മൂന്നാമൂഴം; പ്രധാനമന്ത്രിയായി അധികാരമേറ്റ് മോദി

നരേന്ദ്രമോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. മൂന്നാം തവണയാണ് മോദി പ്രധാനമന്ത്രിയാകുന്നത്. രാഷ്ട്രപതി ദ്രൌപതി മുർമു സത്യാവാചകം ചൊല്ലിക്കൊടുത്തു.

രാത്രി 7.15-ന് സത്യപ്രതിജ്ഞ ചടങ്ങ് ആരംഭിക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും അഞ്ച് മിനിറ്റ് വൈകിയാണ് ചടങ്ങുകള്‍ ആരംഭിച്ചത്.

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ശേഷം രാജ്നാഥ് സിങ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. മൂന്നാമതായി സത്യപ്രതിജ്ഞ ചെയ്ത് അമിത് ഷാ. കഴിഞ്ഞ മന്ത്രിസഭയിൽ ആഭ്യന്ത്രമന്ത്രിയായിരുന്നു അമിത് ഷാ.

സത്യപ്രതിജ്ഞ ചടങ്ങിന് മുന്നോടിയായി ക്ഷണിക്കപ്പെട്ട അതിഥികളും എന്‍.ഡി.എ. നേതാക്കളും രാഷ്ട്രപതി ഭവനിലെത്തി. 50 ലധികം മന്ത്രിമാര്‍ കാബിനറ്റിലുണ്ടാകുമെന്നാണ് സൂചനകള്‍.

About The Author