പാലക്കാട് ഉപതെരഞ്ഞെടുപ്പ്; സി. കൃഷ്ണകുമാർ ബിജെപി സ്ഥാനാർത്ഥി

0

പാലക്കാട്‌ ഉപതെരഞ്ഞെടുപ്പിൽ ബിജെപി ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ സ്ഥാനാർത്ഥിയാകും.മൂന്നുപേരുടെ പട്ടികയിൽ നിന്നാണ് സി കൃഷ്ണകുമാറിനെ തെരഞ്ഞെടുത്തത്.സി കൃഷ്ണകുമാറിനോട് പ്രവർത്തനമാരംഭിക്കാൻ കേന്ദ്രനേതൃത്വം നിർദേശിച്ചു. ഔദ്യോഗിക പ്രഖ്യാപനം പിന്നീടുണ്ടാകും. നേരത്തെ ശോഭാസുരേന്ദ്രന്റെ പേര് നിർദേശിക്കപ്പെട്ടിരുന്നു.അന്തിമ തീരുമാനം കേന്ദ്ര നേതൃത്വം കൈക്കൊള്ളും. ശക്തനായ സ്ഥാനാർത്ഥികളെ മത്സരരം​ഗത്തിറക്കാനാണ് കോർ കമ്മിറ്റി യോ​ഗത്തിലെ തീരുമാനം.

സിപിഐഎം സ്ഥാനാർഥിയായി കെ ബിനുമോളെ പരിഗണിക്കാൻ ആലോചന. ഇന്നലെ ചേർന്ന ജില്ലാ സെക്രട്ടറിയറ്റിലാണ് തീരുമാനം. പ്രഥമ പരിഗണന ബിനുമോൾക്ക് നൽകും. ജില്ലാ പഞ്ചായത്ത് അംഗം അഡ്വക്കേറ്റ് സഫ്ത്താർ ഷെരീഫിന്റെ പേരും സംസ്ഥാന കമ്മറ്റിക്ക് മുന്നിലെത്തും.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയ ബിനുമോൾ സിപിഐഎം ജില്ലാ കമ്മറ്റി അംഗം കൂടിയാണ്. മലമ്പുഴ ഡിവിഷനിൽ നിന്നാണ് ബിനുമോൾ ജില്ലാ പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. പാലക്കാട്‌ നിന്ന് നൽകിയത് ഈ രണ്ട് പേരുകൾ മാത്രമാണ് ഉയർന്നത്. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പേ പ്രചരണം തുടങ്ങാനാണ് സിപിഐഎം തീരുമാനം. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്നേ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുന്നേറ്റം ഉണ്ടാക്കാനാണ് ശ്രമം. അതേസമയം കെ മുരളീധരൻ, രാഹുൽ മാങ്കൂട്ടത്തിൽ, ഡോ. പി സരിൻ എന്നിവരാണ് കോൺഗ്രസിന്റെ പട്ടികയിലുള്ളത്.

About The Author

Leave a Reply

Your email address will not be published. Required fields are marked *