Month: November 2024

‘ഉപതെരഞ്ഞടുപ്പ് ഫലത്തില്‍ പ്രത്യേകിച്ച് ഒന്നുമില്ല, എല്ലാവരും സിറ്റിംഗ് സീറ്റുകൾ നിലനിർത്തി’: കെ സുരേന്ദന്‍

ഉപതെരഞ്ഞെടുപ്പിൽ കഴിഞ്ഞ പ്രാവശ്യത്തെ സിറ്റിംഗ് സീറ്റുകൾ എല്ലാവരും നിലനിർത്തിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പാലക്കാട്‌ ബിജെപിക്ക് വോട്ട് കുറഞ്ഞു. അതില്‍ ആത്മ പരിശോധന നടത്തും....

ജാർഖണ്ഡിൽ ‘ഇന്ത്യ സഖ്യ’ത്തിന് മുന്നേറ്റം

വോട്ടെണ്ണല്‍ പുരോഗമിക്കുന്ന ജാര്‍ഖണ്ഡിലെ ഫലങ്ങള്‍ പുറത്ത് വരുമ്പോള്‍ വന്‍ തിരിച്ചുവരവാണ് ഇന്ത്യസഖ്യം നടത്തിയിരിക്കുന്നത്. ആദ്യത്തെ ഏതാനം നിമിഷങ്ങളില്‍ എന്‍ഡിഎ മുന്നിലെത്തിയത് ഇന്ത്യ സഖ്യത്തെ ചെറുതായി ആശങ്കയിലാക്കിയെങ്കിലും വോട്ടെണ്ണല്‍...

യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചു; എം വി ഗോവിന്ദന്‍

യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചാണ് വിജയിച്ചതെന്ന് യുഡിഎഫ് വിജയത്തെക്കുറിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. എസ്ഡിപിഐ ആണ് അവിടെ പ്രകടനം നടത്തിയത്....

ആത്മപരിശോധനയ്ക്കുള്ള ഇടവരുത്തുക കൂടിയാണ് ഈ ഫലം; സി കൃഷ്ണകുമാർ

പാലക്കാട്ടെ ബിജെപി തോൽ‌വിയിൽ ഒരു നായർക്കും വാര്യർക്കും പങ്കില്ലെന്ന് എൻഡിഎ സ്ഥാനാർത്ഥി സി കൃഷ്ണകുമാർ. സന്ദീപ് വാര്യർ ഇഫക്ട് എത്രത്തോളമുണ്ടെന്ന് ചോദ്യത്തിനായിരുന്നു കൃഷ്ണകുമാറിന്റെ മറുപടി.മണ്ഡലത്തിൽ പാർട്ടി ശക്തമായി...

വയനാടിനെ ചേർത്ത് നിർത്തി പ്രിയങ്ക ഗാന്ധി

വയനാട് പ്രതീക്ഷിച്ച പോലെ തന്നെ പ്രിയങ്ക ഗാന്ധി നേടി,366377 വോട്ടുകൾക്കാണ് വിജയം.പ്രിയങ്കയ്ക്കിത് വയനാട്ടിൽ കന്നിയങ്കമാണ്.രാഹുൽ ഗാന്ധി റായ്‌ബറേലി സീറ്റ് നിലനിർത്തിയതോടെയാണ് വയനാട് മണ്ഡലത്തിലേക്ക് തിരഞ്ഞെടുപ്പ് നടന്നത്.

പാലക്കാട് അടിപതറാതെ രാഹുൽ; വിജയാഘോഷം തുടങ്ങി

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിലിന് മിന്നും വിജയം.പടക്കം പൊട്ടിച്ചും,മധുരം വിതരണം ചെയ്‌തും യുഡിഫ് പ്രവർത്തകർ വിജയം ആഘോഷിച്ചു തുടങ്ങി.18724 വോട്ടുകള്‍ക്കാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജയം. ബിജെപിയുടെ സി....

ചേലക്കര മണ്ഡലത്തില്‍ യു ആര്‍ പ്രദീപിന് വിജയം

ചേലക്കര മണ്ഡലത്തില്‍ യു ആര്‍ പ്രദീപ്. തുടക്കം മുതല്‍ പറഞ്ഞ കാര്യമേ ഇപ്പോഴും പറയാനുള്ളൂവെന്നും കേരളത്തിൽ സര്‍ക്കാര്‍ വിരുദ്ധതയില്ലെന്നും യു ആര്‍ പ്രദീപ് മാധ്യമങ്ങളോട് പറഞ്ഞു.ഇടതുപക്ഷ സ്ഥാനാര്‍ത്ഥികളെ...

പാലക്കാട്ടെ മുന്നേറ്റം ശുഭപ്രതീക്ഷ; കെ സുധാകരന്‍

പാലക്കാട്ടെ മുന്നേറ്റം ശുഭപ്രതീക്ഷനൽകുന്നു വെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ഇനി ഞങ്ങള്‍ പിന്നോട്ട് പോകില്ല. ചേലക്കരയില്‍ ഇടതുപക്ഷത്തിന്റെ ഭൂരിപക്ഷം വളരെയധികം കുറഞ്ഞതായും കെ സുധാകരന്‍ പറഞ്ഞു....

തലശ്ശേരിയിൽ എംഡിഎംഎയും കഞ്ചാവുമായി യുവാവ് എക്സൈസ് കസ്റ്റഡിയിൽ

തലശ്ശേരിയിൽ എംഡിഎംഎയും കഞ്ചാവുമായി യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. തലശ്ശേരി കടൽ പാലം പരിസരത്ത് നിന്നാണ് 2.9 ഗ്രാം എംഡിഎംഎയും 7.3 ഗ്രാം കഞ്ചാവുമായി മുഴപ്പിലങ്ങാട് സ്വദേശിയായ...

ടിപ്പർ ലോറി സൈക്കിളിൽ ഇടിച്ച് വിദ്യാർഥി മരിച്ചു

വേശാലയിൽ ടിപ്പർ ലോറി സൈക്കിളിൽ ഇടിച്ച് വിദ്യാർഥി മരിച്ചു. മദ്റസ കഴിഞ്ഞ് മടങ്ങിയ വിദ്യാർഥികൾ പോയ സൈക്കിളിൽ ടിപ്പർ ലോറി ഇടിക്കുകയായിരുന്നു. ഇന്ന് രാവിലെ 9.30 ഓടെ...