താവക്കര യു പി സ്കൂൾ വിദ്യാർഥികൾ തപാൽ ഓഫീസ് സന്ദർശിച്ചു
തപാൽ ഓഫീസുകളുടെ പ്രവർത്തനങ്ങൾ പരിചയപ്പെടുന്നതിന്റെ ഭാഗമായി താവക്കര യു പി സ്കൂൾ വിദ്യാർത്ഥികൾ സിവിൽ സ്റ്റേഷൻ കണ്ണൂർ പോസ്റ്റ് ഓഫീസ് സന്ദർശിച്ചു. സ്കൂൾ അധ്യാപകരായ കെ.വി പ്രശാന്തൻ, ടി.പി സുജാത, സി.കെ രജനി, ഷിംന വാഴയിൽ, സി.എം ഷൈമമോൾ, ബി ആർ സി ട്രെയിനർ എൻ.എസ് ധന്യ എന്നിവരുടെ നേതൃത്വത്തിലാണ് കുട്ടികൾ പോസ്റ്റ് ഓഫീസിലെത്തിയത്. തപാൽ ഓഫിസുകളുടെ പ്രവർത്തനങ്ങൾ, കത്തിടപാടുകൾ, വിവിധ നിക്ഷേപ പദ്ധതികൾ, ഇൻഷുറൻസ് സേവനങ്ങൾ തുടങ്ങിയവ സംബന്ധിച്ച് പോസ്റ്റ് മാസ്റ്റർ പി സ്മിതയുടെ നേതൃത്വത്തിൽ ജീവനക്കാർ വിശദീകരിച്ചു.