മാലിന്യ മുക്തം നവകേരളം: ജില്ലാ തല ഉദ്ഘാടനം ഒക്ടോബർ രണ്ടിന്
മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ജില്ലാ തല ഉദ്ഘാടനം ഒക്ടോബർ രണ്ട് ഗാന്ധിജയന്തി ദിനത്തിൽ നടക്കും. ജില്ലാ, ബ്ലോക്ക്, പഞ്ചായത്ത്, നഗരസഭ തലങ്ങളിൽ ശുചിത്വ മാലിന്യ സംസ്‌കരണ രംഗത്തെ മാതൃകകൾ ഉദ്ഘാടനം ചെയ്തുകൊണ്ടാണ് ക്യാമ്പയിൻ തുടക്കം.എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പെരളശ്ശേരി പഞ്ചായത്തിൽ നിർമ്മാണം പൂർത്തിയാക്കിയ റിസോഴ്‌സ് റിക്കവറി ഫെസിലിറ്റി സെന്ററിന്റെ ഉദ്ഘാടനം ഉച്ചക്ക് 12 മണിക്ക് രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവ്വഹിക്കും.
കതിരൂർ ഗ്രാമപഞ്ചായത്തിലെ കതിരൂർ ടൗണിന്റെ സൗന്ദര്യവതക്കരണ പരിപാടി ഉൾപ്പെടെ നാല് ശുചിത്വ പദ്ധതികളുടെ ഉദ്ഘാടനം രാവിലെ ഒമ്പത് മണിക്ക് സ്പീക്കർ എ എൻ ഷംസീർ നിർവഹിക്കും.വൈകീട്ട് മൂന്ന് മണിക്ക് 29-ാം മൈലിൽ, പേരാവൂർ ബ്ലോക്ക് പഞ്ചായത്തിൽ നിർമ്മിച്ച ശുചിത്വ വേലിയും കണിച്ചാർ ബ്ലോക്ക് പഞ്ചായത്ത് നിർമ്മിച്ച ശുചിത്വ പാർക്കും ഉദ്ഘാടനം ചെയ്തുകൊണ്ട് ക്യാമ്പയിനിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ നിർവഹിക്കും.