില്ലാ ന്യൂനപക്ഷ സെല്ലില്‍ സമര്‍പ്പിക്കണം. ഫോണ്‍ :04972 700645
അപേക്ഷ ക്ഷണിച്ചു
കണ്ണൂര്‍ ഗവ.ഐ ടി ഐ, ഐ എം സി സംയുക്തമായി നടത്തുന്ന ഡിപ്ലോമ ഇന്‍ മൊബൈല്‍ ഫോണ്‍ ടെക്‌നോളജി, സിസിടിവി കോഴ്‌സുകളിലേക്കും വെല്‍ഡര്‍ ടിഗ് ആന്റ് മിഗിന്റെ മൂന്ന് മാസത്തെ കോഴ്‌സിലേക്കും അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 9745479354, 7560865447
കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ സീനിയർ റസിഡന്റ് തസ്തികയിൽ ഒഴിവ്
കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ വിവിധ വകുപ്പുകളിലായി സീനിയർ റസിഡന്റ് തസ്തികയിൽ ഒഴിവുണ്ട്. എമർജൻസി മെഡിസിൻ, പൾമനറി മെഡിസിൻ, റേഡിയോ ഡയഗ്‌നോസിസ്, റേഡിയോതെറാപ്പി, ജനറൽ സർജറി, ബയോകെമിസ്ട്രി, ഫോറൻസിക് മെഡിസിൻ, ഇ.എൻ.ടി, ഒഫ്താൽ മോളജി, ട്രാൻസ്ഫ്യൂഷൻ മെഡിസിൻ, അനസ്തേഷ്യോളജി, സൈക്യാട്രി, ഫിസിക്കൽ മെഡിസിൻ ആന്റ് റീഹാബിലിറ്റേഷൻ, ഫാർമക്കോളജി, ഫിസിയോളജി ഡിപ്പാർട്ട്മെന്റുകളിലാണ് ഒഴിവുള്ളത്.
നവംബർ ആറിന് രാവിലെ 11 മണിക്ക് മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഓഫീസിൽ നടക്കുന്ന വാക് ഇൻ ഇന്റർവ്യൂ മുഖേനയാണ് നിയമനം. എം.ബി.ബി.എസ് കഴിഞ്ഞ് അതത് വിഭാഗത്തിൽ മെഡിക്കൽ പി.ജി ബിരുദം നേടിയിരിക്കണം. ടി.സി.എം.സി റജിസ്ട്രേഷൻ നിർബന്ധമാണ്.
താൽപര്യമുള്ളവർ, യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും ആയതിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം വാക് ഇൻ ഇന്റർവ്യൂവിന് അരമണിക്കൂർ മുമ്പെങ്കിലും പ്രിൻസിപ്പാൾ ഓഫീസിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്. നിയമനം കരാർ അടിസ്ഥാനത്തിൽ താത്ക്കാലികമായിരിക്കും. വിശദാംശങ്ങൾ https://gmckannur.edu.in/ എന്ന സ്ഥാപനത്തിന്റെ വെബ്സൈറ്റിൽ ലഭ്യമാണ്.