വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

0

എൻറോൾഡ് ഏജന്റ് (ഇഎ) കോഴ്‌സ്

കണ്ണൂർ സർവകലാശാലയിൽ അസാപ്പിന്റെ സെന്റർ ഫോർ സ്‌കിൽ ഡവലപ്മെന്റ് കോഴ്സ് ആന്റ് കരിയർ പ്ലാനിങ് കേന്ദ്രത്തിൽ എൻറോൾഡ് ഏജന്റ് (ഇഎ) കോഴ്സ് ആരംഭിക്കുന്നു. ബികോം, എംകോം, ബിബിഎ, എംബിഎ- ഫിനാൻസ് ബിരുദധാരികൾക്ക്  അപേക്ഷിക്കാം. സ്‌ക്രീനിങ് ടെസ്റ്റ് മുഖേനയാണ് കോഴ്സിന് പ്രവേശനം നൽകുന്നത്. കോഴ്സ് സംബന്ധിച്ച വിവരങ്ങൾക്ക്
https://asapkerala.gov.in/course/enrolled-agent-offline, ഫോൺ: 7907828369.

ലോക പ്രതിരോധകുത്തിവെപ്പ് ദിനം ആചരിച്ചു

നവംബർ 10 ലോക പ്രതിരോധകുത്തിവെയ്പ്പ് ദിനം ജില്ലയിൽ വിവിധ പരിപാടികളോടെ ആചരിച്ചു.
വിവിധ പ്രാഥമികരോഗ്യ കേന്ദ്രങ്ങൾ, കുടുംബരോഗ്യ കേന്ദ്രങ്ങൾ, സാമൂഹിക ആരോഗ്യ കേന്ദ്രങ്ങൾ സബ് സെന്റർ എന്നിവ കേന്ദ്രീകരിച്ച് പ്രതിരോധ കുത്തിവെപ്പിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള ക്ലാസുകളും പൊതുജങ്ങളെ പങ്കെടുപ്പിച്ചുള്ള പരിപാടികളും സംഘടിപ്പിച്ചു. ജില്ലയിലെ പ്രധാന വാക്സിൻ റെസിസ്റ്റൻസ് ഏരിയകളിൽ അംഗൻവാടികൾ കേന്ദ്രീകരിച്ചുകൊണ്ടുള്ള ബോധവത്കരണ പരിപാടികളും നടത്തി. പ്രതിരോധ കുത്തിവെപ്പിന്റെ പ്രാധാന്യത്തെക്കുറിച്ചും യഥാസമയം കുത്തിവെപ്പ് നടത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ക്ലാസുകളിൽ ഊന്നൽ നൽകി.
ഒരു വ്യക്തിയുടെ രോഗപ്രതിരോധ ശക്തി വർധിപ്പിക്കുന്നതിനായി പ്രതിജനകം നൽകുന്നതിനെയാണ് വാക്‌സിനേഷൻ  എന്നു പറയുന്നത്. രോഗം പകർന്നു കിട്ടുന്നതിൽ നിന്നും സംരക്ഷണം  നൽകുന്നതിനോ അതിന്റെ ശക്തി കുറയ്ക്കുന്നതിനോ വാക്‌സിനേഷന് കഴിയും. ഒരു സമൂഹത്തിലെ വലിയൊരു വിഭാഗം ജനങ്ങൾ വാക്‌സിനേഷൻ എടുത്താൽ ആ സമൂഹത്തിനു മൊത്തമായി പ്രതിരോധശേഷി (ഹെർഡ് ഇമ്മ്യൂണിറ്റി) ലഭിക്കും.

മെഡിക്കൽ റിക്കോർഡ് ലൈബ്രേറിയൻ

എറണാകുളം ജില്ലയിലെ സർക്കാർ ആശുപത്രിയിൽ മെഡിക്കൽ റിക്കോർഡ് ലൈബ്രേറിയൻ തസ്തികയിൽ താൽക്കാലിക ഒഴിവ്. മെഡിക്കൽ ഡോക്യുമെന്റേഷൻ, മെഡിക്കൽ റിക്കോർഡ് ലൈബ്രേറിയൻ കോഴ്‌സിൽ ബിരുദ/ബിരുദാനന്തര യോഗ്യത, ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും മെഡിക്കൽ റിക്കോർഡ് സയൻസിൽ ഡിപ്ലോമ ഉണ്ടായിരിക്കണം. ഈ യോഗ്യതകളുടെ അഭാവത്തിൽ ഒരു മെഡിക്കൽ കോളേജിൽ നിന്നും മെഡിക്കൽ റിക്കോർഡ്‌സ് സൂക്ഷിക്കുന്നതിൽ പ്ലസ്ടുവിനുശേഷം ഒരു വർഷത്തെ പരിശീലനം വേണം. 41 വയസ്സിൽ താഴെ പ്രായമുള്ള ഉദ്യോഗാർഥികൾ ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സേഞ്ചിൽ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം നവംബർ 15നകം നേരിട്ട് ഹാജരാകണം.

പാരമ്പര്യേതര ട്രസ്റ്റി നിയമനം

തളിപ്പറമ്പ് ചുഴലി വില്ലേജിലെ നിടുവാലൂർ ശ്രീ സോമേശ്വരി ക്ഷേത്രത്തിൽ നാല് പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവുകളിലേക്കും മയ്യിൽ വില്ലേജിലെ തൃക്കപാലേശ്വരം ശ്രീദുർഗ ക്ഷേത്രത്തിൽ അഞ്ച് പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവുകളിലേക്കും അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ മലബാർ ദേവസ്വം ബോർഡ്, കാസർകോട് ഡിവിഷൻ നീലേശ്വരം അസി.കമ്മീഷണറുടെ ഓഫീസിൽ നവംബർ 30ന് വൈകീട്ട് അഞ്ചിനകം ലഭിക്കണം. അപേക്ഷാ ഫോറം മലബാർ ദേവസ്വം ബോർഡ് വെബ്സൈറ്റിലും നീലേശ്വരം അസി. കമ്മീഷണറുടെ ഓഫീസ്, തളിപ്പറമ്പ് ഇൻസ്പെക്ടറുടെ ഓഫീസ്, തളിപ്പറമ്പ് ഇൻസ്പെക്ടറുടെ ഓഫീസ് എന്നിവിടങ്ങളിലും സൗജന്യമായി ലഭിക്കും.

പഴശ്ശിഡാം ഷട്ടർ അടച്ച് ജലം സംഭരിക്കും

പഴശ്ശി റിസർവോയറിൽ കേരള വാട്ടർ അതോറിറ്റിയുടെ ജൽജീവൻ മിഷൻ പ്രവൃത്തികൾ പൂർത്തിയായതിനാൽ പഴശ്ശി ബാരേജിന്റെ ഷട്ടറുകൾ അടച്ച് ജലസംഭരണം നടത്തും. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കേരള വാട്ടർ അതോറിറ്റി സൂപ്രണ്ടിംഗ് എഞ്ചിനീയർ അറിയിച്ചു.

ഷോർട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

കണ്ണൂർ ജില്ലാ വിദ്യാഭ്യാസ വകുപ്പിൽ 2024 ആഗസ്റ്റ് മാസം നടന്ന ഓൺലൈൻ പരീക്ഷയിൽ സ്ഥലം മാറ്റം വഴി നിയമനം ലഭിച്ച ഹൈസ്‌കൂൾ ടീച്ചർ (സോഷ്യൽ സയൻസ്) മലയാളം മീഡിയം (കാറ്റഗറി നം.590/2023) ലിസ്റ്റിൽ യോഗ്യത നേടിയവരുടെ ഷോർട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.

കെഎസ്ആർടിസി ഏകദിന ടൂർ

തലശ്ശേരി കെഎസ്ആർടിസി ക്ക് കീഴിലുള്ള ബജറ്റ് ടൂറിസം സെല്ലിന്റെ ആഭിമുഖ്യത്തിൽ നവംബർ 17 ന് വയനാട്ടിലേക്ക് ഏകദിന ടൂർ സംഘടിപ്പിക്കും. തലശ്ശേരി ഡിപ്പോയിൽ നിന്ന് രാവിലെ ആറ് മണിക്ക് ആരംഭിച്ച് തുഷാരഗിരി, പൂക്കോട് തടാകം, എന്നൂര്, ഹണി മ്യൂസിയം എന്നിവ സന്ദർശിച്ച ശേഷം രാത്രി പത്തുമണിക്ക് തലശ്ശേരിയിൽ തിരിച്ചെത്തുന്ന രീതിയിലാണ് ക്രമീകരണം. ഭക്ഷണം, എൻട്രി ഫീസ് ഒഴികെ 570 രൂപയാണ് ടിക്കറ്റ് ചാർജ്.  ബുക്കിങ്ങിനും കൂടുതൽ വിവരങ്ങൾക്കും 9495149156, 9495650994 നമ്പറുകളിൽ ബന്ധപ്പെടുക.

നേവി വിധവകളുടെ സംഗമം

ഐ എൻ എസ് സെമോറിൻ, നേവൽ അക്കാഡമി ഏഴിമലയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കണ്ണൂർ ജില്ലയിലെ നേവി വിധവകളുടെ സംഗമം നവംബർ 13 ന് രാവിലെ 11.30 മുതൽ ഉച്ചക്ക് ഒരു മണിവരെ കണ്ണൂർ ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ നടത്തുമെന്ന് സൈനിക ക്ഷേമ ഓഫീസർ അറിയിച്ചു.

ക്വട്ടേഷൻ ക്ഷണിച്ചു

കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള സയൻസ് പാർക്കിലെ ത്രീ ഡി ഷോ തിയറ്ററിലേക്ക് 100 ഉന്നത ഗുണനിലവാരമുള്ള പെർമനന്റ് ത്രി ഡി കണ്ണട വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. നവംബർ 20 ന് വൈകുന്നേരം മൂന്നിനകം ക്വട്ടേഷൻ ജില്ലാ പഞ്ചായത്ത് ഓഫീസിൽ സമർപ്പിക്കണം.  ഫോൺ : 0497 2700205

ക്വട്ടേഷൻ ക്ഷണിച്ചു

കണ്ണൂർ എഞ്ചിനീയറിംഗ് കോളേജിലെ മെക്കാനിക്കൽ എഞ്ചിനീയറിംഗ് വകുപ്പിലെ അഡ്വാൻസ് മാനുഫാക്ചറിംഗ് ലാബിലെ സിഎൻസി മില്ലിംഗ് മെഷീൻ പിരിയോഡിക്കൽ മെയിന്റനൻസ് ചെയ്യുന്നതിനും തകരാർ പരിഹരിക്കുന്നതിനുമായി ക്വട്ടേഷൻ ക്ഷണിച്ചു. നവംബർ 25 ന് ഉച്ചക്ക് 12.30 വരെ ക്വട്ടേഷൻ സ്വീകരിക്കും. വെബ്‌സൈറ്റ് www.gcek.ac.in , ഫോൺ : 0497 2780226

About The Author

Leave a Reply

Your email address will not be published. Required fields are marked *