മാപ്പ് പറയില്ല,പട്ടി പരാമർശത്തിൽ ഉറച്ച് നിൽക്കും’; എൻഎൻ കൃഷ്ണദാസ്
പട്ടി പരാമര്‍ശത്തിൽ ഉറച്ച് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം എൻഎൻ കൃഷ്ണദാസ്. KUWJയോട് പരമപുച്ഛം എന്നുപറഞ്ഞ കൃഷ്ണദാസ്, മാപ്പ് മടക്കി പോക്കറ്റിലിട്ടോ, പട്ടി പരാമർശത്തിൽ ഉറച്ച് നിൽക്കുമെന്നും പറഞ്ഞു.
മാധ്യമങ്ങള്‍ക്ക് മുന്നിൽ പൊട്ടിത്തെറിച്ച് പ്രതികരിച്ചത് ബോധപൂര്‍വമാണ്.അബ്ദുള്‍ ഷുക്കൂറിന്റെ പിണക്കം പാര്‍ട്ടിക്ക് പരിഹരിക്കാനാകുന്നത് മാത്രമാണ്. പക്ഷേ മാധ്യമങ്ങള്‍ അതിന് അനാവശ്യ പ്രധാനം നല്‍കിയെന്നും എൻഎൻ കൃഷ്ണദാസ് പറഞ്ഞു.അബദ്ധത്തിൽ പറഞ്ഞതല്ല.
തന്റെ ഉറച്ച ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് അത്തരത്തിൽ പ്രതികരിച്ചത്.മറ്റ് രാഷ്ട്രീയ പാര്‍ട്ടിക്കാരെയും മാധ്യമങ്ങളെയും ഉദ്ദേശിച്ച് തന്നെയാണ് അത്തരമൊരു പരാമര്‍ശം നടത്തിയതെന്നും അദ്ദേഹം പ്രതികരിച്ചു.ചെറിയ പ്രശ്നത്തിൽ നേട്ടം കണ്ടെത്താൻ ശ്രമിച്ച കോണ്‍ഗ്രസിനെയും ബിജെപിയെയും ഉള്‍പ്പെടെയുള്ള പാര്‍ട്ടികളെയും ഉദ്ദേശിച്ചുകൊണ്ടായിരുന്നു പരാമര്‍ശമെന്നും എൻഎൻ കൃഷ്ണദാസ് പറഞ്ഞു.