വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

0
ജില്ലാ വികസന കോ-ഓര്‍ഡിനേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റി

ജില്ലയില്‍ വിവിധ വകുപ്പുകള്‍ മുഖേന നടപ്പാക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ഏകോപനത്തിനും പുരോഗതി അവലോകനത്തിനായി രൂപീകരിക്കപ്പെട്ട ജില്ലാ വികസന കോ-ഓര്‍ഡിനേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റിയുടെ 2024-25ലെ മൂന്നാം പാദയോഗം ഡിസംബര്‍ 30 ന് ചേരും. സുധാകരന്‍ എം പിയുടെ അധ്യക്ഷതയില്‍ രാവിലെ 11.30 ന് ജില്ലാ പ്ലാനിംഗ് ഓഫീസ് കോണ്‍ഫറന്‍സ് ഹാളിലാണ് യോഗം.

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ അഭിമുഖം 31 ന്

കൂത്തുപറമ്പ് ഗവ. ഐ ടി ഐ യില്‍ കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ് ട്രേഡില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. കമ്പ്യൂട്ടര്‍ സയന്‍സ് /കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ഐ ടി വിഷയത്തിലുള്ള ബിരുദാനന്തര ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സ് /കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍/ഐ ടി വിഷയത്തിലുള്ള ബിരുദവും രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സ് /ഐ ടി വിഷയത്തിലുള്ള ത്രിവത്സര ഡിപ്ലോമയും രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡിലുള്ള എന്‍ ടി സി /എന്‍ എ സി യും മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. നിശ്ചിത യോഗ്യതയുള്ള ഈഴവ/തിയ്യ/ബില്ലവ വിഭാഗത്തില്‍പെട്ടവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഡിസംബര്‍ 31 ന് രാവിലെ 11 ന് ഐ.ടി.ഐ യില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍- 04902364535

ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു

പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന നടപ്പാക്കുന്ന പരമ്പരാഗത മണ്‍പാത്ര നിര്‍മ്മാണ തൊഴിലാളികള്‍ക്കുള്ള ധനസഹായ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. കുടുംബ വാര്‍ഷിക വരുമാനം രണ്ടര ലക്ഷം രൂപയില്‍ അധികരിക്കാത്ത 60 വയസ്സ് കവിയാത്ത സംസ്ഥാനത്തെ മറ്റു സമുദായങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ട നിലവില്‍ മണ്‍പാത്ര നിര്‍മ്മാണ തൊഴില്‍ ചെയ്യുന്നവര്‍ക്ക് അപേക്ഷിക്കാം. www.bwin.kerala.gov.in പോര്‍ട്ടല്‍ മുഖേന ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ജനുവരി 10 വരെ അപേക്ഷ നല്‍കാം. മുന്‍ വര്‍ഷങ്ങളില്‍ പ്രസ്തുത പദ്ധതി പ്രകാരം ആനുകൂല്യം ലഭിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല. ഫോണ്‍- 0495 2377786

അപേക്ഷ ക്ഷണിച്ചു

എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് ജനുവരിയില്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ സോളാര്‍ പവ്വര്‍ പ്ലാന്റ്‌ ഇന്‍സ്റ്റലേഷന്‍ പ്രോഗ്രാമിന് ഓണ്‍ലൈനായി അപേക്ഷിക്കാം. മൂന്ന് മാസം ദൈര്‍ഘ്യമുള്ള പ്രോഗ്രാമിന് ഇന്റേണ്‍ഷിപ്പും പ്രോജക്ട് വര്‍ക്കും ഉണ്ടായിരിക്കും. https://app.srccc.in/register ലിങ്കിലൂടെ ഡിസംബര്‍ 31 വരെ അപേക്ഷ സമര്‍പ്പിക്കാം. വിശദവിവരങ്ങള്‍ www.srccc.in ല്‍ ലഭ്യമാണ്. ജില്ലയിലെ പഠന കേന്ദ്രം- ഇന്നവേഷന്‍ എക്‌സ്പീരിയന്‍സ്, ടി.സി 65/427-2 തിരുവന്തപുരം 695027. ഫോണ്‍- 9349883702, 7560952138

സര്‍ട്ടിഫിക്കറ്റ് ഇന്‍ മോസ്‌കിറ്റോ ഇറാഡിക്കേഷന്‍ ആന്‍ഡ് കമ്മ്യൂണിറ്റി ഹെല്‍ത്ത് പ്രോഗ്രാമിന് ഡിസംബര്‍ 31 വരെ https://app.srccc.in/register ലിങ്കിലൂടെ  അപേക്ഷിക്കാം. പത്താം ക്ലാസ്സ് അഥവാ തത്തുല്യമാണ് വിദ്യാഭ്യാസ യോഗ്യത. ജില്ലയിലെ പഠന കേന്ദ്രം- ട്രിവാന്‍ഡ്രം മാസ് കൊയര്‍, എല്‍ എം എസ് കോമ്പൗണ്ട്, പാളയം, തിരുവന്തപുരം, 9497692597,9446179141

ടൂള്‍ക്കിറ്റ് ഗ്രാന്റ് പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു

കേരളത്തിലെ മറ്റു പിന്നാക്ക വിഭാഗത്തില്‍പ്പെട്ട പരമ്പരാഗത കരകൗശല വിദഗ്ദ്ധര്‍/കൈപ്പണിക്കാര്‍/പൂര്‍ണ്ണ വൈദഗ്ദ്ധ്യമില്ലാത്ത തൊഴിലാളികള്‍ എന്നിവരുടെ തൊഴില്‍ വൈദഗ്ദ്ധ്യം ശക്തിപ്പെടുത്തി ആധുനിക യന്ത്രോപകരണങ്ങളുടെ സഹായത്തോടെ വരുമാന മാര്‍ഗ്ഗം കണ്ടെത്തുന്നതിന് പരിശീലനവും ധനസഹായവും നല്‍കുന്ന പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. നിലവില്‍ പരമ്പരാഗത കരകൌശല തൊഴില്‍ ചെയ്യുന്ന കുടുംബ വാര്‍ഷിക വരുമാനം രണ്ടര ലക്ഷം രൂപയില്‍ അധികരിക്കാത്ത 60 വയസ്സ് കവിയാത്തവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ www.bwin.kerala.gov.in പോര്‍ട്ടല്‍ മുഖേന ഓണ്‍ലൈനായി ജനുവരി പത്ത് വരെ സമര്‍പ്പിക്കാം. മുന്‍ വര്‍ഷങ്ങളില്‍ പ്രസ്തുത പദ്ധതി പ്രകാരം ആനുകൂല്യം ലഭ്യമായവര്‍ അപേക്ഷിക്കേണ്ടതില്ല. ഫോണ്‍- 0495 2377786,

ബാര്‍ബര്‍ഷോപ്പ് നവീകരണ ധനസഹായ പദ്ധതി

സംസ്ഥാനത്തെ മറ്റ് പിന്നാക്ക വിഭാഗത്തില്‍പ്പെട്ട പരമ്പരാഗതമായി ബാര്‍ബര്‍ തൊഴില്‍ ചെയ്തു വരുന്ന 60 വയസ്സ് കവിയാത്ത കുടുംബ വാര്‍ഷിക വരുമാനം രണ്ടര ലക്ഷം രൂപയില്‍ അധിക്കരിയ്ക്കാത്തവര്‍ക്ക് ബാര്‍ബര്‍ഷോപ്പ് നവീകരിക്കുന്നതിന് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന അനുവദിക്കുന്ന ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. www.bwin.kerala.gov.in  പോര്‍ട്ടലില്‍ ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ജനുവരി പത്ത്. ഇതേ പദ്ധതി പ്രകാരം മുന്‍ വര്‍ഷങ്ങളില്‍ ആനുകൂല്യം ലഭിച്ചവരോ അവരുടെ കുടുംബാംഗങ്ങളോ അപേക്ഷിക്കേണ്ടതില്ല. പദ്ധതി സംബന്ധിച്ച് തുടര്‍ന്നുള്ള എല്ലാ അറിയിപ്പുകളും www.bcdd.kerala.gov.inwww.bwin.kerala.gov.in വെബ് സൈറ്റുകളില്‍ പ്രസിദ്ധീകരിക്കും. വ്യക്തിഗത അറിയിപ്പുകള്‍ ഉണ്ടായിരിക്കുന്നതല്ല.

About The Author

Leave a Reply

Your email address will not be published. Required fields are marked *