കണ്ണൂർ ടൗണിലെ മുഴുവൻ റോഡുകളുടെയും പ്രവർത്തി ഉടൻ പൂർത്തീകരിക്കും
കണ്ണൂർ കോർപ്പറേഷൻ വാർഷിക പദ്ധതിയിൽ പ്പെടുത്തി മുൻസിപ്പൽ പരിധിയിലുള്ള റോഡ് പുനരുദ്ധാരണം പദ്ധതിയിൽ പെടുത്തി നടപ്പാക്കുന്ന എം എ റോഡ് ഇൻ്റർലോക്ക് പാകൽ പ്രവർത്തി പൂരോഗമിക്കുന്നു. ഇതേ പദ്ധതിയിൽ പെടുത്തി ചെമ്പൂട്ടി ബസാർ, എം എ ക്രോസ് റോഡ്, വ്യാപാരഭവൻ റോഡ്, കക്കാട് ചെനോളി റോഡ് തുടങ്ങി റോഡുകളും അഭിവൃദ്ധിപ്പെടുത്തുന്നുണ്ട്. ഇതിനുള്ള പ്രാരംഭ നടപടികൾ പൂർത്തിയായതായും ഡിസമ്പർ മാസത്തിനുള്ളിൽ തന്നെ മുഴുവൻ പ്രവർത്തികളും പൂർത്തിയാക്കുമെന്നും മേയർ മുസ്ലിഹ് മഠത്തിൽ പറഞ്ഞു. കോർപ്പറേഷൻ പരിധിയിലെ മിക്ക റോഡുകളും ടാറിംഗിനും റീടാറിംഗിനുമായി നല്ല തുക നീക്കി വെച്ചിട്ടുണ്ട്. ഈ സാമ്പത്തിക വർഷം തന്നെ മുഴുവൻ ഡിവിഷനുകളിലെയും റോഡ് പ്രവർത്തികൾ പൂർത്തികരിക്കുമെന്നും മേയർ അറിയിച്ചു.