പെരിയ ഇരട്ടക്കൊലപാതകം; വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകി പ്രതികൾ
![](https://newswings.online/wp-content/uploads/2024/10/HIGH-COURT.jpg)
പെരിയ ഇരട്ടക്കൊലപാതക കേസിൽ പ്രത്യേക സിബിഐ കോടതി വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകി പ്രതികൾ. സിപിഐഎം മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമൻ ഉൾപ്പെടെ നാല് പ്രതികളാണ് അപ്പീൽ നൽകിയത്. പ്രത്യേക സിബിഐ കോടതി വിധിക്കെതിരെയാണ് അപ്പീൽ നൽകിയത്. കെ മണികണ്ഠൻ, രാഘവൻ വെളുത്തോളി, കെ വി ഭാസ്കരൻ എന്നിവരാണ് അപ്പീൽ നൽകിയ മറ്റു മൂന്നുപേർ. അഞ്ചുവർഷം തടവിന് ശിക്ഷിച്ചതോടെ ഇവരുടെ ജാമ്യം റദ്ദാക്കിയിരുന്നു. നിലവിൽ കണ്ണൂർ സെൻട്രൽ ജയിലിലാണ് നാലുപേരും.