പൂരത്തിനിടെ ആംബുലൻസിൽ വന്നിറങ്ങിയെന്ന് സമ്മതിച്ച് സുരേഷ് ഗോപി എംപി
പൂരത്തിനിടെ ആംബുലൻസിൽ വന്നിറങ്ങിയെന്ന് സമ്മതിച്ച് സുരേഷ് ഗോപി എംപി. ആളുകൾക്കിടയിലൂടെ നടക്കാൻ കഴിയില്ലായിരുന്നുവെന്നും അതിനാലാണ് ആംബുലൻസിൽ കയറിയതെന്നുമാണ് സുരേഷ് ഗോപിയുടെ വാദം.15 ദിവസം കാല് ഇഴച്ചാണ് പ്രവർത്തനം നടത്തിയത്.ആംബുലൻസിൽ വന്നെന്ന് പറഞ്ഞ് പരാതി കൊടുത്തയാളുടെ മൊഴി പൊലീസ് എടുത്തെങ്കിൽ എന്താണ് കേസ് എടുക്കാത്തത്? ജനങ്ങളിലേക്ക് തെറ്റിദ്ധാരണ പരത്തുന്നത് പ്രചരിപ്പിക്കുന്നത് എന്തിനാണ്? എയർപോർട്ടിൽ കാർട്ട് ഉണ്ട്, എന്ന് കരുതി സുരേഷ് ഗോപി കാർട്ടിലാണ് വന്നതെന്ന് പറയുമോ? വയ്യായിരുന്നു. കാന കടക്കാൻ സഹായിച്ചത് ഒരു രാഷ്ട്രീയവും ഇല്ലാത്ത ചില യുവാക്കളാണ്, അവർ എടുത്താണ് എന്നെ ആംബുലൻസിൽ കയറ്റിയത്, സുരേഷ് ഗോപി പറഞ്ഞു.