ലഹരി വിരുദ്ധ പ്രതിജ്ഞയും തന്മുദ്ര ജില്ലാതല പരിശീലനവും
ജില്ലാ സാമൂഹ്യനീതി ഓഫീസ് നാശമുക്ത് ഭാരത് അഭിയാന്റെ ഭാഗമായി സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച ലഹരി വിരുദ്ധ പ്രതിജ്ഞയും തന്മുദ്ര ജില്ലാതല പരിശീലനവും കലക്ടറേറ്റ് ഓഡിറ്റോറിയത്തിൽ അസിസ്റ്റൻറ് കലക്ടർ ഗ്രന്ഥേ സായി കൃഷ്ണ ഉദ്ഘാടനം ചെയ്തു. ഭാരതത്തെ ലഹരി വിമുക്തമാക്കാനുള്ള കേന്ദ്ര സാമൂഹ്യ നീതി മന്ത്രാലയത്തിന്റെ പദ്ധതിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.
കണ്ണൂർ കോർപ്പറേഷൻ ക്ഷേമ കാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ പി ഷമീമ ടീച്ചർ അധ്യക്ഷയായി. എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ഷിബു പിഎൽ ലഹരി വിരുദ്ധ സന്ദേശം നൽകി.
എൻ എസ് എസ് ജില്ലാ കോ ഓർഡിനേറ്റർ വി ഷിജിത് ലഹരി വിരുദ്ധ പ്രതിജഞ ചൊല്ലിക്കൊടുത്തു. ജില്ലാ സാമൂഹ്യ നീതി ഓഫീസർ പി ബിജു, കേരള സംസ്ഥാന സോഷ്യൽ സെക്യൂരിറ്റി മിഷൻ ജില്ലാ കോ ഓർഡിനേറ്റർ കെ അനീഷ്, എൻ എം ബി എ ജില്ലാ നോഡൽ ഓഫീസർ പി കെ നാസർ എന്നിവർ സംസാരിച്ചു.
കണ്ണൂർ സർവകലാശാലയുടെ കീഴിലെ കോളേജുകളിൽ നിന്നും എൻ എസ് എസ് പ്രോഗ്രാം ഓഫീസർമാർ, എൻ എസ് എസ് വളണ്ടിയർമാർ, വയോമിത്രം കോ ഓർഡിനേറ്റർമാർ, സാമൂഹ്യനീതി വകുപ്പ് ജീവനക്കാർ എന്നിവർ പങ്കെടുത്തു.