വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

0

വനിതാ കമ്മീഷൻ മെഗാ അദാലത്ത് 23ന്

കേരള വനിതാ കമ്മീഷൻ ഒക്ടോബർ 23ന് ജില്ലയിൽ മെഗാ അദാലത്ത് നടത്തും. കണ്ണൂർ കളക്ടറേറ്റ് ഓഡിറ്റോറിയം ഹാളിൽ രാവിലെ പത്ത് മുതലാണ് അദാലത്ത്.

തൊഴിൽ മേള

കണ്ണൂർ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും എംപ്ലോയബിലിറ്റി സെന്ററും സംയുക്തമായി ഒക്ടോബർ 26 ന്  തൊഴിൽ മേള ‘പ്രയുക്തി’ സംഘടിപ്പിക്കുന്നു. മട്ടന്നൂർ ഗവ. പോളിടെക്‌നിക്ക് കോളേജിൽ രാവിലെ ഒൻപതിന് ആരംഭിക്കുന്ന മേളയിൽ ഐ ടി, എഞ്ചിനീയറിംഗ്, ഓട്ടോമൊബൈൽ, മാനേജ്‌മെന്റ്, ധനകാര്യം, മറ്റ് സേവന മേഖലകളിൽ നിന്ന് 200 ലേറെ ഒഴിവുകളുമായി ഇരുപതിലേറെ തൊഴിൽ സ്ഥാപനങ്ങൾ പങ്കെടുക്കും. എസ് എസ് എൽ സി മുതൽ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ സഹിതം കൂടിക്കാഴ്ചക്ക് എത്തണം. ഫോൺ: 0497 2707610, 6282942066

സംരംഭകർക്ക് പരിശീലനം

കേരള ഇൻസ്റ്റിട്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡവലപ്പ്‌മെന്റ് (കെഐഇഡി) സംരംഭകർക്കായി അഞ്ച് ദിവസത്തെ ഗ്രോത്ത് പൾസ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ഒക്ടോബർ 22 മുതൽ 26 വരെ കളമശ്ശേരി ക്യാമ്പസ്സിലാണ് പരിശീലനം. സംരംഭം തുടങ്ങി അഞ്ച് വർഷത്തിൽ താഴെ പ്രവർത്തി പരിചയമുള്ളവർക്ക് പങ്കെടുക്കാം. താൽപര്യമുള്ളവർ www.kied.infot/rainingcalender/ ൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. ഫോൺ: 0484 2532890, 2550322, 9188922785

ലേലം

കോടതിപ്പിഴ ഇനത്തിൽ കുടിശ്ശിക ഈടാക്കുന്നതിന് ജപ്തി ചെയ്ത പഴശ്ശി അംശം മട്ടന്നൂർ ദേശത്ത് റീ സർവ്വെ 104/102 ൽ പ്പെട്ട 0.0040 ഭൂമിയും അതിൽ ഉൾപ്പെട്ട സകലതും ഒക്ടോബർ 25 ന് രാവിലെ 11 ന് പഴശ്ശി വില്ലേജ് ഓഫീസിൽ പരസ്യമായി ലേലം ചെയ്ത് വിൽക്കും. കൂടുതൽ വിവരങ്ങൾ ഇരിട്ടി താലൂക്ക് ഓഫീസ്, പഴശ്ശി വില്ലേജ് ഓഫീസ് എന്നിവിടങ്ങളിൽ ലഭ്യമാണ്. ഫോൺ : 0490 2494910

ഗസ്റ്റ് അധ്യാപക ഒഴിവ്

തോട്ടട ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിലെ ഹയർ സെക്കണ്ടറി വിഭാഗത്തിൽ ജൂനിയർ മലയാളം അധ്യാപക ഒഴിവുണ്ട്. ഇന്റർവ്യൂ ഒക്ടോബർ 23ന് രാവിലെ 11 ന് സ്‌കൂൾ ഓഫീസിൽ നടക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

ഇന്റർവ്യൂ മാറ്റി

മലപ്പുറം ജില്ലാ പട്ടികജാതി വികസന ഓഫീസിൽ ഒക്ടോബർ 21, 22 തീയതികളിൽ നടത്താനിരുന്ന സ്വീപ്പർ കം വാച്ച്മാൻ (എംപ്ലോയ്മെന്റ്റ് നിയമനം) ഇന്റർവ്യൂ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാൽ മാറ്റിവെച്ചതായി മലപ്പുറം ജില്ലാ പട്ടികജാതി വികസന ഓഫീസർ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

തത്സമയ പ്രവേശനം

കണ്ണൂർ ഗവ. പോളിടെക്നിക് കോളേജ് തോട്ടടയിൽ പോളിടെക്നിക് ഡിപ്ലോമ റഗുലർ കോഴ്സിൽ ഒഴിവുള്ള സീറ്റുകളിലേക്ക് ഒക്ടോബർ 22 ന് തത്സമയ പ്രവേശനം നടക്കും. ഇതുവരെ അപേക്ഷിക്കാത്തവർക്കും അപേക്ഷിക്കാം. പ്രവേശന സമയക്രമവും മറ്റ് വിവരങ്ങളും www.polyadmission.org  ൽ ലഭിക്കും. ഫോൺ: 9744340666, 9744706779

About The Author

Leave a Reply

Your email address will not be published. Required fields are marked *