മുഖ്യമന്ത്രിക്ക് കടുത്ത പനി ഇന്നും നിയമസഭയിൽ എത്തിയില്ല : പരിപൂർണ വിശ്രമം നിർദേശിച്ച് ഡോക്ടേഴ്സ്
മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നും നിയമസഭയിൽ എത്തിയില്ല. പരിപൂർണ വിശ്രമം നിർദേശിച്ച് ഡോക്ടേഴ്സ്. അടിയന്തര പ്രമേയത്തിന് നേരിട്ട് മറുപടിയില്ല. ആരോഗ്യപരമായ കാരണങ്ങളെ തുടര്‍ന്നാണ് ഇന്ന് സഭയിലെത്താത്തതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരിച്ചു.
പനിയെ തുടര്‍ന്ന് മുഖ്യമന്ത്രിക്ക് ഡോക്ടര്‍മാര്‍ വിശ്രമം ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇന്നലെ അടിയന്തര പ്രമേയ ചര്‍ച്ചയിൽ നിന്നും മുഖ്യമന്ത്രി വിട്ടുനിന്നിരുന്നു. തൊണ്ട വേദനയും പനിയുമുള്ളതിനാലാണ് വിട്ടുനിന്നതെന്നായിരുന്നു ഇന്നലെ വിശദീകരിച്ചത്.
മുഖ്യമന്ത്രിക്ക് ഡോക്ടര്‍മാര്‍ വോയ്സ് റസ്റ്റ് നിര്‍ദേശിച്ചിരുന്നുവെന്നും ഇന്നലെ മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നു. മുഖ്യമന്ത്രിയുടെ അസാന്നിധ്യം ചര്‍ച്ചക്കിടെ പ്രതിപക്ഷം ഉന്നയിക്കുകയും ചെയ്തിരുന്നു.
നിയമസഭയിൽ പ്രത്യേക സീറ്റ് അനുവദിച്ചതോടെ പിവി അൻവര്‍ എംഎല്‍എ ഇന്ന് നിയമസഭയിലെത്തി. പ്രതിപക്ഷ നിരയോട് ചേര്‍ന്ന് നാലാം നിരയിലാണ് അൻവറിന് ഇരിപ്പിടം നല്‍കിയിരിക്കുന്നത്. എകെഎം അഷ്റഫ് എംഎല്‍എയോട് അടുത്താണ് ഇരിപ്പിടം.