കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ
ടൈംടേബിൾ
കണ്ണൂർ സർവ്വകലാശാല പഠന വകുപ്പുകളിലെ ഒന്നാം സെമസ്റ്റർ ഫൈവ് ഇയർ ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്സ് പ്രോഗ്രാം (സി.ബി.സി.എസ്.എസ് – റെഗുലർ), നവംബർ 2024 പരീക്ഷയുടെ ടൈംടേബിൾ സർവകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്.
പരീക്ഷാ ഫലം
തളിപ്പറമ്പ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് പോളിസിയിലെ മൂന്നാം സെമസ്റ്റർ ബിരുദാനന്തര ബിരുദ (ഒക്ടോബർ-2023) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണ്ണയം/ ഉത്തരക്കടലാസ് സൂക്ഷ്മ പരിശോധന/ പകർപ്പ് എന്നിവയ്ക്ക് നവംബർ 21 വൈകീട്ട് 5 മണിവരെ അപേക്ഷിക്കാം.
പരീക്ഷാ രജിസ്ട്രേഷൻ
കണ്ണൂർ സർവ്വകലാശാല പഠന വകുപ്പിലെ ഒന്നാം സെമസ്റ്റർ എം.കോം (5 ഇയർ ഇന്റഗ്രേറ്റഡ്) ഡിഗ്രി (സി.ബി.സി.എസ്.എസ് – സപ്ലിമെന്ററി), നവംബർ 2024 പരീക്ഷകൾക്ക് പിഴയില്ലാതെ നവംബർ 15 മുതൽ 19 വരെയും പിഴയോടുകൂടെ നവംബർ 20 വൈകുന്നേരം 5 മണി വരെയും അപേക്ഷിക്കാം.
കോളേജ് മാറ്റം, പുന:പ്രവേശനം
സർവ്വകലാശാലയോട് അഫീലിയേറ്റ് ചെയ്തിട്ടുള്ള ആർട്സ് ആന്റ് സയൻസ് കോളേജുകളിൽ 2024-25 അക്കാദമിക് വർഷത്തെ ബിരുദ പ്രോഗ്രാമുകളുടെ നാലാം സെമെസ്റ്ററിലേക്ക് കോളേജ് മാറ്റം, പുന:പ്രവേശനം, കോളേജ് മാറ്റത്തോട് കൂടിയുള്ള പുനഃ പ്രവേശനം എന്നിവയും, ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളുടെ നാലാം സെമെസ്റ്ററിലേക്ക് പുന:പ്രവേശനം, കോളേജ് മാറ്റത്തോട് കൂടിയുള്ള പുനഃപ്രവേശനം, ഇന്റഗ്രേറ്റഡ് ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളുടെ നാല്, എട്ട്, എം.സി.എ പ്രോഗ്രാമിന്റെ നാല്, സർവകലാശാല ഡിപ്പാർട്മെന്റുകളിലെ ബി.എ എൽ.എൽ.ബി. പ്രോഗ്രാമിന്റെ നാല്, എട്ട്, ത്രിവത്സര എൽ.എൽ.ബി. പ്രോഗ്രാമിന്റെ നാല്, പഞ്ചവത്സര ഇന്റഗ്രേറ്റഡ് എം.കോം പ്രോഗ്രാമിന്റെ നാല് എന്നീ സെമെസ്റ്ററുകളിലേക്കുള്ള പുനഃപ്രവേശനവും അനുവദിക്കുന്നതിനായി വിദ്യാർത്ഥികൾക്ക് നവംബർ 18 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. (www.kannuruniversity.ac.in – Certificate portal)
യഥാസമയം അപേക്ഷ സമർപ്പിക്കാൻ പറ്റാത്ത വിദ്യാർത്ഥികൾക്ക് 550 രൂപ ലേറ്റ് ഫീ ഉൾപ്പെടെ നവംബർ 28 വരെ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. പിന്നീട് ലഭിക്കുന്ന അപേക്ഷകൾ നിരുപാധികം നിരസിക്കുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് 0497-2715226 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
പുതിയ കോളേജുകൾ, പ്രോഗ്രാമുകൾ : അപേക്ഷ ക്ഷണിച്ചു.
കണ്ണൂർ സർവ്വകലാശാലയുടെ കീഴിൽ 2025-26 അധ്യയന വർഷത്തിൽ പുതിയ കോളേജുകൾ/ പ്രോഗ്രാമുകൾ/ സ്ഥിര സീറ്റ് വർദ്ധനവ് എന്നിവയ്ക്ക് അപേക്ഷകൾ ക്ഷണിച്ചുകൊണ്ടുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു. വിശദ വിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ. (https://www.kannuruniversity.