ആരോഗ്യപൂര്‍ണ്ണമായ പുതുവത്സരത്തിനായി കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ മെഗാ മെഡിക്കല്‍ ക്യാമ്പ്
പുതുവത്സരം ആരോഗ്യപൂര്‍ണ്ണമായി മാറ്റിയെടുക്കുക എന്ന ലക്ഷ്യത്തോടെ കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ ഓര്‍ത്തോപീഡിക് വിഭാഗത്തിന്റെയും ഗൈനക്കോളജി വിഭാഗത്തിന്റെയും ആഭിമുഖ്യത്തില്‍ സംയുക്ത മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഇടുപ്പ് മാറ്റിവെക്കല്‍ ശസ്ത്രക്രിയ, കാല്‍മുട്ട് സന്ധിമാറ്റിവെക്കല്‍ ശസ്ത്രക്രിയ എന്നിവ ഉള്‍പ്പെടെയുള്ള ശസ്ത്രക്രിയകളും സ്‌പോര്‍ട്‌സ് മെഡിസിന്‍, പീഡിയോട്രിക് ഓര്‍ത്തോപീഡിക് തുടങ്ങിയ വിഭാഗങ്ങളുമായി ബന്ധപ്പെട്ട ചികിത്സകള്‍ക്കുമാണ് ഓര്‍ത്തോപീഡിക് വിഭാഗത്തില്‍ പ്രത്യേക പരിഗണന ലഭിക്കുന്നത്. ഗര്‍ഭാശയമുഴ, സി പി ഒ ഡി തുടങ്ങിയവയ്ക്കുള്ള ചികിത്സയും, ഗര്‍ഭപാത്രം നീക്കം ചെയ്യല്‍ ഉള്‍പ്പെടെയുള്ള താക്കോല്‍ദ്വാര ശസ്ത്രക്രിയ ആവശ്യമായവര്‍ക്കും ഗൈനക്കോളജി വിഭാഗത്തിന്റെ നേതൃത്വത്തിലുള്ള മെഗാക്യാമ്പില്‍ പ്രത്യേക ആനുകൂല്യങ്ങള്‍ ലഭ്യമാകും. 2025 ജനുവരി 1 മിതൽ ജനുവരി 15 വരെയുള്ള ക്യാമ്പിൽ സൗജന്യ ഡോക്ടർ പരിശോധന യോടൊപ്പം Xray യ്ക്ക് 70%വും മറ്റു റേഡിയോളജി സേവനങ്ങൾക് 20% ലാബ് സേവനങ്ങൾക്ക് 20%വും ആനുകൂല്യങ്ങൾ ലഭ്യമാവും. ശസ്ത്ക്രിയകൾക്കും ഇളവുകൾലഭ്യമാവും. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 100 പേരാണ് ആനുകൂല്യങ്ങള്‍ക്ക് അര്‍ഹരായിരിക്കുക.ക്യാമ്പിൽ പങ്കെടുക്കുവാൻ മുൻകൂട്ടിയുള്ള ബുക്കിങ് നിർബന്ധമാണ്.
ക്യാമ്പില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് വിളിക്കുക. :
ഗൈനക്കോളജി :+91 6235-000505
ഓർത്തോപെഡിക്സ് :+91 6235-000533