സ്വാതന്ത്ര്യദിനാഘോഷം: മോട്ടോർ സൈക്കിൾ റാലി സംഘടിപ്പിച്ചു

78-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി കണ്ണൂർ ഡി എസ് സി സെന്റർ മോട്ടോർ സൈക്കിൾ റാലി സംഘടിപ്പിച്ചു.  കേണൽ പരംവീർ സിംഗ് നഗ്ര ഫ്ളാഗ് ഓഫ് ചെയ്തു. സൈനികരും വിമുക്തഭടൻമാരും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു. ഇന്ത്യൻ ആർമിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് അറിവ് നൽകാനായി വിദ്യാർഥികൾക്ക് ഡി എസ് സി സെന്റർ സന്ദർശനവും പ്രത്യേക ക്ലാസും ഏർപ്പെടുത്തി. നാഷണൽ സർവ്വീസ് സ്‌കീം കുട്ടികൾ ഉൾപ്പെടെ മുഴപ്പിലങ്ങാട് സ്‌കൂളിലെ അധ്യാപകരും വിദ്യാർഥികളും സംബന്ധിച്ചു.

 

About The Author