സ്പീഡ് ബ്രേക്കറിൽത്തട്ടി ജീവിതം തിരികെപ്പിടിച്ച് വയോധികൻ
മഹാരാഷ്ട്രയിലെ കൊല്‍ഹാപുരിലെ കസബാ ബാവ്ഡയിലാണ് സംഭവം നടന്നത്. 70 വയസുകാരനായ പാണ്ഡുരംഗ് കുഴഞ്ഞു വീണതോടെ ബന്ധുക്കള്‍ അദ്ദേഹത്തെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. വിശദമായ പരിശോധനയ്ക്ക് ശേഷം പാണ്ഡുരംഗ് മരിച്ചെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.ഇതിന് ശേഷം വീട്ടില്‍ സംസ്‌കാര ചടങ്ങുകള്‍ക്ക് ഒരുക്കങ്ങള്‍ തുടങ്ങിയ ബന്ധുക്കള്‍ ‘മൃതദേഹം’ വീട്ടിലേക്ക് എത്തിക്കാന്‍ ആംബുലന്‍സ് ഏര്‍പ്പാടാക്കി. അതിവേഗത്തില്‍ ആംബുലന്‍സ് കുതിക്കവേ സ്പീഡ്‌ബ്രേക്കറില്‍ വാഹനം തട്ടുകയും നന്നായി കുലുങ്ങുകയും ചെയ്തു. ഇത് പെട്ടെന്ന് അദ്ദേഹം വിരലുകള്‍ പയ്യെ ഉയര്‍ത്തുകയും ചെയ്തു. ഇത് കണ്ട വീട്ടുകാര്‍ ഉടന്‍ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ച് ചികിത്സ ഉറപ്പാക്കി. ഇപ്പോള്‍ ഇദ്ദേഹത്തിന്റെ നില തൃപ്തികരമാണ്. കണ്‍മുന്നില്‍ കണ്ട ഈ അത്ഭുതത്തിന്റെ ഞെട്ടലിലാണ് പാണ്ഡുരംഗിന്റെ വീട്ടുകാരും അയല്‍വാസികളും.