രഞ്ജിത്ത് വിഷയം: വെളിവാകുന്നത് സജി ചെറിയാന്റെ സ്ത്രീ വിരുദ്ധ മനോഭാവമെന്ന് സാന്ദ്ര തോമസ്

0

സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനെതിരെ രൂക്ഷവിമർശനം ഉന്നയിച്ച് രംഗത്തെത്തി നടിയും നിര്‍മാതാവുമായ സാന്ദ്രാ തോമസ്. മന്ത്രി കേരളത്തിലെ സ്ത്രീ സമൂഹത്തെ നോക്കി പല്ലിളിക്കുകയാണെന്നു സാന്ദ്രാ തോമസ് വിമർശിച്ചു. ആരോപണങ്ങളുയര്‍ന്നിട്ടും സംവിധായകന്‍ രഞ്ജിത്തിനെ സംരക്ഷിക്കുന്നത് അപലപനീയമാണെന്നും സാന്ദ്രാ തോമസ് ഫേസ്ബുക്കിലൂടെ ചൂണ്ടിക്കാട്ടി.

ഇതിലൂടെ സാംസ്‌ക്കാരിക വകുപ്പ് മന്ത്രിയുടെ സ്ത്രീവിരുദ്ധതയാണ് പുറത്ത് വരുന്നതെന്ന് സാന്ദ്രാ തോമസ് പറഞ്ഞു. ഗുരുതരമായ ആരോപണം ഉണ്ടായ സാഹചര്യത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് രഞ്ജിത്ത് സ്വയം ഒഴിധ്യണം. ലൈംഗികമായി ഒരു നടിയെ ചൂഷണം ചെയ്യാന്‍ ശ്രമിച്ച രഞ്ജിത്തിനെ ‘മഹാപ്രതിഭ ‘ എന്ന് പറഞ്ഞു സംരക്ഷിക്കാന്‍ ശ്രമിക്കുന്ന സാംസ്‌കാരിക മന്ത്രി രാജി ആണ് ആദ്യം വയ്ക്കേണ്ടതെന്നും സാന്ദ്ര ഫേസ്ബുക്കില്‍ കുറിച്ചു.

About The Author

Leave a Reply

Your email address will not be published. Required fields are marked *