മൻമോഹൻ സിങ്ങിന്റെ വിയോഗം സമീപകാലത്തെ രാഷ്ട്രത്തിനേറ്റ ഏറ്റവും വലിയ നഷ്ടം; എ കെ ആന്റണി

0

സമീപകാലത്തെ രാഷ്ട്രത്തിനേറ്റ ഏറ്റവും വലിയ നഷ്ടമാണ് മൻമോഹൻ സിങ്ങിന്റെ വിയോഗമെന്ന് എ കെ ആന്റണി. തകർന്നടിഞ്ഞ ഇന്ത്യൻ സമ്പദ്ഘടനയെ പടുത്തുയർത്തുന്നതിൽ അദ്ദേഹം ഇടപെടൽ നടത്തി, മജീഷ്യനെ പോലെ അദ്ദേഹം ഇന്ത്യൻ സമ്പദ്ഘടനയെ ഉയർത്തെഴുന്നേൽപ്പിച്ചു. അച്ചടക്കമുള്ള ഒരു നേതാവായി അദ്ദേഹം പ്രവർത്തിച്ചു. 10 വർഷത്തെ ഭരണം കൊണ്ട് ലോകം കണ്ടിട്ടുള്ള പരിണിതപ്രജ്ഞരായ നേതാക്കളിൽ ഒന്നാമതായി നിൽക്കേണ്ട ആളാണെന്ന് തെളിയിച്ചു. പ്രധാനമന്ത്രി കസേരയിൽ അതിശയകരമായ പരിഷ്കാരങ്ങൾ നടത്തി.

ഇടത്തരക്കാർക്ക് ഗുണകരമായ ഏറ്റവും വലിയ പരിഷ്കാരം ഭക്ഷ്യ സുരക്ഷ നിയമം കൊണ്ടുവന്നു.ഇന്ത്യയിലെ ഏറ്റവും വലിയ ആദരവുള്ള പ്രധാനമന്ത്രിയായിരുന്നു അദ്ദേഹം. നല്ല മനുഷ്യർ ധാരാളമുണ്ട്, ഇത്രയും നല്ല മനുഷ്യൻ ഉണ്ടോ. സഭ ഒന്നടങ്കം ബഹുമാനിക്കുന്ന നേതാവായിരുന്നു” അദ്ദേഹം എ കെ ആന്റണി കൂട്ടിച്ചേർത്തു.
അതേസമയം, വിദേശത്തുള്ള മകള്‍ മടങ്ങിയെത്തിയ ശേഷമായിരിക്കും അദ്ദേഹത്തിന്റെ സംസ്കാരം ശനിയാഴ്ച നടക്കുക. എഐസിസി ആസ്ഥാനത്തും പൊതുദ‍ർശനമുണ്ടാകും.

About The Author

Leave a Reply

Your email address will not be published. Required fields are marked *