വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

0
കാനാമ്പുഴ ആദ്യഘട്ടം ഡിസംബർ 29ന് നാടിന് സമർപ്പിക്കും

സംസ്ഥാനത്തെ ആദ്യ നദീപുനരുജ്ജീവന  പദ്ധതിയായ കാനാമ്പുഴ പുനരുജ്ജീവന പദ്ധതിയുടെ ഒന്നാം ഘട്ടം ഡിസംബർ 29ന് ഞായറാഴ്ച വൈകീട്ട് അഞ്ച് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ  നാടിന് സമർപ്പിക്കും. ഓൺലൈനായാണ് മുഖ്യമന്ത്രി ഉദ്ഘാടനം നിർവ്വഹിക്കുക. ചടങ്ങിൽ രജിസ്‌ട്രേഷൻ, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷത വഹിക്കും. ഡിസംബർ 26 ന് നടത്താൻ നിശ്ചയിച്ച ഉദ്ഘാടന പരിപാടി എം.ടി. വാസുദേവൻ നായരുടെ നിര്യാണത്തെ തുടർന്ന് മാറ്റി വെക്കുകയായിരുന്നു.

കെഎസ്ആർടിസി വിനോദ യാത്ര: കപ്പൽ യാത്ര രണ്ടിന്

കെഎസ്ആർടിസിയുടെ അവധിക്കാല വിനോദ യാത്രയുടെ ഭാഗമായുള്ള കൊച്ചി കപ്പൽ യാത്രക്ക് രജിസ്റ്റർ ചെയ്യാം. കൊച്ചി യാത്രയിൽ ആഡംബര കപ്പൽ യാത്രയാണ് പ്രധാന ആകർഷണം. ജനുവരി രണ്ടിന് രാവിലെ ആറ് മണിക്ക് തലശ്ശേരിയിൽ നിന്ന് കൊച്ചിയിലെത്തി നെഫർറ്റിറ്റി ആഡംബര ക്രൂയിസ് കപ്പൽയാത്ര. കപ്പലിലെ ഗെയിമുകൾ, ലൈവ് മ്യൂസിക്ക്, ബുഫെ ഡിന്നർ, അപ്പർ ഡക്ക് ഡിജെ വിഷ്വലൈസിങ്ങ് ഇഫക്, തിയേറ്റർ സൗകര്യങ്ങളിൽ ഉല്ലസിച്ച്  അറബിക്കടലിലൂടെ അഞ്ചു മണിക്കൂർ യാത്ര.  മൂന്നിന് രാവിലെ അഞ്ച് മണിക്ക് തലശ്ശേരിയിൽ തിരിച്ചെത്തും. ഫോൺ :9497879962

തീരദേശവാസികൾക്ക് കലകൾ അവതരിപ്പിക്കാൻ അവസരം

കേരള സർക്കാരിന്റെ നൂറുദിന കർമ്മ പദ്ധതിയുടെ ഭാഗമായി സാംസ്‌കാരിക വകുപ്പും ഭാരത് ഭവനും സംഘടിപ്പിക്കുന്ന ‘കടൽമിഴി’ തീരദേശ സർഗയാത്രയോടനുബന്ധിച്ച് കേരളത്തിലെ തീരദേശവാസികളുടെ കലകൾ അവതരിപ്പിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പരമ്പരാഗത കലാരൂപങ്ങളായ അണ്ണാവിപ്പാട്ട്, പുത്തൻപാന, അമ്മാനപ്പാട്ട്, ദേവസ്തവിളി, പരിചമുട്ടുകളി, മാർഗ്ഗം കളി, ശ്ലാമ കരോൾ, ചവിട്ടു നാടകം, പിച്ചപ്പാട്ട്, കടൽ വഞ്ചിപ്പാട്ടുകൾ, മീൻപാട്ടുകൾ തുടങ്ങിയ കലാരൂപങ്ങൾ അറിയാവുന്നവർക്കാണ് മുൻഗണന. തീരദേശ കുടുംബങ്ങളിൽ നിന്നുള്ള സ്‌കൂൾ, കോളേജ് പഠനവേളയിൽ ജില്ലാതലത്തിൽ ഒന്നും രണ്ടും സ്ഥാനം നേടിയ കേരളീയ രംഗകലകളിൽ ശ്രദ്ധേയരായവർക്കും ഈ പദ്ധതിയിൽ അപേക്ഷിക്കാം. പങ്കെടുക്കാൻ പ്രായപരിധി ഇല്ല. അപേക്ഷകൾ  ഭാരത് ഭവൻ, തൃപ്തി ബംഗ്ലാവ്, തൈക്കാട്, തിരുവനന്തപുരം-14 എന്ന വിലാസത്തിൽ നേരിട്ടോ, kadalculture@gmail.com ഇമെയിൽ ഐ.ഡിയിലേക്കോ ഡിസംബർ 31 നകം സമർപ്പിക്കണം. ഫോൺ- 0471 4000282

ദേശീയ സീനിയർ ഫെൻസിങ് ചാമ്പ്യൻഷിപ്പ് ഡിസംബർ 31 മുതൽ

35മത് ദേശീയ സീനിയർ ഫെൻസിങ് ചാമ്പ്യൻഷിപ്പ് മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ ഡിസംബർ 31 മുതൽ ജനുവരി 1, 2, 3 തീയതികളിലായി നടക്കും. 26 സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും സർവ്വീസ് ടീമിനേയും പ്രതിനിധീകരിച്ച് 700 ഓളം കായിക താരങ്ങളാണ് മത്സരങ്ങളിൽ പങ്കെടുക്കുക. ഉത്തരാഖണ്ഡിൽ നടക്കുന്ന 38ാമത് ദേശീയ ഗെയിംസിന്റെ സെലെക്ഷൻ മത്സരം കൂടി ആണ് ഈ ചാമ്പ്യൻഷിപ്പ്.
ഒളിമ്പ്യൻ ഭവാനി ദേവി ഉൾപ്പെടെ ഇന്ത്യയുടെ ദേശീയ അന്തർദേശീയ താരങ്ങൾ എല്ലാവരും മത്സരത്തിൽ പങ്കെടുക്കുന്നുണ്ട്. മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ പ്രത്യേകം സജ്ജീകരിച്ച 13 പിസ്റ്റുകളിലാണ് മത്സരങ്ങൾ നടക്കുക. എപ്പി, സാബർ, ഫോയൽ വിഭാഗത്തിൽ ടീം മത്സരങ്ങളും വ്യക്തിഗത മത്സരങ്ങളും ഉണ്ടായിരിക്കും.
ഡിസംബർ 31 ന് രാവിലെ 11 മണിക്ക് രജിസ്‌ട്രേഷൻ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ചാമ്പ്യൻഷിപ് ഉദ്ഘാടനം ചെയ്യും. ഫെൻസിങ് ഫെഡറേഷന്റെ ഏഷ്യൻ സെക്രട്ടറി രാജീവ് മേത്ത, എം.പി.മാരായ കെ സുധാകരൻ, വി. ശിവദാസൻ, ഫെൻസിങ് ഫെഡറേഷൻ ട്രഷറർ ബഷീർ അഹമ്മദ് ഖാൻ, കേരള സ്‌പോർട്സ് കൌൺസിൽ പ്രസിഡന്റ് യു. ഷറഫലി, ഖാദി ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ എന്നിവർ പങ്കെടുക്കും. രാവിലെ ഒമ്പത് മണി മുതൽ ഏഴ് മണി വരെയാണ് മത്സരങ്ങളുടെ സമയം. ജനവരി രണ്ടിന് രാവിലെ ഏഷ്യൻ ഫെൻസിങ് സെക്രട്ടറിയായി തിരഞ്ഞെടുത്ത രാജീവ് മേത്തക്ക് മുണ്ടയാട് സ്റ്റേഡിയത്തിൽസ്വീകരണം നൽകും.
സമാപന സമ്മേളനം ജനുവരി മൂന്നിന് വൈകീട്ട് നാല് മണിക്ക് നിയമസഭാ സ്പീക്കർ അഡ്വ. എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്യും. എംഎൽഎമാരായ അഡ്വ. സജീവ് ജോസഫ്, എം വിജിൻ, ടി.ഐ. മധുസൂദനൻ, അഡീഷണൽ ചീഫ് സെക്രട്ടറി ജയതിലക് തുടങ്ങിയവർ പങ്കെടുക്കും.

പത്താംതരം തുല്യതാ പരീക്ഷയിൽ മിന്നുന്ന വിജയം

പത്താമുദയം സമ്പൂർണ പത്താംതരം തുല്യതാ പദ്ധതിയുടെ ആദ്യ ബാച്ചിൽ മിന്നുന്ന വിജയം നേടി പഠിതാക്കൾ. പരീക്ഷ എഴുതിയ 1571 പേരിൽ 1424 പേരും പാസ്സായി. 90.64 ആണ് വിജയശതമാനം. വിജയിച്ചവരിൽ 207 പുരുഷൻമാരും 1214 സ്ത്രീകളുമാണ്. പട്ടികജാതി വിഭാഗത്തിൽപ്പെട്ട 42 പേരും പട്ടികവർഗ വിഭാഗത്തിൽപ്പെട്ട 36 പേരും വിജയിച്ചു.
മാടായി പഠന കേന്ദ്രത്തിൽ നിന്നും പരിക്ഷ എഴുതിയ എ വി താഹിറക്ക് ഫുൾ എ പ്ലസ് ലഭിച്ചു.  ഉളിക്കൽ പഠന കേന്ദ്രത്തിൽ നിന്നും പരീക്ഷ എഴുതിയ 81 വയസ്സുള്ള എം ജെ സേവ്യർ ആണ് ഏറ്റവും പ്രായം കൂടിയ പഠിതാവ്. മാടായി പഠന കേന്ദ്രത്തിൽ നിന്നും പരീക്ഷ എഴുതിയ ട്രാൻസ്‌ജെൻഡർ പഠിതാവ് വിജയിച്ചു.
മട്ടന്നൂർ യു പി സ്‌കൂൾ (50), വിളക്കോട് യു പി സ്‌കൂൾ (28), ചട്ടുകപ്പാറ ജി എച്ച് എസ് എസ് (45), സീതിസാഹിബ് എച്ച്എസ്എസ് തളിപ്പറമ്പ് (34), കോട്ടയം ജിഎച്ച്എസ്എസ് (33), മാങ്ങാട്ടിടം യുപിഎസ് (23), സെന്റ് തോമസ് എച്ച് എസ് എസ് കേളകം (43) എന്നീ പഠന കേന്ദ്രങ്ങളിലാണ്  നൂറു ശതമാനം വിജയം.

തീരദേശവാസികൾക്ക് കലകൾ അവതരിപ്പിക്കാൻ അവസരം

കേരള സർക്കാരിന്റെ നൂറുദിന കർമ്മ പദ്ധതിയുടെ ഭാഗമായി സാംസ്‌കാരിക വകുപ്പും ഭാരത് ഭവനും സംഘടിപ്പിക്കുന്ന ‘കടൽമിഴി’ തീരദേശ സർഗയാത്രയോടനുബന്ധിച്ച് കേരളത്തിലെ തീരദേശവാസികളുടെ കലകൾ അവതരിപ്പിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പരമ്പരാഗത കലാരൂപങ്ങളായ അണ്ണാവിപ്പാട്ട്, പുത്തൻപാന, അമ്മാനപ്പാട്ട്, ദേവസ്തവിളി, പരിചമുട്ടുകളി, മാർഗ്ഗം കളി, ശ്ലാമ കരോൾ, ചവിട്ടു നാടകം, പിച്ചപ്പാട്ട്, കടൽ വഞ്ചിപ്പാട്ടുകൾ, മീൻപാട്ടുകൾ തുടങ്ങിയ കലാരൂപങ്ങൾ അറിയാവുന്നവർക്കാണ് മുൻഗണന. തീരദേശ കുടുംബങ്ങളിൽ നിന്നുള്ള സ്‌കൂൾ, കോളേജ് പഠനവേളയിൽ ജില്ലാതലത്തിൽ ഒന്നും രണ്ടും സ്ഥാനം നേടിയ കേരളീയ രംഗകലകളിൽ ശ്രദ്ധേയരായവർക്കും ഈ പദ്ധതിയിൽ അപേക്ഷിക്കാം. പങ്കെടുക്കാൻ പ്രായപരിധി ഇല്ല. അപേക്ഷകൾ  ഭാരത് ഭവൻ, തൃപ്തി ബംഗ്ലാവ്, തൈക്കാട്, തിരുവനന്തപുരം-14 എന്ന വിലാസത്തിൽ നേരിട്ടോ, സമറമഹരൗഹൗേൃല@ഴാമശഹ.രീാ ഇമെയിൽ ഐ.ഡിയിലേക്കോ ഡിസംബർ 31 നകം സമർപ്പിക്കണം. ഫോൺ- 0471 4000282

അംഗത്വം ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റണം

കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡ് കണ്ണൂർ ജില്ലാ ഓഫീസിലെ അംഗങ്ങളുടെ രജിസ്ട്രേഷനും ആനുകൂല്യ വിതരണവും ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റുന്നു. 2023 മാർച്ച് 22ന് മുമ്പ് രജിസ്റ്റർ ചെയ്ത, അംഗത്വം ഇതുവരെ ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റാത്ത അംഗങ്ങൾ ഓൺലൈനിലേക്ക് മാറ്റുന്നതിന് നടപടി സ്വീകരിക്കണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. ഫോൺ: 0497 2970272

തെളിവെടുപ്പ് യോഗം ജനുവരി ആറിന്

പുനഃസംഘടിപ്പിക്കപ്പെട്ട മിനിമം വേതന ഉപദേശക സമിതി ലൈറ്റ് മോട്ടോർ വെഹിക്കിൾ, ഹിൽ പ്രോഡക്ട് ഇൻഡസ്ട്രീസ്, മേഖലകളിലെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിന് കണ്ണൂർ, കാസർകോട് ജില്ലകൾക്കുവേണ്ടിയുളള തെളിവെടുപ്പ് യോഗം ജനുവരി ആറിന് യഥാക്രമം രാവിലെ 10.30 നും 11.30നും കാസർകോട് ഗവ. ഗസ്റ്റ് ഹൗസിലെ കോൺഫറൻസ് ഹാൾ ഒന്നിൽ ചേരും. ജില്ലയിലെ ബന്ധപ്പെട്ട തൊഴിലാളി-തൊഴിലുടമ പ്രതിനിധികൾ രേഖകൾ സഹിതം പങ്കെടുക്കണമെന്ന് ജില്ലാ ലേബർ ഓഫീസർ അറിയിച്ചു. ഫോൺ: 0497 2700353

About The Author

Leave a Reply

Your email address will not be published. Required fields are marked *