തിരഞ്ഞെടുപ്പ് രാഷ്ട്രീയം അവസാനിപ്പിക്കുന്നുവെന്ന് രാജീവ് ചന്ദ്രശേഖര്‍; ‘ബിജെപി പ്രവർത്തകനായി തുടരും
പൊതുപ്രവര്‍ത്തനം അവസാനിപ്പിച്ചെന്ന് ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖര്‍. എക്സ് പോസ്റ്റ് വഴിയാണ് പൊതുപ്രവര്‍ത്തനം അവസാനിപ്പിച്ചതായി രാജീവ് ചന്ദ്രശേഖര്‍ അറിയിച്ചത്. BJP പ്രവര്‍ത്തകനായി തുടരുമെന്ന് എക്സ് പോസ്റ്റില്‍ അദ്ദേഹം വ്യക്തമാക്കി. ഒരു തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ഒരു സ്ഥാനാർത്ഥി എന്ന നിലയിൽ പൊതുസേവനം അവസാനിപ്പിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്ന് പോസ്റ്റിൽ പറയുന്നു.
‘എൻ്റെ 18 വർഷത്തെ പൊതു സേവനത്തിന് ഇന്ന് തിരശ്ശീല വീഴുന്നു, അതിൽ 3 വർഷം എനിക്ക് പ്രധാനമന്ത്രിക്കൊപ്പം സേവനമനുഷ്ഠിച്ചു.ഒരു തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ഒരു സ്ഥാനാർത്ഥി എന്ന നിലയിൽ എൻ്റെ 18 വർഷത്തെ പൊതുസേവനം അവസാനിപ്പിക്കാൻ ഞാൻ തീർച്ചയായും ഉദ്ദേശിച്ചിരുന്നില്ല. എന്നെ പിന്തുണച്ച എല്ലാവർക്കും – പ്രത്യേകിച്ച് എന്നെ പ്രചോദിപ്പിക്കുകയും ഊർജ്ജസ്വലനാക്കുകയും ചെയ്ത എല്ലാ പ്രവർത്തകർക്കും നേതാക്കന്മാർക്കും എൻ്റെ അഗാധമായ നന്ദി. കഴിഞ്ഞ 3 വർഷമായി സർക്കാരിലെ എൻ്റെ സഹപ്രവർത്തകർക്കും നന്ദി.ബിജെപി പ്രവർത്തകനായി ഞാൻ തുടർന്നും പിന്തുണയ്ക്കുകയും പാർട്ടിയിൽ പ്രവർത്തിക്കുകയും ചെയ്യും’അദ്ദേഹം എക്സിൽ കുറിച്ചു.
ഇത്തവണ തിരുവനന്തപുരം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായിരുന്നു രാജീവ് ചന്ദ്രശേഖർ. 2024-ലെ ലോകസഭാ തിരഞ്ഞെടുപ്പില്‍ കനത്ത പോരാട്ടത്തിനാണ് തിരുവനന്തപുരം സാക്ഷ്യംവഹിച്ചത്. തലസ്ഥാനത്തെ ബി.ജെ.പി. ശക്തികേന്ദ്രങ്ങളില്‍ സ്വാധീനം നിലനിര്‍ത്താന്‍ സാധിച്ചതിന് പുറമെ തീരദേശമേഖലയായ കോവളത്തും ബി.ജെ.പിക്ക് ഇത്തവണ വോട്ടുകൾ കൂടി. . 2019-ല്‍ കോണ്‍ഗ്രസ് അനുകൂല സാഹചര്യത്തില്‍ തരൂരിന് ലഭിച്ച വോട്ടുകളില്‍നിന്ന് 3265 വോട്ടുകള്‍ രാജീവ് ചന്ദ്രശേഖറിന് കുറയ്ക്കാന്‍ സാധിച്ചു.