വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

മരുന്ന് വിൽപ്പനശാലയുടെ  ലൈസൻസ്  സസ്പെൻഡ് ചെയ്തു.
കണ്ണൂർ ടൗണിലെ സൂപ്പർ ബസാർ കോംപ്ളക്സിൽ പ്രവർത്തിക്കുന്ന  വെസ്റ്റേൺ ഫാർമ എന്ന മരുന്ന് വ്യാപാര സ്ഥാപനത്തിൻ്റെ ഡ്രഗ്സ് ലൈസൻസ് പത്ത് ദിവസത്തേക്ക് സസ്പെൻഡ് ചെയ്തു. കണ്ണൂർ അസി: ഡ്രഗ്സ് കൺട്രോളർ ആണ് ലൈസൻസ് സസ്പെൻഡ് ചെയ്തത്.

ഡ്രഗ്സ് ലൈസൻസ് ഇല്ലാത്തതും ഡ്രഗ്സ് & കോസ്മെറ്റിക് ആക്ടിന് വിരുദ്ധമായി പ്രവർത്തിച്ച സ്ഥാപനങ്ങൾക്കും മരുന്ന് വിൽപ്പന നടത്തിയതിനും പരിശോധനകളിൽ കണ്ടെത്തിയ നിയമ ലംഘനങ്ങൾക്കുമാണ് നടപടി.

ഇത്തരം പരിശോധനകൾ ഊർജിതമാക്കുമെന്ന് അസി: ഡ്രഗ്സ് കൺട്രോളർ  അറിയിച്ചു.

സ്പോട്ട് അഡ്മിഷൻ

കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയുടെ കല്ല്യാശ്ശേരി കേന്ദ്രത്തിൽ പ്രിലിംസ് കം മെയിൻസ് ( പി സി എം)  റെഗുലർ കോഴ്സിലേക്ക് സ്പോട്ട് അഡ്മിഷൻ ലഭ്യമാണ്. ഒരു വർഷം നീണ്ടു നിൽക്കുന്ന സിവിൽ സർവ്വീസ് പരീക്ഷ പരിശീലനത്തിന് താല്പര്യമുള്ള ബിരുദധാരികൾക്ക്   സ്ഥാപനവുമായി ബന്ധപ്പെട്ട് പ്രവേശനം നേടാവുന്നതാണ്. ഡിഗ്രി അവസാനവർഷ  പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം.

പ്രൊഫഷണലുകൾ, കോളേജ് വിദ്യാർത്ഥികൾ എന്നിവർക്ക് അവധി ദിവസങ്ങളിൽ നടത്തുന്ന പി സി എം കോഴ്സ്, ഹൈസ്കൂൾ ഹയർസെക്കന്ററി വിദ്യാർത്ഥികൾക്കുള്ള ഫൌണ്ടേഷൻ കോഴ്സ് എന്നിവയിലേക്കും പ്രവേശനം തുടരുന്നു.  ഫോൺ: 8281098875
വെബ്സൈറ്റ് : www.kscsa.org.

വെറ്ററിനറി യൂണിറ്റിൽ  കരാർ നിയമനം

റീ ബിൽഡ്  കേരള ഇനീഷ്യേറ്റീവ് പദ്ധതിയുടെ ഭാഗമായ മൊബൈൽ ടെലി വെറ്ററിനറി യൂണിറ്റിൽ, വെറ്ററിനറി സർജൻ, റേഡിയോ ഗ്രാഫർ എന്നിവരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു.  താത്പര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾ കൂടിക്കാഴ്ചയ്ക്കായി വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റകളും പകർപ്പും സഹിതം ജൂൺ 10 ന് ഹാജരാകണം. വെറ്ററിനറി സർജൻ ഇന്റർവ്യൂ രാവിലെ 11 മണിക്കും റേഡിയോ ഗ്രാഫർ ഇന്റർവ്യൂ ഉച്ചക്ക് 12 മണിക്കും കണ്ണൂർ ജില്ലാ മൃഗ സംരക്ഷണ ഓഫീസിൽ നടക്കും. അന്ന് അവധി പ്രഖ്യാപിക്കപ്പെടുകയാണെങ്കിൽ അടുത്ത പ്രവൃത്തി ദിവസം ഇതേ സ്ഥലത്തും സമയത്തും കൂടിക്കാഴ്ച നടക്കും. കൂടുതൽ വിവരങ്ങൾക്ക്  ഫോൺ: 0497 2700267.

താത്കാലിക ഡോക്ടർ നിയമനം

കണ്ണൂർ ജില്ലയിൽ ആരോഗ്യ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളിൽ നിലവിലുള്ളതും വരാനിരിക്കുന്നതുമായ ഒഴിവുകളിൽ അഡ്ഹോക്ക് വ്യവസ്ഥയിൽ താത്കാലിക ഡോക്ടർമാരെ നിയമിക്കുന്നു. യോഗ്യത എം ബി ബി എസ്, ടി സി എം സി രജിസ്ട്രേഷൻ. ഏത് സ്ഥാപനത്തിലും ജോലി ചെയ്യുവാൻ താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും  പകർപ്പും ബയോഡാറ്റയും സഹിതം ജൂൺ 12 ന് രാവിലെ 10.30 ന്  മുൻപായി ജില്ലാ മെഡിക്കൽ ഓഫീസ്സിൽ ഹാജരാകേണ്ടതാണ്.  വിവരങ്ങൾക്ക് ഫോൺ: 04972700194.

ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ ഇന്റർവ്യൂ

കണ്ണൂർ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ (ഹൈസ്കൂൾ) – മലയാളം മാധ്യമം ( കാറ്റഗറി നമ്പർ: 711/2022)  ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഒറ്റത്തവണ പ്രമാണ പരിശോധന പൂർത്തിയാക്കിയ ഉദ്യോഗാർത്ഥികൾക്കായി ജൂൺ 13, 14 തീയ്യതികളിൽ കേരള പബ്ലിക് സർവീസ് കമ്മീഷന്റെ കണ്ണൂർ ജില്ലാ ഓഫീസിൽ ഇന്റർവ്യൂ നടത്തും.   പ്രൊഫൈൽ മെസേജ്, ഫോൺ മെസേജ് എന്നിവ അയച്ചിട്ടുണ്ട്. ഉദ്യോഗാർത്ഥികൾ അവരവരുടെ ഒടിആർ പ്രൊഫൈലിൽ നിന്നും ഡൌൺലോഡ് ചെയ്തെടുത്ത അഡ്മിഷൻ ടിക്കറ്റ്, ബയോഡാറ്റ ഫോം, വൺടൈം വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് മറ്റ് എല്ലാ അസ്സൽ പ്രമാണങ്ങളും കമ്മീഷൻ അംഗീകരിച്ച ഏതെങ്കിലും ഒരു തിരിച്ചറിയൽ രേഖയും സഹിതം ഇന്റർവ്യൂ ദിവസം നിശ്ചിത സമയത്ത് കേരള പബ്ലിക് സർവീസ് കമ്മീഷന്റെ കണ്ണൂർ ജില്ലാ ഓഫീസിൽ ഹാജരാകേണ്ടതാണ് എന്ന് ജില്ലാ ഓഫീസർ അറിയിച്ചു.

 
സാഹസിക ടൂറിസം സംരംഭക പരിശീലനം ജൂൺ 12 ന്
സുരക്ഷിതമായ വിനോദ സഞ്ചാരം ലഷ്യമിട്ട് സാഹസിക ടൂറിസം മേഖലയിൽ നിലവിൽ  പ്രവർത്തിക്കുന്നവർക്കും പുതിയതായി പ്രവർത്തനം  തുടങ്ങാൻ ഉദ്ദേശിക്കുന്നവർക്കും വേണ്ടി  ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ (ഡി റ്റി പി സി) പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.  ജൂൺ 12 ന് കണ്ണൂർ നോർത്ത് മലബാർ ചേമ്പർ ഓഫ് കൊമേഴ്സ് ഹാളിലാണ് പരിശീലനം. dtpckannur.com എന്ന വെബ്സൈറ്റ് മുഖേന ഓൺലൈൻ ആയോ , ഡിടിപിസി ഓഫീസിൽ നേരിട്ടോ പേര് രജിസ്റ്റർ ചെയ്യാം. 100 രൂപയാണ് രജിസ്ട്രേഷൻ ഫീ. കൂടുതൽ വിവരങ്ങൾക്ക് 0497 2706336 ,9447524545 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർസ്‌പോർട്സ് ,  കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റി ,  കേരള മാരിടൈം ബോർഡ് കൂടാതെ  കോസ്റ്റൽ പോലീസ് എന്നിവരുടെ ക്‌ളാസ്സ് പരിശീലനത്തിന്റെ ഭാഗമായി ഉണ്ടാകും.

സാഹസിക ടൂറിസം മേഖലയുടെ സുരക്ഷ ഒരുക്കി  കെ എ ടി പി എസ്

30 ദിവസത്തിനകം രജിസ്ട്രേഷൻ എടുക്കാത്ത യൂണിറ്റുകളുടെ പ്രവർത്തനം നിറുത്തിവെപ്പിക്കാൻ നിർദ്ദേശം
സംസ്ഥാനത്തെ  ഡി റ്റി പി സി, ബി ആർ ഡി സി , ടൂറിസവുമായി ബന്ധപ്പെട്ട മറ്റു ഏജൻസികൾ എന്നിവയുടെ കീഴിൽ നടത്തിവരുന്ന എല്ലായിന സാഹസിക ടൂറിസം പ്രവർത്തനങ്ങളുടെയും സുരക്ഷ ഉറപ്പു വരുത്തേണ്ട ചുമതല കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റി (   കെ എ ടി പി എസ്) ചീഫ്  എക്സിക്യുട്ടീവ്  ഓഫീസർക്കാണ്.

സംസ്ഥാനത്തെ സാഹസിക ടൂറിസം പ്രവർത്തനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനു വേണ്ട വിശദമായ മാർഗരേഖകൾ , നിർദ്ദേശങ്ങൾ എന്നിവ ചീഫ്  എക്സിക്യുട്ടീവ്  ഓഫീസർ ബന്ധപ്പെട്ട ഏജൻസികൾക്ക് നൽകുകയും അത് നടപ്പിലാക്കുന്നുണ്ടെന്ന് പരിശോധിക്കുന്നതുമാണ്.

ഡി റ്റി പി സി കളുടെയും ടൂറിസം അനുബന്ധ ഏജൻസികളുടെയും നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന യുണിറ്റുകളുടെ വിവരങ്ങൾ അവിടെ നടന്നു വരുന്ന സാഹസിക വിനോദ പ്രവർത്തനങ്ങൾ  കെ എ ടി പി എസ് ൻ്റെ ഓഫീസിൽ 10 ദിവസത്തിനകം അറിയിക്കണമെന്ന്   കെ എ ടി പി എസ് വ്യാഴാഴ്ച  ഉത്തരവ് ഇറക്കിയിട്ടുണ്ട്.  30 ദിവസത്തിനകം രജിസ്ട്രേഷൻ എടുക്കാത്ത യൂണിറ്റുകളുടെ പ്രവർത്തനം നിറുത്തിവെപ്പിക്കാനുംത്തരവിൽ പറയുന്നു. പുതിയതായി ഡി റ്റി പി സി കളോ  ടൂറിസം അനുബന്ധ ഏജൻസികളോ തുടങ്ങാൻ ഉദ്ദേശിക്കുന്ന സാഹസിക ടൂറിസം പദ്ധതികൾ ടൂറിസം ഡയറക്ടറുടെ കാര്യാലയത്തിലും കെ എ ടി പി എസ് ഓഫീസിലും അറിയിച്ച് അനുമതി വാങ്ങിയ ശേഷമേ ടെണ്ടർ നടപടികൾ ആരംഭിക്കുവാൻ പാടുള്ളു എന്നും ഉത്തരവിൽ പറയുന്നു.

താത്കാലിക നിയമനം

കേരള വാട്ടർ അതോറിറ്റി ഹെഡ് വർക്ക് സബ് ഡിവിഷൻ, പെരുവളത്തുപറമ്പയിൽ ദിവസവേതനാടിസ്ഥാനത്തിൽ ഓപ്പറേറ്റർ ( യോഗ്യത- എൻ ടി സി ഇലക്ട്രിക്കൽ) , ഇലക്ട്രീഷ്യൻ ( യോഗ്യത- എൻ ടി സി ഇലക്ട്രിക്കൽ) എന്നീ തസ്തികകളിലേക്ക് വിമുക്തഭടന്മാരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. ജൂൺ 12 ന് മുൻപായി ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ അപേക്ഷ നൽകേണ്ടതാണെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസർ അറിയിക്കുന്നു. ഫോൺ: 0497 2700069

പ്രൊജക്റ്റ് ഫെല്ലോ ഒഴിവ്

കണ്ണൂർ സർക്കാർ എഞ്ചിനീയറിംഗ് കോളേജിൽ അനർട്ട്  വഴി അനുവദിക്കപ്പെട്ട പ്രോജക്റ്റിൽ പ്രോജക്റ്റ് ഫെല്ലോയെ നിയമിക്കുന്നു. യോഗ്യത ബി.ടെക് മെക്കാനിക്കൽ എഞ്ചിനീയറിംഗ് അല്ലെങ്കിൽ ഇലക്ട്രിക്കൽ& ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്. അഭിലഷണീയ യോഗ്യത: എം. ടെക്,  എ എൻ എസ് വൈ എസ് ,  എ ബി എ ക്യൂ യൂ  എസ്,    സി ഒ എം   എസ് ഒ എൽ,    സോഫ്റ്റ് വെയറിലുള്ള പരിചയം . അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയ്യതി ജൂൺ 13 .

ജില്ലാ ആശുപത്രിയിൽ താത്കാലിക നിയമനം

കണ്ണൂർ ജില്ലാ ആശുപത്രിയിൽ സ്റ്റാഫ് നഴ്സ്/ സ്ക്രബ്  നഴ്സ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം.  യോഗ്യത- പ്ലസ് ടു സയൻസ്, ജനറൽ നഴ്സിങ് & മിഡ് വൈഫറി / ബി എസ് സി / എം എസ് സി നഴ്സിങ് ( കേരള പി എസ് സി അംഗീകരിച്ചത്) ,

കാത്ത്  ലാബിൽ സ്ക്രബ് നഴ്സായി കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയം.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂൺ 11 ന് രാവിലെ 10 മണിക്ക് മുൻപായി യോഗ്യത, മേൽവിലാസം തെളിയിക്കുന്ന അസ്സൽ രേഖകൾ, ബയോഡാറ്റ, തിരിച്ചറിയൽ  രേഖ എന്നിവ സഹിതം കണ്ണൂർ ജില്ലാ ആശുപത്രി സൂപ്രണ്ട് മുൻപാകെ അഭിമുഖത്തിന് ഹാജരാകണം

About The Author