ചൂരൽമലയിലേക്ക് ബെയിലി പാലവുമായി സൈന്യം : കണ്ണൂർ വിമാനത്താവളത്തിൽനിന്നും ട്രക്കുകൾ വയനാട്ടിലേക്ക് പുറപ്പെട്ടു

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിനായി ബെയിലി പാലം നിർമാണത്തിനുള്ള ഭാഗങ്ങളും ഉപകരണങ്ങളുമായി സൈന്യം. ഡൽഹിയിൽ നിന്ന് ഇന്ത്യൻ വ്യോമസേന വിമാനത്തിൽ ഇന്ന് (ബുധനാഴ്ച) കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ച ഉപകരണങ്ങൾ 17 ട്രക്കുകളിലായാണ് വയനാട്ടിലേക്ക് കൊണ്ടുപോകുന്നത്.കണ്ണൂർ പ്രതിരോധ സുരക്ഷാസേന (ഡി എസ് സി)യിലെ ക്യാപ്റ്റൻ പുരൻ സിങ് നഥാ വത് ആണ് ഈ പ്രവർത്തനം ഏകോപിപ്പിക്കുന്നത്.

About The Author