സൗജന്യ പഠനോപകരണങ്ങളുടെ വിതരണം നിർവ്വഹിച്ചു
കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് ക്ഷേമനിധി പദ്ധതിയിൽ സജീവാംഗങ്ങളായ തൊഴിലാളികളുടെ സർക്കാർ/ എയ്ഡഡ് സ്‌കൂളുകളിൽ ഒന്നു മുതൽ ഏഴു വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് നൽകുന്ന സൗജന്യ പഠനോപകരണങ്ങളുടെ വിതരണം കണ്ണൂർ ടൗൺ ബാങ്ക് ഓഡിറ്റോറിയത്തിൽ കെ വി സുമേഷ് എംഎൽഎ നിർവ്വഹിച്ചു. വാർഡ് കൗൺസിലർ അഡ്വ. അൻവർ അധ്യക്ഷത വഹിച്ചു. ഉപദേശക സമിതി അംഗങ്ങൾ, ട്രേഡ് യൂനിയൻ നേതാക്കന്മാർ, രക്ഷാകർത്താക്കൾ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായി. ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർമാരായ പി എം അബ്ദുൾ ഹക്കീം, കെ രേഖ എന്നിവർ സംസാരിച്ചു. സർവ്വീസിനിടയ്ക്ക് ജീവകാരുണ്യ പ്രവർത്തനം നടത്തി സ്തുത്യർഹമായ സേവനം കാഴ്ച വെച്ച പന്ന്യന്നൂർ സ്വദേശി നിജിൽ മനോഹരനെ ചടങ്ങിൽ ആദരിച്ചു.