ട്രെയിൻ അപകടത്തിന് കാരണം പാസഞ്ചർ ട്രെയിൻ ലൂപ്പ് ലൈനിൽ കയറിയതിനാലെന്ന് റിപ്പോർട്ട്
തമിഴ്നാട്ടിലെ കവരപേട്ടയിലുണ്ടായ ട്രെയിൻ അപകടത്തിന് കാരണം പാസഞ്ചർ ട്രെയിൻ ലൂപ്പ് ലൈനിൽ കയറിയതിനാലെന്ന് റിപ്പോർട്ട്. ട്രെയിനിന് സിഗ്നൽ നൽകിയത് മെയിൻ ലൈനിലേക്ക് കയറാൻ ആയിരുന്നു ബാഗമതി എക്സപ്രസിന് നിർദ്ദേശം നൽകിയത്. എന്നാൽ ട്രെയിൻ ലൂപ്പ് ലൈനിൽ സഞ്ചരിക്കുകായിരുന്നു. ലൂപ്പ് ലൈനിലായിരുന്നു ചരക്കു ട്രെയിൻ നിർത്തിയിട്ടിരുന്നത്. പൊന്നേരിയിൽ വെച്ച് ലോക്കോപൈലറ്റിന് പച്ച സിഗ്നൽ നൽകിയിരുന്നു. കവരൈപേട്ട റെയിൽവേ സ്റ്റേഷനിന് മുൻപുള്ള സ്റ്റേഷനാണ് പൊന്നേരി.ഇടിയുടെ ആഘാതത്തിൽ ഗുഡ്സ് ട്രെയിനിന്റെ മൂന്ന് കോച്ചുകൾക്ക് തീപിടിച്ചിരുന്നു. പാസഞ്ചർ ട്രെയിനിൻ്റെ ചില കോച്ചുകൾ പാളം തെറ്റി. പാസഞ്ചർ ട്രെയിൻ കവരപേട്ടയ്ക്ക് സമീപം എത്തിയപ്പോൾ അവിടെ നിർത്തിയിട്ടിരുന്ന ഗുഡ്‌സ് ട്രെയിനുമായി കൂട്ടിയിടിക്കുകയായിരുന്നു.
സിഗ്നൽ തകരാറാണ് സംഭവത്തിന് പിന്നിലെന്ന് അന്വേഷണ സംഘം നേരത്തെ വ്യക്തമാക്കിയിരുന്നു. സംഭവത്തിൽ റെയിൽവേയുടെ ഉന്നത തല സംഘം പരിശോധന നടത്തിവരികയാണ്. അടിക്കടി ഉണ്ടാകുന്ന അപകടങ്ങൾ കേന്ദ്ര സർക്കാർ ഗൗരവമായി കാണണമെന്ന് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ ചൂണ്ടിക്കാട്ടിയിരുന്നു. അപകടത്തിൽ 19 പേർക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു അപകടം. ആന്ധപ്രദേശിലേക്ക് പോകുകയായിരുന്ന ദർബാംഗ-മൈസൂരു എക്സ്പ്രസ് ഗുഡ്സ് ട്രെയിനുമായി കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റവരുടെ ആരോഗ്യസ്ഥിതി ഭേദമാണെന്നും പരിക്ക് അതീവ ഗുരുതരമല്ലെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്.