ടിപ്പർ ലോറി സൈക്കിളിൽ ഇടിച്ച് വിദ്യാർഥി മരിച്ചു
വേശാലയിൽ ടിപ്പർ ലോറി സൈക്കിളിൽ ഇടിച്ച് വിദ്യാർഥി മരിച്ചു. മദ്റസ കഴിഞ്ഞ് മടങ്ങിയ വിദ്യാർഥികൾ പോയ സൈക്കിളിൽ ടിപ്പർ ലോറി ഇടിക്കുകയായിരുന്നു. ഇന്ന് രാവിലെ 9.30 ഓടെ വേശാല എൽ.പി സ്കൂളിന് സമീപമായിരുന്നു അപകടം.വേശാല ഖാദിരിയ മദ്റസാ വിദ്യാർത്ഥിയായ 10 വയസ്സുകാരനാണ് മരിച്ചത്. 2 വിദ്യാർത്ഥികളെ പരിക്കുകളോടെ കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.