കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ
പ്രായോഗിക പരീക്ഷ
നാലാം സെമസ്റ്റർ (റഗുലര്‍/ സപ്ലിമെന്ററി -ഏപ്രിൽ 2024), ബി എസ് സി ഫുഡ് ടെക്നോളജി പ്രായോഗിക പരീക്ഷകൾ 2024 ജൂൺ 12, 14 തീയതികളിലും ബി എം എം സി പ്രായോഗിക/ പ്രോജക്ട് പരീക്ഷകൾ 2024 ജൂൺ19, 20 തീയതികളിലും ബി എസ് സി ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് സയൻസ് പ്രായോഗിക/ വൈവ പരീക്ഷകള്‍ ജൂൺ 11 തീയതിയിലും അതാതു കോളേജുകളിൽ വച്ച് നടത്തുന്നതാണ്. ടൈംടേബിൾ വെബ് സൈറ്റിൽ ലഭ്യമാണ്. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ കോളേജുമായി ബന്ധപ്പെടുക.
പ്രവേശനത്തിനായി ഇപ്പോൾ അപേക്ഷിക്കാം
2024-25 അധ്യയന വർഷത്തിൽ കണ്ണൂർ സർവകലാശാല പഠന വകുപ്പുകളിലെ/സെന്ററുകളിലെ വിവിധ യു ജി/പി ജി/ അഞ്ച് വർഷ ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്സ്/ എം എഡ് പ്രോഗ്രാമുകളുടെ പ്രവേശനത്തിന് ഓൺലൈനായി 10/06/2024 തീയതി വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം.
അഫ്സൽ-ഉൽ-ഉലമ; അപേക്ഷ ക്ഷണിച്ചു
കണ്ണൂർ സർവകലാശാലയ്ക്ക് കീഴിലുള്ള അഫിലിയേറ്റഡ് ഓറിയെൻ്റൽ ടൈറ്റിൽ കോളേജുകളിൽ 2024 – 25 വർഷം അഫ്സൽ-ഉൽ-ഉലമ പ്രിലിമിനറി കോഴ്സിലേക്ക് പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. 2024 ജൂൺ 24 വരെ അതാത് കോളജുകളിൽ അപേക്ഷ സമർപ്പിക്കാവുന്നതാണ്. പ്രവേശന വിജ്ഞാപനം വെബ്സൈറ്റിൽ ലഭ്യമാണ്.
ഇ കെ നായനാർ മെമ്മോറിയൽ ലക്ച്ചർ
കണ്ണൂർ സർവകലാശാലയുടെ ഹിസ്റ്ററി പഠനവകുപ്പും ഇ കെ നായനാർ ചെയർ ഫോർ പാർലിമെന്ററി അഫയേഴ്സും സംയുക്തമായി സംഘടിപ്പിക്കുന്ന ഇ കെ നായനാർ മെമ്മോറിയൽ ലക്ച്ചർ ജൂൺ 10 തിങ്കളാഴ്ച രാവിലെ പത്തുമണിക്ക് കണ്ണൂർ സർവകലാശാലയുടെ താവക്കര ക്യാമ്പസിൽ വച്ച് നടക്കും. പാർലമെന്റംഗം ഡോ. വി ശിവദാസൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കണ്ണൂർ സർവകലാശാലാ വൈസ് ചാൻസലർ പ്രൊഫ. കെ കെ സാജു മുഖ്യാതിഥിയാകും. ജവഹർലാൽ നെഹ്റു സർവകലാശാലയിലെ സെന്റർ ഫോർ പൊളിറ്റിക്കൽ സ്റ്റഡീസ് വിഭാഗം പ്രൊഫസർ പ്രൊഫ. അജയ് ഗൂഢവർത്തി ക്ലാസ് കൈകാര്യം ചെയ്യും. ചടങ്ങിൽ വച്ച് മുൻ മുഖ്യമന്ത്രി ഇ കെ നായനാരുടെ പത്നി കെ പി ശാരദ ടീച്ചറെ ആദരിക്കും.