കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ
കണ്ണൂർ സർവകലാശാലയിൽ എക്സിക്യൂട്ടീവ് എം.ബി.എ
കണ്ണൂർ സർവകലാശാല മാനേജ്‌മെന്റ് പഠന വകുപ്പിൽ എക്‌സിക്യുട്ടീവ് എം.ബി.എ ആരംഭിക്കാൻ തീരുമാനമായി. ജോലി ചെയ്യുന്ന പ്രൊഫഷണലുകൾക്കായി പ്രത്യേകം രൂപകല്പന ചെയ്ത എം.ബി.എ പ്രോഗാം തുടങ്ങാൻ ഇന്നലെ ചേർന്ന കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റ് യോഗം അനുമതി നൽകി. കണ്ണൂർ സർവ്വകലാശാലയുടെ താവക്കര കാമ്പസിൽ നടത്തുന്ന ഈ പ്രോഗാമിലേക്കുള്ള പ്രവേശനം ഉടൻ ആരംഭിക്കും. പ്രവേശനം നേടുന്നവർക്ക് എച്ച്.ആർ, മാർക്കറ്റിംഗ്, ഫിനാൻസ്, ഓപ്പറേഷൻസ് എന്നിവയിൽ സ്പെഷ്യലൈസേഷൻ ചെയ്യാനാവും. വ്യവസായ, അക്കാദമിക രംഗത്തെ വിദഗ്ധരാവും ക്ലാസുകൾ കൈകാര്യം ചെയ്യുക. ജോലി ചെയ്യുന്നവർക്ക് അനുയോജ്യമായ രീതിയിൽ ഫ്ലെക്സി ടൈം അടിസ്ഥാനത്തിലാകും ക്ലാസുകൾ. ഈ മേഖലയിൽനിന്നുള്ളവരുടെ ദീർഘകാല ആവശ്യമാണ് ഈ തീരുമാനത്തിലൂടെ സർവകലാശാല നടപ്പിലാക്കുന്നത്.
തത്സമയ പ്രവേശനം
-
കണ്ണൂർ സർവകലാശാലയുടെ പയ്യന്നൂർ ക്യാമ്പസിൽ ഫിസിക്സ്, കെമിസ്ട്രി പഠന വകുപ്പുകളിൽ നടത്തുന്ന അഞ്ച് വർഷ ഇൻറ്റഗ്രേറ്റഡ് മാസ്റ്റേഴ്സ് പ്രോഗ്രാം (ഇൻ ഫിസിക്‌സൽ സയൻസ് ) ൽ സീറ്റ് ഒഴിവുണ്ട്. സയൻസ് വിഷയത്തോടെ പന്ത്രണ്ടാം തരം 50 % ൽ അധികം മാർക്കോടെ പാസായ വിദ്യാർത്ഥികൾക്ക് പ്രവേശനത്തിനായി സ്പോട്ട് അഡ്മിഷൻ നടത്തുന്നു.താല്പര്യമുള്ള വിദ്യാർത്ഥികൾ സാക്ഷ്യ പത്രങ്ങളുടെ അസ്സൽ സഹിതം ഒക്ടോബർ മൂന്നിന് രാവിലെ 11 മണിക്ക് പയ്യന്നൂർ ക്യാമ്പസ്സിലെ ഫിസിക്സ് പഠന വകുപ്പിൽ ഹാജരാകണം.ഫോൺ: 04972806401 , 9447649820.
-
പയ്യന്നൂർ സ്വാമി ആനന്ദതീർത്ഥ ക്യാമ്പസ്സിൽ എം.എസ്.സി.നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി കോഴ്സിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. യോഗ്യത : ലാംഗ്വേജ്പേപ്പറുകൾ ഒഴികെ 55 ശതമാനം മാർക്കോടെ ബി.എസ്.സി. ഫിസിക്സ് /കെമിസ്ട്രി ബിരുദം. അപേക്ഷകർ യോഗ്യത സർട്ടിഫിക്കറ്റുകളുമായി ഒക്ടോബർ മൂന്നിന് രാവിലെ10.30ന് പ്രോഗ്രാം കോർഡിനേറ്റർ മുൻപാകെ ഹാജരാകണം. ഫോൺ: 9447956884, 8921212089.
-
നീലേശ്വരം ഡോ. പി.കെ രാജൻ മെമ്മോറിയൽ ക്യാമ്പസ്സിൽ എം.എ ഹിന്ദി കോഴ്സിന് ജനറൽ മെറിറ്റ് ഉള്‍പ്പെടെ എല്ലാ വിഭാഗങ്ങളിലും ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താല്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഒക്ടോബര്‍ 4 വെള്ളിയാഴ്ച്ച രാവിലെ 11 മണിക്ക് ഡിപ്പാർട്മെന്റിൽ ഹാജരാകേണ്ടതാണ്. ഫോൺ:8921288025, 8289918100, 9526900114
തീയതി നീട്ടി
കണ്ണൂർ സർവകലാശാല പയ്യന്നൂർ കാമ്പസ്സിലെ ജോഗ്രഫി പഠന വകുപ്പിൽ ആരംഭിക്കുന്ന ‘പി.ജി ഡിപ്ലോമ ഇൻ ജിയോ ഇൻഫോർമാറ്റിക്‌സ് ഫോർ സ്പേഷ്യൽ പ്ലാനിംഗ്’ പ്രോഗ്രാമിലേക്ക് ഓൺലൈനായി ഒക്ടോബർ 10 വരെ അപേക്ഷിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ (www.kannuruniversity.ac.in) ലഭ്യമാണ്.
നെറ്റ് സിറോ കാർബൺ കുറ്റ്യാട്ടൂർ പഞ്ചായത്ത് – ധാരണപത്രം കൈമാറി
കണ്ണൂർ സർകലാശാലയുടെ പരിസ്ഥിതി പഠന വകുപ്പിൻ്റെ സാങ്കേതിക സഹായത്തോടെ കുറ്റ്യാട്ടൂർ പഞ്ചായത്ത് നടപ്പാക്കാൻ പോകുന്ന “നെറ്റ് സിറോ കാർബൺ കുറ്റ്യാട്ടൂർ പഞ്ചായത്ത്” എന്ന പദ്ധതിയുടെ ഭാഗമായി സർവകലാശാലയും കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്തും തമ്മിൽ ധാരണാപത്രം ഒപ്പിട്ടു. ഇതിനായുള്ള ഡി.പി.ആർ. പരിസ്ഥിതി പഠന വകുപ്പ് പഞ്ചായത്തിന് സമർപ്പിക്കും. കാലാവസ്ഥാ വ്യതിയാനങ്ങളുടെ ദോഷഫലങ്ങളെ ചെറുക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സഹായിക്കുന്നതിനും ജനങ്ങളുടെ പ്രവർത്തനങ്ങളിലൂടെ കാർബൺ പുറന്തള്ളൽ കുറയ്ക്കുന്ന ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനും നെറ്റ് സീറോ കാർബൺ പദ്ധതി ലക്ഷ്യമിടുന്നു. ജനപങ്കാളിത്തത്തോടെയുള്ള വിവരശേഖരണം, കാർബൺ ബഹിർഗമനം, കാർബൺ റിസർവോയറുകൾ എന്നിവയുടെ അടിസ്ഥാനത്തിലുള്ള കണക്കുകൂട്ടൽ, അവ വിശകലനം ചെയ്തുകൊണ്ടുള്ള ഇടപെടലുകൾ എന്നിവയാണ് ഈ സംരംഭത്തിന് കീഴിലുള്ള പ്രധാന പ്രവർത്തനങ്ങൾ.
ചടങ്ങിൽ വൈസ് ചാൻസലർ പ്രൊഫ. കെ.കെ സാജു, കണ്ണൂർ സർവകലാശാല സിന്റിക്കേറ്റ് മെമ്പർമാരായ സുകന്യ എൻ, സുകുമാരൻ എം, രജിസ്ട്രാർ പ്രൊഫ. ജോബി കെ. ജോസ്, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.പി റെജി, വൈസ് പ്രസിഡന്റ് നിജിലേഷ് പറമ്പൻ, സെക്രട്ടറി കെ പ്രകാശൻ, പരിസ്ഥിതി പഠന വകുപ്പ് മേധാവി ഡോ.മനോജ് കെ, അസോസിയേറ്റ് പ്രൊഫ. ഡോ. പ്രദീപൻ പെരിയാട്ട്, വൈസ് ചാൻസലറുടെ പ്രൈവറ്റ് സെക്രട്ടറി ശ്രീജിത്ത് യു, റിസേർച്ച് അസിസ്റ്റൻ്റ് കീർത്തന കെ. എന്നിവർ പങ്കെടുത്തു.
സൂക്ഷ്മ പരിശോധന / ഫോട്ടോ കോപ്പി എന്നിവയ്ക്ക് അപേക്ഷിക്കാം
അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റർ എം.എ/ എം.കോം/ എം.എസ്.സി/എം.എസ്.ഡബ്ള്യു/ എം.ടി.ടി.എം (ഒക്ടോബർ 2023) പരീക്ഷയെഴുതിയ വിദ്യാർത്ഥികൾക്ക് സൂക്ഷ്മ പരിശോധന / ഫോട്ടോ കോപ്പി എന്നിവയ്ക്ക് സർവകലാശാലയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഒക്ടോബർ ഒന്ന് മുതൽ പതിനാല് വരെ അപേക്ഷ നൽകാവുന്നതാണ്.
പരീക്ഷാഫലം
ഒന്നാം സെമസ്റ്റർ പി.ജി.ഡി.സി.പി (റെഗുലർ / സപ്ലിമെന്ററി) നവംബർ 2023 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പുനർ മൂല്യനിർണയം / സൂക്ഷ്മ പരിശോധന/ഫോട്ടോകോപ്പി എന്നിവയ്ക്ക് ഒക്ടോബർ പതിനഞ്ചു വരെ അപേക്ഷിക്കാം.
അസൈൻമെന്റ് സമർപ്പണം
നാലാം സെമസ്റ്റർ എം.എ. പ്രൈവറ്റ്രജിസ്ട്രേഷൻ (2022 പ്രവേശനം-റഗുലർ, 2020, 2021, പ്രവേശനം സപ്ലിമെന്ററി) ഏപ്രിൽ 2024 സെഷൻ ഇന്റേണൽ ഇവാലുവേഷന്റെ ഭാഗമായുള്ള അസൈൻമെന്റ് അനുബന്ധ രേഖകൾ സഹിതം ഒക്ടോബർ 25 (വെള്ളിയാഴ്ച) വൈകുന്നേരം 4 മണിക്കകം സ്കൂൾ ഓഫ് ലൈഫ് ലോങ്ങ് ലേർണിങ്ങ് വിഭാഗത്തിൽ സമർപ്പിക്കണം. സർവകലാശാല വെബ്‌സൈറ്റിൽ (www.kannuruniversity.ac.in) Academics >>Private Registration >> Assignment എന്ന ലിങ്കിൽ എൻറോൾമെന്റ് നമ്പറും ജനന തീയതിയും നൽകി അസൈൻമെന്റ് ചോദ്യങ്ങളും മാർഗനിർദേശങ്ങളും ഡൗൺലോഡ് ചെയ്യാം. പേപ്പർ ഒന്നിന് 90/- രൂപ നിരക്കിൽ School of Distance Education-Course Fee എന്ന ശീർഷകത്തിൽ ഓൺലൈനായി ഫീസ് അടയ്‌ക്കേണ്ടതാണ്. 2020, 2021 അഡ്മിഷൻ വിദ്യാർഥികൾ 90/-രൂപനിരക്കിലുള്ള ഫീസിന് പുറമെ ഫൈനായി ₹150/-കൂടി അടയ്‌ക്കേണ്ടതാണ്.