കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

0

മേഴ്‌സി ചാൻസ് പരീക്ഷ

2009 മുതൽ 2013 വരെയുള്ള വർഷങ്ങളിൽ അഫിലിയേറ്റഡ് കോളേജുകളിൽ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്കുള്ള ഒന്നാം  സെമസ്റ്റർ ബിരുദം  മേഴ്‌സി ചാൻസ് (നവംബർ 2024 ) പരീക്ഷകൾക്ക്  09.01.2025 മുതൽ 22.01.2025 വരെ പിഴയില്ലാതെയും 27.01.2025 വരെ പിഴയോടു കൂടിയും അപേക്ഷിക്കാം. മേഴ്‌സി ചാൻസ് പരീക്ഷകൾക്ക് അപേക്ഷിക്കുന്ന വിദ്യാർഥികൾ അപേക്ഷയോടൊപ്പം റീരജിസ്ട്രേഷൻ നടത്തുന്നതിനുള്ള നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ഫീസ് അടച്ച രസീത് സഹിതം സമർപ്പിക്കേണ്ടതാണ്.

ഹാൾ ടിക്കറ്റ്

അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റർ ബിരുദാനന്തര  ബിരുദം (റെഗുലർ/ സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ്) ഒക്ടോബർ 2024 പരീക്ഷകളുടെ ഹാൾ ടിക്കറ്റ് സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

പ്രായോഗിക/ പ്രോജക്ട് പരീക്ഷ

ഒമ്പതാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം.എസ്.സി. കമ്പ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആന്‍റ് മെഷീൻ ലേണിങ് ഡിഗ്രി (ലാറ്ററൽ എൻട്രി ഉൾപ്പെടെ ) ഒക്ടോബർ 2024 ന്‍റെ  പ്രായോഗിക/ പ്രോജക്ട് പരീക്ഷകൾ 03.01.2025, 04.01.2025 എന്നീ  തീയതികളിലായി കാഞ്ഞങ്ങാട് നെഹ്റു ആര്ട്സ് & സയൻസ് കോളേജിൽ വച്ച് നടത്തുന്നതാണ്. ടൈം ടേബിൾ വെബ് സൈറ്റിൽ ലഭ്യമാണ്. രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ കോളേജുമായി ബന്ധപ്പെടുക.

About The Author

Leave a Reply

Your email address will not be published. Required fields are marked *