പി പി ദിവ്യയുടെ അറസ്റ്റിൽ പൊലീസിന് സ്വതന്ത്രമായ നടപടിയിലേക്ക് കടക്കാമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍
എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പി പി ദിവ്യയുടെ അറസ്റ്റിൽ സ്വതന്ത്രമായ നടപടിയിലേക്ക് പൊലീസിന് കടക്കാമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍. സ്വതന്ത്രമായ നടപടിയിലേക്ക് പൊലീസിന് കടക്കാം. സര്‍ക്കാരോ പാര്‍ട്ടിയോ യാതൊരു നിര്‍ദേശവും നല്‍കിയിട്ടില്ല. പൊലീസ് അറസ്റ്റ് വൈകുന്നതില്‍ താനല്ല പ്രതികരിക്കേണ്ടതെന്നും ടി പി രാമകൃഷ്ണന്‍ പ്രതികരിച്ചു. പി പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണ് പ്രതികരണം.