പിപി ദിവ്യയുടെ കാര്യത്തിൽ വേട്ടപ്പട്ടിയോടൊപ്പം മുയലിനെ ഇടുന്ന നിലപാടാണ് സിപിഎമ്മിന്റെത്. കെ മുരളീധരൻ
കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പിപി ദിവ്യയുടെ കാര്യത്തിൽ സിപിഎമ്മിന്റെ സ്റ്റാൻഡ് എല്ലാവർക്കും മനസ്സിലായതായി കെ മുരളീധരൻ. ദിവ്യയെ രക്ഷിക്കാൻ നടത്തുന്ന എല്ലാ ശ്രമങ്ങളും ജനം തിരിച്ചറിയുന്നുണ്ടെന്നും വിഷയത്തിൽ വേട്ടപ്പട്ടിയോടൊപ്പം മുയലിനെ ഇടുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കളക്ടറിനെ കൊണ്ട് വരെ മൊഴിമാറ്റുന്ന അവസ്ഥയുണ്ടായി. ഒന്നാംപ്രതി പി പി ദിവ്യയാണെങ്കില്‍ രണ്ടാം പ്രതി കളക്ടര്‍ അരുണ്‍ കെ വിജയനാണെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.