കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

0

എം. എഡ്. പ്രവേശനം: തീയതി നീട്ടി

കണ്ണൂർ സർവകലാശാല  സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസിലെ 2024-25 വർഷത്തെ എം.എഡ്. പ്രോഗ്രാമിലേക്ക്  പ്രവേശനം നേടുന്നതിനുള്ള അവസാന തീയതി ഒക്ടോബർ 23 വരെ നീട്ടിയിരിക്കുന്നു. പ്രവേശനം ആഗ്രഹിക്കുന്നവർ ധർമ്മശാലയിലെ കണ്ണൂർ സർവകലാശാല സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസുമായി   നേരിട്ട് ബന്ധപ്പെടേണ്ടതാണ്.

പരീക്ഷാ ഫലം

അഫിലിയേറ്റഡ് കോളെജുകളിലെ   മൂന്നാം സെമസ്റ്റർ ബിരുദാനന്തര ബിരുദം (സപ്ലിമെന്ററി-മേഴ്സി ചാൻസ്), ഒക്ടോബർ 2023   പരീക്ഷകളുടെ ഫലം സർവകലാശാല  വെബ്‌സൈറ്റിൽ  ലഭ്യമാണ്. ഉത്തരക്കടലാസ് പുനർ മൂല്യ നിർണ്ണയം /സൂക്ഷ്മ പരിശോധന/പകർപ്പ് ലഭ്യമാക്കൽ എന്നിവക്കുള്ള അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 29/10/2024.

പരീക്ഷാ വിജ്ഞാപനം

  • അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റർ ബിരുദം (സപ്ലിമെന്ററി / ഇംപ്രൂവ്മെന്‍റ് ) നവംബർ 2024  പരീക്ഷകൾക്ക് 18.10.2024 മുതൽ 24.10.2024 വരെ പിഴയില്ലാതെയും 26.10.2024 വരെ പിഴയോടു കൂടിയും അപേക്ഷിക്കാം

  • അഫിലിയേറ്റഡ് കോളേജുകളിലെ  26.11.2024ന് ആരംഭിക്കുന്ന    മൂന്നാം  സെമസ്റ്റർ  ബിരുദാനന്തര ബിരുദ  (റെഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് ) ഒക്ടോബർ  2024   പരീക്ഷകൾക്ക് 23.10.2024 മുതൽ 28.10.2024വരെ പിഴയില്ലാതെയും 30.10.2024  വരെ പിഴയോടു കൂടിയും അപേക്ഷിക്കാം

  • നാലാം സെമസ്റ്റർ എം. എസ്.  സി.  സ്റ്റാറ്റിസ്റ്റിക്‌സ്  വിത്ത് ഡാറ്റ  അനലിറ്റിക്സ്  (ഏപ്രിൽ 2024 ), ഇൻസ്റ്റിറ്റ്യൂട്ട്  ഓഫ് പബ്ലിക് പോളിസി ആൻഡ് ലീഡർഷിപ്പിലെ നാലാം സെമസ്റ്റർ ബിരുദാനന്തര  ബിരുദം  (ഏപ്രിൽ 2024 ) പരീക്ഷകൾക്ക് 23.10.2024 മുതൽ 26.10.2024 വരെ പിഴയില്ലാതെയും 28.10.2024  വരെ പിഴയോടു കൂടിയും അപേക്ഷിക്കാം

പരീക്ഷാ വിജ്ഞാപനങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

ടൈം ടേബിൾ

ഏഴ്,  മൂന്ന്  സെമസ്റ്റർ ബി.എ എൽ.എൽ.ബി. (നവംബർ 2024 ) പരീക്ഷകളുടെ ടൈം ടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.

About The Author

Leave a Reply

Your email address will not be published. Required fields are marked *