കിണറിൽ വീണ തമിഴ്നാട് സ്വദേശിയെ രക്ഷിച്ചു

ആക്രി സാധനങ്ങൾ പെറുക്കുന്നതിനിടെസ്വകാര്യ വ്യക്തിയുടെ കിണറിൽ വീണ തമിഴ്നാട് സ്വദേശിയെ ഫയർഫോഴ്സ് സംഘം രക്ഷിച്ചു. ആ ക്രിക്കാരൻതമിഴ്നാട് തേനി സ്വദേശി മണി(36)യെയാണ് പെരിങ്ങോം ഫയർസ്റ്റേഷനിലെ സീനിയർ ഫയർ ആൻ്റ് റെസ്ക്യു ഓഫീസർ സുനിൽകുമാറിൻ്റെ നേതൃത്വത്തിൽ രക്ഷിച്ചത്.ഇന്നലെ വൈകുന്നേരം 4.30 മണിയോടെയാണ് സംഭവം.


ചെറുപുഴ ടൗണിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ മോട്ടോർ ഘടിപ്പിച്ച കിണറിലാണ് ആക്രിക്കാരൻ കനത്ത മഴയിൽ ഇറങ്ങവെ വീണത്. കയറാൻ കഴിയാതെ ബഹളം വെച്ചപ്പോഴാണ് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്.തുടർന്ന് ഫയർഫോഴ്സിൽ വിവരമറിയിക്കുകയായിരുന്നു സ്ഥലത്തെത്തിയഫയർ ഫോഴ്സ് സംഘം നിസ്സാര പരിക്കുകളോടെ കിണറിൽ നിന്നും ആക്രിക്കാരനെ പുറത്തെടുത്തു.

About The Author