കറുത്ത പ്ലാസ്റ്റിക് പാത്രങ്ങള്‍ ആരോഗ്യത്തിന് ഹാനികരം
റസ്റ്റോറന്റുകളില്‍ നിന്നും പാഴ്സല്‍ വാങ്ങുമ്പോൾ ഓണ്‍ലൈൻ ഫുഡ് ഡെലിവറിയിലും മറ്റും ഉപയോഗിക്കുന്ന കറുത്ത പ്ലാസ്റ്റിക് പാത്രങ്ങള്‍ ആരോഗ്യത്തിന് ഹാനികരമാണെന്ന് റിപ്പോർട്ടുകള്‍.പ്ലാസ്റ്റിക് പാത്രങ്ങളിലെ തന്നെ ഏറ്റവും ഹാനികരമായതാണ് കറുത്ത പ്ലാസ്റ്റിക് എന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്. ഒറ്റത്തവണ മാത്രം ഉപയോഗിക്കേണ്ട ഇത്തരം കറുത്ത പ്ലാസ്റ്റിക് പാത്രങ്ങള്‍ നമ്മുടെ നാട്ടില്‍ പലരും വീണ്ടും ഭക്ഷണം സൂക്ഷിച്ചു വയ്ക്കുന്നതിനായും മൈക്രോവേവ് ചൂടാക്കുന്നതിനായും ഉപയോഗിക്കുന്നത് വഴി ക്യാൻസർ സാധ്യത പോലെയുള്ള പ്രശ്നങ്ങള്‍ വരെ ഉണ്ടാകാമെന്നാണ് ആരോഗ്യ വിദഗ്ധർ സൂചിപ്പിക്കുന്നത്.
ഭക്ഷണ ട്രേകള്‍, പാത്രങ്ങള്‍ തുടങ്ങിയ നിത്യോപയോഗ സാധനങ്ങള്‍ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ഒരു തരം പ്ലാസ്റ്റിക്കാണ് ബ്ലാക്ക് പ്ലാസ്റ്റിക്. ഇത് പലപ്പോഴും പഴയ ഇലക്‌ട്രോണിക്‌സ് ഉള്‍പ്പെടെയുള്ള റീസൈക്കിള്‍ ചെയ്ത വസ്തുക്കളില്‍ നിന്നാണ് നിർമ്മിച്ചിരിക്കുന്നത്. കൂടാതെ ചൂടിനെ പ്രതിരോധിക്കാനുള്ള രാസവസ്തുക്കളും ഇതില്‍ അടങ്ങിയിട്ടുണ്ട്. decaBDE പോലെയുള്ള ഈ രാസവസ്തുക്കള്‍ ചൂടുള്ള ഭക്ഷണവുമായി സമ്ബർക്കം ഉണ്ടാകുമ്ബോള്‍ ശരീരത്തിലേക്ക് പ്രവേശിക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു.കറുത്ത പ്ലാസ്റ്റിക്കില്‍ പലപ്പോഴും ബിസ്‌ഫെനോള്‍ എ (ബിപിഎ), ഫ്താലേറ്റ്‌സ് തുടങ്ങിയ പദാർത്ഥങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നാണ് ആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നത്. ഇത് ഹൃദയ സംബന്ധമായ അസുഖങ്ങള്‍, പ്രമേഹം, പ്രത്യുല്‍പാദന പ്രശ്നങ്ങള്‍ എന്നിവയ്ക്കും കാരണമാകാമെന്നും ഇവർ മുന്നറിയിപ്പ് നല്‍കുന്നു. ഇത്തരം കറുത്ത പ്ലാസ്റ്റിക് പാത്രങ്ങള്‍ ഒരിക്കലും പുനരുപയോഗിക്കാൻ പാടില്ല എന്നും ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.