പരിപാടി സംഘടിപ്പിച്ച മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരോട് റിപ്പോർട്ട് തേടി മന്ത്രി ചിഞ്ചു റാണി

0

എം ടി വാസുദേവന്‍ നായരുടെ വിയോഗത്തില്‍ സംസ്ഥാനത്തിൻ്റെ ദുഃഖാചരണത്തെ കണക്കിലെടുക്കാതെ പരിപാടി സംഘടിപ്പിച്ച മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരോട് റിപ്പോർട്ട് തേടി മന്ത്രി ചിഞ്ചു റാണി. എം ടിയുടെ ദുഃഖാചരണത്തിനിടെ പരിശീലന പരിപാടി സംഘടിപ്പിച്ചതിനെതിരെയാണ് മൃഗസംരക്ഷണ വകുപ്പിനോട് മന്ത്രി ചിഞ്ചു റാണി റിപ്പോർട്ട് തേടിയത്. വകുപ്പ് ഡയറക്ടറിൻ്റെ ചുമതലയുള്ള അഡീഷണൽ ഡയറക്ടറോടാണ് മന്ത്രി റിപ്പോർട്ട് തേടിയത്. അഡീഷണൽ ഡയറക്ടറുൾപ്പെടെ ഉന്നത ഉദ്യേഗസ്ഥർ പരിപാടിയിൽ പങ്കെടുത്തിരുന്നു.


എം ടിയുടെ വിയോഗത്തിൽ സർക്കാർ പരിപാടികൾ മാറ്റാൻ നിർദ്ദേശിച്ച മുഖ്യമന്ത്രിയുടെ നിർദേശം ലംഘിച്ചായിരുന്നു മൃഗസംരക്ഷണ് വകുപ്പിന്റെ പരിപാടി. ജില്ലയിലെ ഫാം തൊഴിലാളികൾക്കാണ് പേരൂർക്കടയിൽ പരിശീലനം സംഘടിപ്പിച്ചത്. ഉദ്ഘാടകയായ മന്ത്രി പരിപാടിയിൽ പങ്കെടുത്തിരുന്നില്ല. പരിപാടി മാറ്റി വയ്ക്കാൻ മന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നുവെങ്കിലും മന്ത്രിയുടെ നിർദേശം ഉദ്യോഗസ്ഥർ കണക്കിലെടുത്തില്ല.

About The Author

Leave a Reply

Your email address will not be published. Required fields are marked *