ത​ദ്ദേ​ശ​വാ​ർ​ഡ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്: എ​ൽ​ഡി​എ​ഫി​ന് മു​ൻ​തൂ​ക്കം

സം​സ്ഥാ​ന​ത്തെ 43 ത​ദ്ദേ​ശ വാ​ർ​ഡു​ക​ളി​ൽ ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​ദ്യ​ഫ​ല​സൂ​ച​ന​ക​ളി​ൽ എ​ൽ​ഡി​എ​ഫി​ന് മു​ൻ​തൂ​ക്കം. നി​ല​വി​ൽ 23 ഇ​ട​ത്ത് എ​ൽ​ഡി​എ​ഫും 18 ഇ​ട​ത്ത് യു​ഡി​എ​ഫും മു​ന്നി​ട്ട് നി​ൽ​ക്കു​ന്നു. ര​ണ്ടി​ട​ത്ത് എ​ൻ​ഡി​എ​യ്ക്കാ​ണ് ലീ​ഡ്. പു​ന​ലൂ​ർ ക​ര​വാ​ളൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ടൗ​ൺ വാ​ർ​ഡി​ൽ ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ.​ഡി.​എ​ഫ്. സ്ഥാ​നാ​ർ​ഥി അ​നൂ​പ് പി. ​ഉ​മ്മ​ൻ (സി​പി​ഐ.) തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. യു​ഡി​എ​ഫി​ലെ ബി. ​മാ​യാ​ദേ​വി (ആ​ർ​എ​സ്പി) യെ 171 ​വോ​ട്ടി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് അ​നൂ​പ് വി​ജ​യി​ച്ച​ത്. അ​നൂ​പി​ന് 406 വോ​ട്ടും മാ​യാ​ദേ​വി​ക്ക് 235 വോ​ട്ടും ല​ഭി​ച്ചു.  ബി​ജെ​പി സ്ഥാ​നാ​ർ​ഥി അ​ശോ​ക് കു​മാ​ർ 194 വോ​ട്ടു​ക​ൾ ക​ര​സ്ഥ​മാ​ക്കി. കോ​ൺ​ഗ്ര​സ് റി​ബ​ൽ സ്ഥാ​നാ​ർ​ഥി അ​ജ​യ​കു​മാ​ർ 106 വോ​ട്ടു​ക​ൾ നേ​ടു​ക​യും ചെ​യ്തു.

About The Author