NEWS EDITOR

ഹരിയാനയിലെ ജുലാന മണ്ഡലത്തിൽ വിനേഷ് ഫോഗട്ടിന് ജയം

ഹരിയാനയിലെ ജുലാന മണ്ഡലത്തിൽ കോൺഗ്രസ്. 5231 വോട്ടുകൾക്ക് ലീഡ് നേടി വിനേഷ് ഫോഗട്ട് ജയം ഉറപ്പിച്ചു. 9 റൗണ്ട് വോട്ടെണ്ണിയപ്പോള്‍ 5231 വോട്ടുകള്‍ക്ക് ഫോഗട്ട് മുന്നിലാണ്.ബിജെപിയുടെ യുവനേതാവ്...

പി. വിജയൻ സംസ്ഥാനത്തെ പുതിയ ഇന്റലിജൻസ് മേധാവി

ആരോപണ വിധേയനായ എഡിജിപി എംആര്‍ അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റിയതോടെ പി. വിജയൻ സംസ്ഥാനത്തെ പുതിയ ഇന്റലിജൻസ് മേധാവിയായി. മനോജ് ഏബ്രഹാം ക്രമസമാധാന ചുമതലയുള്ള...

ചുരംപാതയിൽ റോഡ് തകർച്ച; ഹെയർപിൻ വളവുകൾ നവീകരിക്കുന്ന പ്രവൃത്തിക്ക് തുടക്കമായി

താമരശ്ശേരി ചുരംപാതയിൽ റോഡ് തകർച്ച നേരിട്ട ഹെയർപിൻ വളവുകൾ നവീകരിക്കുന്ന പ്രവൃത്തിക്ക് ഇന്നലെ തുടക്കമായി. കൊരുപ്പുകട്ടകൾ പാകിയ ചുരത്തിലെ രണ്ട്, നാല് ഹെയർപിൻ വളവുകളാണ് ആദ്യഘട്ടത്തിൽ നവീകരിച്ചത്. ...

സംസ്ഥാനത്ത് തൊഴിലുറപ്പ് പദ്ധതികളില്‍ ഉല്പാദന ക്ഷമമായ ജോലികൾ ചെയ്യാൻ നിർദ്ദേശം

സംസ്ഥാനത്ത് തൊഴിലുറപ്പ് പദ്ധതികളില്‍ ഉല്പാദന ക്ഷമമായ ജോലികൾ ചെയ്യാൻ നിർദ്ദേശം. പുല്ലുചെത്തലും കാടുവെട്ടും ഒഴിവാക്കി.പകരം മണ്ണ്, കൃഷി അനുബന്ധമേഖലകളെ പരിപോഷിപ്പിക്കുന്ന ഉത്പാദനക്ഷമമായ പ്രവൃത്തികള്‍ ചെയ്യണമെന്നാണ് തദ്ദേശസ്വയംഭരണവകുപ്പ് ആവശ്യപ്പെടുന്നത്....

റേഷന്‍ കാര്‍ഡ് മസ്റ്ററിങിന് അനുവദിച്ചിട്ടുള്ള സമയം ഇന്ന് പൂര്‍ത്തിയാകും

സംസ്ഥാനത്ത് റേഷന്‍ കാര്‍ഡ് മസ്റ്ററിങിന് അനുവദിച്ചിട്ടുള്ള സമയം ഇന്ന് പൂര്‍ത്തിയാകും. എല്ലാ ജില്ലകളിലും 90 ശതമാനം ആളുകള്‍ മസ്റ്ററിങ് പൂര്‍ത്തീകരിച്ചതായി ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആര്‍...

ഉദ്യോഗസ്ഥരെ ഗവർണർ വിളിച്ചുവരുത്തിയത് ഭരണഘടനാപരമായ തെറ്റ്; മുഖ്യമന്ത്രി

തെരഞ്ഞെടുക്കപ്പെട്ട സർക്കാറിനെ അറിയിക്കാതെ ഉദ്യോഗസ്ഥരെ ഗവർണർ വിളിച്ചുവരുത്തിയത് ഭരണഘടനാപരമായ തെറ്റ്, ഗവർണർക്ക് അതിനുള്ള അധികാരമില്ലെന്ന് മുഖ്യമന്ത്രി.ചീഫ് സെക്രട്ടറിയും പൊലീസ് മേധാവിയും രാജ്ഭവനിൽ ഹാജരാകില്ല. ഗവർണർ ആരിഫ് മുഹമ്മദ്...

റിമാൻഡ് റിപ്പോർട്ടിൽ പേര് വന്നതിന് പിന്നാലെ ഇൻസ്റ്റഗ്രാം സ്‌റ്റോറിയുമായി നടി പ്രയാഗ മാർട്ടിൻ

കഴിഞ്ഞ ദിവസമാണ് ലഹരിമരുന്ന് ഇടപാട് നടത്തിയെന്ന കണ്ടെത്തലിന് പിന്നാലെ കുപ്രസിദ്ധ ഗുണ്ടാനേതാവ് ഓംപ്രകാശിനെ കൊച്ചി കുണ്ടന്നൂരിലെ നക്ഷത്ര ഹോട്ടലിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് പൊലീസ്...

പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയചർച്ച ഉച്ചയ്ക്ക് 12 മണിക്ക്

മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശത്തിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയചർച്ച ഉച്ചയ്ക്ക് 12 മണിക്ക്. രണ്ട് മണിക്കൂറായിരിക്കും ചർച്ച നടക്കുക. പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാമത്തെ അടിയന്തരപ്രമേയ ചർച്ചയാണിത്.എഡിപിജി...

ചൊക്ളിയിൽ ഓട്ടോഡ്രൈവർ യുവതിയെ കൈയേറ്റം ചെയ്തതായി പരാതി

വീട്ടിൽനിന്ന് വലിച്ചിറക്കി യുവതിയെ കൈയേറ്റം ചെയ്തെന്ന പരാതിയിൽ ഓട്ടോഡ്രൈവർ റിമാൻഡിൽ. പെരിങ്ങത്തൂർ ഗുരുജിമുക്കിലെ വടക്കേകാട്ടി രമീഷി(33)നെയാണ് തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ്...

പ്രവാസികൾക്കായി കെഎസ്‍ആര്‍ടിസി ബസ് സർവ്വീസ്; ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ

യുഎഇയിൽ പ്രവാസികളുടെ ഓണാഘോഷത്തിൽ പങ്കെടുത്ത ഗതാഗത മന്ത്രി പ്രവാസികൾക്കായി പുതിയ സേവനങ്ങൾ പ്രഖ്യാപിച്ചു. പ്രവാസികൾക്കായി കെഎസ്‍ആര്‍ടിസി ബസ് സർവ്വീസ് നടപ്പാക്കുമെന്നാണ് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ...